2010 നവംബർ 21, ഞായറാഴ്‌ച

റിവ്യു.... കോളേജ്‌ ഡേയ്സ്‌

ബ്ളോഗ്‌ തുടങ്ങിയപ്പൊഴെ വിചാരിച്ചതാണ്‌ ഫിലിം റിവ്യു പരമാവധി ഒഴിവാക്കണമെന്ന്‌.എങ്കിലും നല്ല സിനിമകളെക്കുറിച്ചും മോശം സിനിമകളെക്കുറിച്ചുമുള്ള സന്ദേശം അനുവാചകരില്‍ എത്തിക്കെണ്ടത്‌ ഒരു എഴുത്തുകാരണ്റ്റെ സാമൂഹിക പ്രധിബദ്ദതയാണന്നുള്ള തിരിച്ചറിവാണ്‌ എന്നെ വേണ്ടും ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്‌.(നല്ല സിനിമ,ചീത്ത സിനിമ എന്നിവയ്ക്ക്‌ ക്രിത്യമായ ഒരു ഡഫനിഷന്‍ ഇല്ലന്നിരിക്കെയും,അതിനെ വേര്‍തിരിക്കാന്‍ ഞാന്‍ ആരും അല്ലന്നും ഇരിക്കത്തന്നെയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്ന പരാമര്‍ശം നടത്തിയിട്ടുള്ളത്‌).

യാദ്രിശ്ചികമായിട്ടാണ്‌ ഞാന്‍ അന്ന്‌ സുനിലിനെ കാണ്ടത്‌.നാലു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കോളേജില്‍ നിന്നും പിരിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ്‌ കാണുന്നത്‌.കുറെ നാളായി മലയാള സിനിമ കണ്ടിട്ട്‌ എന്ന്‌ പറഞ്ഞപ്പൊള്‍ ഇപ്പോള്‍ത്തന്നെ കണ്ടു കളയാം എന്നായി. ..............കാര്യസ്ഥന്‍,ത്രില്ലര്‍,കോളേജ്‌ ഡെയ്സ്‌,കന്യാകുമാരി എക്സ്പ്രസ്‌........നിലവിലുള്ള ലിസ്റ്റ്‌ നിരത്തി അവനോട്‌ സെലക്ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. (അവണ്റ്റെ വിധി അവന്‍ തന്നെ തീരുമാനിക്കട്ടെ)
"അനൂപ്‌ തന്നെ സെലക്ട്ട്‌ ചെയ്തൊളൂ...എനിക്ക്‌ അനൂപിനെ വിശ്വാസമാ... " സുനില്‍ പറഞ്ഞു
ഞെട്ടിപ്പോയി ഞാന്‍!!!!!!!!!.ദാണ്ടെ കിടക്കുന്നു..... ട്രെയിനിനു തലവച്ചു ചാകണൊ?, കെട്ടിത്തൂങ്ങി ചാകണൊ?,വിഷം കഴിച്ച്‌ മരിക്കണോ എന്നു പെട്ടന്ന്‌ തീരുമാനിക്കാന്‍ ഒരുത്തന്‍ മുഖത്ത്‌ നോക്കി ചോദിച്ചാല്‍ എന്താ ചെയ്യുക????എന്നിലുള്ള വിശ്വാസം ഇന്നു തന്നെ തീര്‍ത്ത്‌ കളയാം എന്നു കരുതി ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചു നിന്നു......"അത്തളപിത്തള തവളാച്ചീ ചുക്കുപറിക്കണ ചൂളാപ്പാ മറിയം വന്നു വിളക്കൂതി..ഫൂ...ഫൂ..ഫൂ".....കോളേജ്‌ ഡെയിസ്‌......ഞാന്‍ സെലക്റ്റ്‌ ചെയ്തു കഴിഞ്ഞു.............

തീയെറ്ററിണ്റ്റെ പാര്‍ക്കിംഗ്‌ ഏരിയയില്‍ അധികം വണ്ടികള്‍ കാണാത്തതിനാലുള്ള ഞങ്ങളുടെ വിഭ്രാന്തി കണ്ടിട്ടാവാം അവിടെ നിന്ന സെക്യുരിറ്റി ചേട്ടന്‍ ഞങ്ങളോട്‌ പറഞ്ഞു"മക്കളെ മഴയായിട്ടാ ആളു കുറവ്‌.....ഇന്ദ്രജിത്തീണ്റ്റെ പടം നല്ലതാണന്നാ എല്ലാവരും പറയണത്‌".....പ്രെയ്സ്‌ ദ ലോര്‍ഡ്‌...പടം മോശമായത്‌ കൊണ്ടല്ല മറിച്ച്‌ മഴയായത്‌ കാരണമാണ്‌ ആളു കുറവ്‌....ഞങ്ങളുടെ ഭാഗ്യം.

പടത്തിണ്റ്റെ രത്നച്ചുരുക്കം ഇതാണ്‌. പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജിലെ ലേഡീസ്‌ ഹോസ്റ്റലിണ്റ്റെ മുകളില്‍ നിന്നും ഒരു പെണ്‍കുട്ടിയെ അഞ്ചംഗ സംഘം താഴെക്ക്‌ തള്ളിയിട്ട്‌ കൊല്ലുന്നു.മൂന്ന്‌ ആണും രണ്ട്‌ പെണ്ണും ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ ആഭ്യന്തര മന്ത്രി പുംഗവണ്റ്റെ പുത്രനും ഉള്‍പ്പെടുന്നു.സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയില്‍ കോള്‍ എന്‍ഡ്‌ ആകാത്ത ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു....കുറച്ചു നാളുകള്‍ക്ക്‌ ശേഷം കോളേജില്‍ ഒരാള്‍ പുതിയ അഡ്മിഷന്‌ വരുന്നു(വിത്ത്‌ സ്പെഷ്യല്‍ പെര്‍മിഷന്‍),അഞ്ചംഗ സംഘവുമായി ഉടക്കുന്നു,വന്ന ആളെ അഞ്ചംഗ സംഘം കൊല്ലുന്നു,അഥവാ ചത്തതായി വന്നയാള്‍ അഭിനയിക്കുന്നു,അഞ്ചംഗ സംഘം ഓരോരുത്തരായി കൊല്ലപ്പെടുന്നു.......കണ്ടുമറന്ന കാക്കത്തൊള്ളായിരം സിനിമാക്കഥകളുമായി ഇതിനെ ബന്ധിപ്പിക്കാമെങ്കിലും ഇങ്ങനെയുള്ള ഒരു ക്ളൈമക്സ്‌ തീരെ പ്രതീക്ഷിച്ചില്ല.ആദ്യത്തെ സീന്‍ മാത്രം കാണിച്ച്‌ ഇതിണ്റ്റെ ബാക്കി കഥ എഴുതാന്‍ ഒരു കൊച്ചു കുട്ടിയോട്‌ ആവശ്യപ്പെട്ടാല്‍ എഴുതാമായിരുന്ന അതേ കഥ.!!!!!!ഇതില്‍ എന്തെങ്കിലും സസ്പന്‍സ്‌ ഒളിഞ്ഞ്‌ കിടപ്പുണ്ടെന്ന്‌ കരുതി രണ്ടര മണിക്കൂറ്‍ അതിനകത്ത്‌ വീര്‍പ്പ്‌ മുട്ടി ഇരുന്നത്‌ മിച്ചം........
പതിനാറ്‌ വര്‍ഷമായി മെഡിക്കല്‍ കോളേജില്‍ പഠിച്ച്‌ പാസ്സാകാതെ കിടക്കുന്ന സുരാജും, വില്ലന്‍മാരും നായകനും തമ്മില്‍ കശപിശയുണ്ടാകുമ്പോള്‍ 'സ്റ്റോപ്‌ ക്വാറല്ലിംഗ്‌ ചില്‍ഡ്രന്‍, ഗോ റ്റു യുവര്‍ ക്ളാസസ്‌' എന്ന്‌ പറഞ്ഞ്‌ പ്രിന്‍സിപ്പളിണ്റ്റെ വേഷവും ധരിച്ചെത്തുന്ന ജഗതിയും എത്ര ചവച്ചിറക്കിയിട്ടും ദഹിക്കാതെ കിടക്കുന്ന കഥാപാത്രങ്ങളാണ്‌.കേരളത്തില്‍ ആകെയുള്ള റോഡുകള്‍, അത്‌ തിരുവനന്തപുരത്താണങ്കില്‍ ടെക്നോപാര്‍ക്ക്‌,കിന്‍ഫ്ര എന്നിവടങ്ങളിലും,എറണാകുളത്താണങ്കില്‍ സീ പോര്‍ട്ട്‌-എയര്‍ പോര്‍ട്ട്‌ റോഡുകളൂം മാത്രമാണന്ന്‌ ഈയിടെ പുറത്തിറങ്ങിയ പല സിനിമകളിലേം പോലെ ഈ സിനിമയും കണ്ടപ്പോള്‍ എനിക്ക്‌ തോന്നി....

അഞ്ചംഗ സംഘത്തില്‍ പെട്ട ഒരാള്‍ നായകനെ പേടിച്ചു വീട്ടില്‍ പോകാന്‍ തീരുമാനിക്കുന്നു.ഇയാള്‍ മന്ത്രി പുത്രണ്റ്റെ സുഹ്രുത്താണ്‌,പരിഷ്ക്കാരിയാണ്‌.വീട്ടില്‍ പോകാനായി രാത്രിയില്‍ ഇയാള്‍ കിന്‍ഫ്രയില്‍ നിന്ന് ബസ്‌ കയറുന്നു.അല്‍പസമയം കഴിഞ്ഞ്‌ കിന്‍ഫ്രയില്‍ തന്നെ ബസ്‌ ഇറങ്ങുന്നു...ചുറ്റും കാട്‌...ഇരുട്ട്‌..വീട്ടിലേക്ക്‌ പോകാനായി ഇയാള്‍ ഒരു കാട്ടിലേയ്ക്ക്‌ കയറുന്നു.(വീടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്‌ എറണാകുളം പോലെ ഏതെങ്കിലും സിറ്റിയിലോ മറ്റോ ഉള്ള ഫ്ലാറ്റൊ, വില്ലയോ മറ്റോ എന്നാണ്‌....അതൊ ഇയാളും കാട്ടില്‍ വളറ്‍ന്ന് നാട്ടിലെത്തി മോഡേണായതാണൊ?)...പ്രതീക്ഷിച്ചത്‌ പോലെ തന്നെ ഇരുട്ടത്ത്‌ കാട്ടില്‍ ഒളിച്ചിരുന്ന നായകനായ വില്ലന്‍ ഇന്ദ്രജിത്ത്‌ ചാടി വീഴുന്നു......കാട്ടില്‍ സോറി നാട്ടില്‍ പോകാനിറങ്ങിയ സുഹ്റുത്തിനെ നിറ്‍ദയം കൊലപ്പെടുത്തുന്നു.

യുക്തിക്ക്‌ നിരക്കാത്ത ഒരുപാടു കാര്യങ്ങളുള്ള, സമൂഹത്തിന്‌ കൊടുക്കാന്‍ നല്ലൊരു മെസേജൊ ഇല്ലാത്ത ഇത്തരം സിനിമകള്‍ എത്ര ശ്രമിച്ചിട്ടും കാണാതിരിക്കാനും കഴിയുന്നില്ലല്ലൊ ഈശ്വരാ... !!!!!!!!!!

2010 നവംബർ 19, വെള്ളിയാഴ്‌ച

വെറുതെ ഒരു റിവ്യു.... ത്രില്ല്രര്‍

 'ത്രില്ലര്‍'... പേരുകേട്ടപ്പൊഴെ ഒരു ത്രില്ല്‌ തോന്നിയതിനാലാവാം ഉച്ചയുറക്കവും ഒഴിവാക്കി ഇരുപത്‌ രൂപ കൂടുതല്‍ കൊടുത്ത്‌ മുന്‍ കൂട്ടി റിസര്‍വ്‌ ചെയ്ത്‌ മാറ്റിനിക്ക്‌ തന്നെ പോകാന്‍ തീരുമാനിച്ചത്‌.
രണ്ട്‌ രണ്ടര മണിക്കൂറ്‍ വല്യ ബോറടിയില്ലാതെ തീയേറ്ററില്‍ കഴിഞ്ഞ്‌ കൂടാന്‍ പറ്റിയാല്‍ അത്‌ സൂപ്പര്‍ ഹിറ്റ്‌ സിനിമയായും,ഇനി അല്‍പം കൂവലും ഉറക്കവുമായി എങ്ങനെയെങ്കിലും രണ്ടര മണിക്കൂറ്‍ തള്ളി നീക്കിയാല്‍ അത്‌ ശരാശരി സിനിമയായും,കരയേണ്ട സ്ഥലത്ത്‌ ചിരിക്കുകയും ചിരിക്കേണ്ട സ്ഥലത്ത്‌ കരയുകയും ചെയ്ത്‌ കൂവാനൊ ഒച്ച വയ്ക്കാനൊ കഴിയാതെ, ക്ഷമയുടെ നെല്ലിപ്പലകയും കടിച്ച്‌ പിടിച്ച്‌,ംളാനമായി,നിര്‍വികാരതയോടെ കഴിച്ചുകൂട്ടിയാല്‍ അത്‌ കൂതറ സിനിമയായും കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, സംവിധായകണ്റ്റെ പൂര്‍വ ചരിത്രം പഠിച്ച്‌ പരിശോധിച്ച്‌ സിനിമ കാണാന്‍ പോകുന്നത്‌ തികച്ചും ആത്മഹത്യാപരമായിരിക്കും എന്നു കരുതിത്തന്നെയാണു ബി ഉണ്ണിക്രിഷ്ണണ്റ്റെ ത്രില്ലര്‍ കാണാന്‍ പോയത്‌...

ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്റ്റണ്ട്‌ സീനുകളും,പാട്ടു സീനുകളും, പ്രിഥ്വിരാജിണ്റ്റെ സ്ളൊമോഷനിലുള്ള കോപ്രായങ്ങളും(വിത്ത്‌ കൂളിംഗ്‌ ഗ്ളാസ്‌ ആന്‍ഡ്‌ ഷൂസ്‌) ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ടിരികാവുന്ന പടം.(മൊത്തം മൂന്ന്‌ പാട്ടുകളും ആറ്‌ സ്റ്റണ്ട്കളും ഇരുപത്‌ മിനിറ്റോളം സ്ളോമോഷ്ന്‍ കോപ്രായങ്ങളും ഒഴിവാക്കിയാല്‍ ബാക്കി എത്ര സമയം സിനിമയുണ്ടാകുമെന്ന്‌ ഒന്ന്‌ ഊഹിച്ച്‌ നോക്കണെ).കഴിഞ്ഞ മാസം റിലീസ്‌ ചെയ്ത്‌ പോയ അന്‍ വറിണ്റ്റെയും , മുന്‍പ്‌ റിലീസ്‌ ചെയ്തിട്ടുള്ള ഷാജി കൈലാസ്‌ സിനിമകളിടേയും പരേതാത്മാക്കള്‍ പലസമയത്തും ത്രില്ലറില്‍ ആവാഹിക്കപ്പെടുന്നുണ്ടെന്ന സത്യം മനസിലാക്കാന്‍ പത്ത്‌ മിനിറ്റേ വേണ്ടിവന്നൊള്ളു...

'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്നാണങ്കില്‍ ക്ഷീരത്തെപ്പറ്റിപ്പറയാം.ഈയിടെ കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വ്യവസായ പ്രമുഖണ്റ്റെ കൊലപാതകവും,അതിനോടനുബന്ധിച്ച പത്ര വാര്‍ത്തകളും, കേരളത്തിണ്റ്റെ റ്റ്വണ്റ്റി-റ്റ്വണ്റ്റി ക്രിക്കറ്റ്‌ ടീമും ഒക്കെ കഥാ തന്തുക്കളായത്‌ വഴി തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ദ നേടാനുമതു വഴി സിനിമയുടെ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത്താനും ത്രില്ലറിനായി... പക്ഷെ ഉണ്ണിക്രിഷ്ണണ്റ്റെ മുന്‍പത്തെ രണ്ട്‌ പടങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക്‌ വില്ലന്‍ ആരെന്നറിയാന്‍ അവസാനം വരെ കണ്ടിരിക്കേണ്ടിയും വരില്ല.തുടക്കം മുതല്‍ ക്ളീന്‍ ഇമേജ്‌ വച്ച്‌ പുലര്‍ത്തിയിരുന്ന സിദ്ദിഖ്‌ ആണൊ, ലാലു അലക്സ്‌ ആണോ വില്ലന്‍ എന്ന്‌ മാത്രമായിരുന്നു ഇണ്റ്റെര്‍വെല്ലിണ്റ്റെ സമയത്ത്‌ എണ്റ്റെ കണ്‍ഫ്യൂഷന്‍.ഒടുവില്‍ മുന്‍പത്തെ രണ്ട്‌ പടങ്ങളിലെ പോലെ തന്നെ വിജയം ഇത്തവണയും സിദ്ദിഖിനൊപ്പം നിന്നു.

വായുവില്‍ കരണം മറിയുന്ന പ്രിഥ്വിരാജ്‌,പറന്ന്‌ വെടി വയ്ക്കുന്ന പ്രിഥ്വിരാജ്‌,ക്രിത്യ സമയത്ത്‌ തോക്കിലെ ഉണ്ട തീരുന്ന വില്ലന്‍,.സംസാരം ഒളിഞ്ഞ്‌ നിന്ന്‌ കേട്ട്‌ ഫോണ്‍ ചെയ്യുന്ന വില്ലണ്റ്റെ സഹായി എന്നീ അസംസ്ക്രിത വസ്തുക്കള്‍ മറ്റെല്ലാ പടങ്ങളിലേയും പോലെ ഇതിലും ആവശ്യത്തില്‍ അധികമുണ്ട്‌.നായകണ്റ്റെ ഷൂസും കൂളിംഗ്ളാസും മാറി മാറി കാണിക്കുന്നത്‌ കണ്ടാല്‍ ഷാജി കൈലാസ്‌ പോലും ബോധം കെട്ടുപോകും ചില സമയങ്ങളില്‍.ഇംഗ്ളീഷിണ്റ്റെ അതി പ്രസരം പല സമയങ്ങളിലും എന്നെ പോലുള്ള ഒരു സാധാരണ മലയാളി പ്രേക്ഷകന്‌ താങ്ങാവുന്നതില്‍ അധികമായിരുന്നു എന്ന്‌ പറയുന്നതില്‍ ഒട്ടും അതിശയോക്തി തോന്നുന്നില്ല.

 സബോര്‍ഡിനേറ്റ്സ്‌ കൈയും കെട്ടി നോക്കി നില്‍ക്കുമ്പോള്‍, പോലീസ്‌ ആയ നായകന്‍ പത്തില്‍ അധികം വില്ലന്‍മാരെ മൂന്നിലധികം സ്റ്റണ്ട്‌ സീനുകളില്‍ ഒറ്റക്ക്‌ നേരിടുന്നത്‌ കാണുമ്പോള്‍, കേരളാ പോലീസ്‌ ഈയിടെയായി ഇത്തരം ഓവര്‍ വര്‍ക്കും ഓവര്‍ ടൈമും ജോലി ചെയ്യുന്നവര്‍ക്ക്‌ വല്ല ബോണസോ പെര്‍ഫോമന്‍സ്‌ അലവന്‍സോ മറ്റോ കൂട്ടിക്കൊടുക്കുന്നുണ്ടോ എന്ന്‌ തോന്നിപ്പോകും.
 എന്തൊക്കെയായാലും ഈ ചിത്രത്തില്‍ എന്നെ ഘടാതെ ആകറ്‍ഷിച്ച ഒരു ഡയലോഗ്‌ ചുവടെ ചേറ്‍ക്കുന്നു...

മുന്‍ കാമുകി നായകനോട്‌

കാമുകി: നിരഞ്ജന്‍!!!!!!!!!!!

നായകന്‍: നൌ യൂ ക്യാന്‍ കോള്‍ മി സറ്‍...
.
കാമുകി:പ്രതികാരം ചെയ്യുവാണോ???

നായകന്‍: "ഓറ്‍മയില്‍ ഉള്ള ശത്രുക്കളോട്‌ മാത്രമെ ഞാന്‍ പ്രതികാരം ചെയ്യാറൊള്ളൂ...."..... നീ എണ്റ്റെ ഓറ്‍മയിലെ ഇല്ല!!!!!!!!!!!!!!!!!!!!!!!!!

ഇതു തന്നെയാണു ത്രില്ലറ്‍ കണ്ട എണ്റ്റെ മനസിലും ഉള്ളത്‌.... " ത്രില്ലറ്‍ നീ എണ്റ്റെ ഓറ്‍മയിലേ ഇപ്പോള്‍ ഇല്ല"

 നിങ്ങളുടെ ഓറ്‍മയിലൊ????

2010 നവംബർ 4, വ്യാഴാഴ്‌ച

ഒരു ശതാബ്ദി യാത്ര

 കുളി നമ്മുടെയും അടുത്തു നില്‍ക്കുന്നവരുടെയും ശാരീരികവും മാനസികവുമായ ആരൊഗ്യത്തിനു നല്ലതാണങ്കിലും ശനിയാഴ്ച രാവിലെ നാലു മണിക്കുള്ള കുളി അത്ര സുഖകരമായി തൊന്നിയില്ല. ഈ കുളിക്കു ഒരു കാരണമുണ്ട്‌. രാവിലെ ആറു മണിക്കു തിരൊന്തൊരത്തുനിന്നും പുറപ്പെടുന്ന ജന ശതാബ്ദി ട്രെയിന്‍ കിട്ടണമെങ്കില്‍ ഈ സമയത്തെങ്കിലും കുളിക്കണം. അപ്പൊള്‍ സ്വാഭാവികമായും ഒരു സംശയം വരാം "ട്രെയിനില്‍ പൊകനമെങ്കില്‍ കുളിക്കണമെന്നു നിര്‍ബന്ധമാണൊ"??. ഈ ട്രെയിനില്‍ ഈ സമയത്തു പൊകണമെങ്കില്‍ കുളിക്കണം.. കാരണം എറണാകുളത്തു വീടുള്ള, തിരൊന്തൊരത്തു പടിക്കുകയും ജൊലി ചെയ്യുന്നതുമായ അനേകായിരം സുന്ദരികള്‍ ഈ ട്രെയിനിനാണു സാധാരണ വീക്കെന്‍ഡില്‍ വീട്ടില്‍ പൊകാറ്‌.(ഈ സത്യം മനസിലാക്കന്‍ സ്വന്തം നാട്ടില്‍ ട്രെയിന്‍ ഇല്ലാത്ത, അധികം ട്രെയിനുകളില്‍ കയറിയിട്ടില്ലാത്ത എനിക്കു ഒരു പാടു നാള്‍ വേണ്ടി വന്നു).
ഏതെങ്കിലും പെണ്‍കുട്ടികള്‍ നമ്മളെ മൈന്‍ഡ്‌ ചെയ്യണമെങ്കില്‍ നമ്മള്‍ വേഷത്തിലും,രൂപത്തിലും സംസാരത്തിലും ഡീസന്‍ഡ്‌ ആയിരിക്കണം എന്ന ലൊക തത്വത്തെ ആസ്പദമാക്കിയാണു ഞാന്‍ സകല കഷ്ടപ്പാടുകളും കഴിച്ചു രാവിലെ കുളിക്കാന്‍ തീരുമാനിച്ചത്‌. ഇനി കുളിയുടെ കുറവുകൊണ്ട്‌ ആ സാധനം ...ഏത്‌? ......ഡീസന്‍സി..... കുറഞ്ഞു പൊയി എന്നു ആര്‍ക്കും ഒരു പരാതി വേണ്ട....മോഡേണാകാനുള്ള ഓരോ തന്ത്രപ്പാടുകളെ...
കുളിച്ചെന്നു വരുത്തി തീര്‍ത്തു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. അഞ്ചരക്കുള്ള വണ്ടിതന്നെ കിട്ടി സ്റ്റേഷനിലേക്ക്‌. എറണാകുളത്തു ചേച്ചിയുടെ വീട്ടില്‍ പൊകുവാണെന്നാണു ഇവിടെയുള്ള കൂട്ടുകാരോടു പറഞ്ഞിരിക്കുന്നത്‌...( ഈ യാത്രയുടെ പിന്നില്‍ മെല്‍പറഞ്ഞ ചില ഗൂഡ ലക്ഷ്യങ്ങള്‍ കൂടി ഉണ്ടെന്നു എനിക്കു മാത്രമല്ലെ അറിയൂ...പാവം എണ്റ്റെ കൂട്ടുകാര്‍).

എണ്റ്റെ കാല്‍കുലേഷനുകള്‍ വെറുതെയായില്ല അതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു നമ്മുടെ കഥാനായകന്‍(തീവണ്ടി).ചുറ്റിലും ചെറിയ ഒരു ജന സമുദ്രം. ആ സമുദ്രത്തില്‍ നിന്നും എനിക്കാവിശ്യമുള്ള കടല്‍ വിഭവങ്ങള്‍ വല വീശി പിടിക്കാന്‍ നന്നെ പാടുപെടേണ്ടി വന്നു. പ്രാന്ത പ്രദേശങ്ങളില്‍ പരിചയക്കാരുടെ അഭാവം എന്നെ കൂടുതല്‍ കര്‍തവ്യ നിരതനാക്കി....ഒടുവില്‍ റയില്‍ വെ ദാനമായി നല്‍കിയ ഡി നയന്‍ തൊണ്ണൂറ്‌ സീറ്റ്‌ ലക്ഷ്യമാക്കി,പ്രക്രിതി ഭംഗികള്‍ ആവോളം ആസ്വദിച്ചു ഞാന്‍ നടന്നു നീങ്ങി..... ട്രെയിന്‍ വിടാന്‍ ഇനി 10 മിനിറ്റ്‌ കൂടി ഉണ്ട്‌.എന്തിനാ വെറുതെ അതിണ്റ്റെ ഉള്ളില്‍ ഇപ്പൊഴെ കേറുന്നത്‌ എന്നു കരുതി ഞാന്‍ ഡോറിണ്റ്റെ ഭാഗത്ത്‌ ചുറ്റിപ്പറ്റി നിന്ന്‌ വെറുതെ..... ചുമ്മാ വെറുതെ..... അതു വഴി കടന്നു പൊകുന്ന ആളുകളേം നോക്കി നില്‍ക്കാന്‍ തുടങ്ങി.അങ്ങനെ നില്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ മനസില്‍ ഒരാശ.ആരൊക്കെയാവും എണ്റ്റെ സീറ്റിണ്റ്റെ ചുറ്റുവട്ടത്ത്‌ ഇരിക്കുക...??. ..ആളുടെ പേര്‌,വയസ്‌ ആണോ പെണ്ണോ എന്നൊക്കെ എഴുതി ഒട്ടിക്കുന്ന റയില്‍ വെയുടെ സമ്പ്രദായത്തെ വാനോളം പുകഴ്ത്തി പാസ്സെഞ്ചേഴ്‌ ലിസ്റ്റ്‌ നൊക്കാനായി എണ്റ്റെ അടുത്ത ശ്രമം.അതില്‍ ഫോണ്‍ നംബര്‍ കൂടി എഴുതാമായിരുന്നു റയില്‍ വെയ്ക്ക്‌.......

ലിസ്റ്റ്‌ കണ്ട്‌ ഞാന്‍ ഞെട്ടി തരിച്ചു പോയി....ശെല്‌വന്‍(ഇരുപത്തി ആറ്‌),തങ്കവേലു(ഇരുപത്തി എട്ട്‌),മാരിമുത്തു(ഇരുപത്തി ഏഴ്‌)..ഇങ്ങനെ നീണ്ടു കിടക്കുന്നു ഒരു പാണ്ടി പടയുടെ ലിസ്റ്റ്‌...ചേച്ചിയുടെ വീട്ടിലേക്ക്‌ ചാടിയിറങ്ങി പുറപ്പെടേണ്ടിയിരുന്നില്ല എന്നു ആതാര്‍ഥമായി ആഗ്രഹിച്ചു പോയി ആ നിമിഷം.
അഞ്ചു മിനിറ്റ്‌ അവിടെ നിന്നില്ല, അതാ കാടിളക്കിക്കൊണ്ട്‌ ഡി നയനെ ലക്ഷ്യമാക്കി ഒരു പാണ്ടിപ്പട പാഞ്ഞു വരുന്നു ( ഈ പാണ്ടി എന്നു ഞാന്‍ ഇവിടെ ഉദ്ദെശിക്കുന്നത്‌ നമ്മുടെ വീടുകളില്‍ കുപ്പിയും പാട്ടയും പെറുക്കാന്‍ വരുന്നവരെ ഉദ്ദേശിച്ചല്ല എന്നു സദയം മനസിലാക്കുക...ഇനി ആര്‍ക്കെങ്കിലും അവരെ പാണ്ടി എന്നു വിളിക്കുന്നതില്‍ കുണ്ഡിതം ഉണ്ടെങ്കില്‍ "അണ്ണാച്ചി" എന്നു തിരുത്തി വായിക്കണം എന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു).

എണ്റ്റെ സങ്കല്‍പ്പത്തിലെ പാണ്ടികള്‍ ആയിരുന്നില്ല അവര്‍.നല്ല അലക്കാത്ത ജീന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ടു നല്ല ടിപ്‌ ടോപ്‌ ആയ അടിപൊളി പാണ്ടികള്‍.എല്ലാറ്റിണ്റ്റെയും ചെവിയില്‍ പാട്ടുകേള്‍ക്കുന്ന കുന്ത്രാണ്ടം തിരുകി കയറ്റി വച്ചിരിക്കുന്നു...കാലം പോയ പോക്കെ. ഇവന്‍മാര്‍ ഒക്കെ തമിഴ്മാട്ടില്‍ മഴ പെയ്യാത്തത്‌ കാരണം കുളിക്കാനായി കേരളത്തിലേക്കു കെട്ടിയെടുത്തതാണൊ??.....
 പാണ്ടിപ്പട അകത്തുകയറി..പുറത്ത്‌ ആളുകള്‍ കുറഞ്ഞ്‌ തുടങ്ങി.ഇനി അവിടെ നില്‍ക്കുന്നതില്‍ വലിയ കാര്യം ഇല്ല എന്നു മനസിലാക്കിയ ഞാനും അകത്തു കയറി.അകത്ത്‌ കയറിയ ഞാന്‍ വീണ്ടും ഞെട്ടി......പാണ്ടിപ്പടയുടെ ഇടയില്‍ ഒഴിഞ്ഞു കിടക്കുന്ന എണ്റ്റെ ഒരു സീറ്റും അതിലെക്കു ഉറ്റുനോക്കിയിരിക്കുന്ന പത്തമ്പത്‌ കണ്ണുകളും. ആണ്‌ എനിക്ക്‌ അവിടെ കാണുവാന്‍ സാധിച്ചത്‌. ഒാരോ പെണ്‍കുട്ടിയും അതു വഴി കടന്നു പോകുമ്പോള്‍ ഇതാണൊ പേഷ്യണ്റ്റ്‌? എന്ന ഭാവത്തില്‍ അവന്‍മാര്‍ മുഖത്തോട്‌ മുഖം നോക്കുന്നു..... ഒരു ചെറു മന്ദസ്മിതത്തോടെ ഞാന്‍ ആ ഒഴിഞ്ഞ സീറ്റില്‍ പോയിരുന്നു..ഒരു ചെറിയ തോല്‌വിക്കു ശേഷം ഒരു വലിയ വിജയം നേടിയ ഭാവം ആയിരുന്നു അപ്പോള്‍ എനിക്ക്‌.പാണ്ടിപ്പട നിരാശരായി...ദേഷ്യവും സങ്കടവും എന്നോടുള്ള വെറുപ്പും ആ വദനങ്ങളില്‍ മിന്നി മറഞ്ഞു.....മഴയില്ലാഞ്ഞിട്ടാണോ അതൊ വെറെ പലതും ഇല്ലാഞ്ഞിട്ടാണൊ പാണ്ടിപ്പട ഇവിടെ വന്നത്‌ എന്നെനിക്കു ആ വദനങ്ങള്‍ കണ്ടപ്പോള്‍ സംശയമായി.

ട്രെയിന്‍ പുറപ്പെട്ടു...പത്ത്‌ മിനിറ്റ്‌ കഴിഞ്ഞതും പാണ്ടിപ്പട ഉറക്കമായി.. എന്നെപ്പോലെ ട്രെയിനില്‍ കേറുന്നതിനു മുന്നെപാസഞ്ചേഴ്സ്‌ ലിസ്റ്റ്‌ നോക്കിയിരുന്നെങ്കില്‍ ഇവന്‍മാര്‍ക്ക്‌ പത്ത്‌ മിനിറ്റ്‌ മുന്നെ ഉറങ്ങിക്കൂടായിരുന്നൊ?????????എനിക്ക്‌ പകരം ഒരു പെണ്‍കുട്ടി ആയിരുന്നു ആ സീറ്റില്‍ എങ്കില്‍ പാണ്ടിപ്പട അപ്പോള്‍ ഉറങ്ങുമായിരുന്നൊ???. ...എന്തായാലും യാത്ര കുളമായി ...എന്നാപ്പിന്നെ ഉറങ്ങിയേക്കാം എന്നു കരുതി ഞാനും പതിയെ കണ്ണടച്ചു...അടുക്കളയില്‍ തേങ്ങാ ചുരണ്ടുന്ന ശബ്ദം കേട്ടാണ്‌ പിന്നെ ഞാന്‍ എണീറ്റത്‌....പരിസര ബോധം വീണ്ടു കിട്ടിയപ്പോളണ്‌ മനസിലായത്‌ അടുക്കളയല്ല ട്രെയിന്‍ തന്നെയാണ്‌, ശബ്ദം തേങ്ങാ ചുരണ്ടുന്നതും അല്ല. എണ്റ്റെ തൊട്ടു മുന്നിലുള്ള സീറ്റില്‍ നിന്നാണ്‌ ആ ശബ്ദ വീചികള്‍ അലയടിക്കുന്നത്‌.ഏന്തിവലിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരു കുടവയറന്‍ മലര്‍ന്നു കിടന്നു നല്ല ഉറക്കം......നമ്മടെ സാബുവേ....അയാളുടെ കൂര്‍ക്കം വലിയാണ്‌ തേങ്ങാ ചുരണ്ടിയത്‌.....അടുത്ത്‌ അയാളെ ദയനീയമായി നോക്കി ശശി ഇരിക്കുന്നു..കണ്ടിട്ട്‌ സാബുവിണ്റ്റെ ബന്ധുവാണന്ന്‌ തോന്നുന്നു.ശശിയുടെയും ചുറ്റുവട്ടത്തുള്ളവരുടെയും മുഖം കണ്ടാലറിയാം ഉറക്കം വരുന്നുണ്ടെങ്കിലും സാബുവിണ്റ്റെ കലാ പരിപാടി കാരണം അങ്ങു പറ്റുന്നില്ല. പണ്ടാര കൂര്‍ക്കം വലി....അതങ്ങു ട്രെയിണ്റ്റെ എഞ്ജിണ്റ്റെ ശബ്ദത്തേയും മറികടന്ന്‌ അന്തരീക്ഷത്തില്‍ മുറ്റി നില്‍ക്കുന്നു.സാധാരണ ഓഫീസിലിരിക്കുമ്പോഴും എ.സി ബസില്‍ യാത്ര ചെയ്യുമ്പോഴും മാത്രമാണ്‌ ഇത്തരം കൂര്‍ക്കം വലി കേട്ടിട്ടുള്ളത്‌.(സത്യം പറയാമല്ലൊ..മോഡേണായ ശേഷം സ്ഥിരമായി എ.സി ബസിലാണ്‌ ഞാന്‍ യാത്ര ചെയ്യാറുള്ളത്‌). മനസില്‍ സാബുവിനെ വാനോളം പുകഴ്ത്തി, നിര്‍വികാരനായി യാത തുടര്‍ന്നു... പാണ്ടിപ്പട അപ്പോഴും ഇതൊന്നും ഞങ്ങള്‍ക്ക്‌ ബാധകമല്ല എന്ന ഭാവത്തില്‍ ഉറക്കം തുടര്‍ന്നു കൊണ്ടിരുന്നു,,,,,,,,,,

ചേര്‍ത്തല എത്തിക്കാണും...ശശിക്കൊരു ഫോണ്‍കോള്‍.... " ഹല്ലോ.....അമ്മച്ചിയാന്നോ???... "

അമ്മെ എന്തൊരു സൌണ്ട്‌... ശശിക്കാണോ അമ്മച്ചിക്കാണോ കേള്‍വിക്കുറവ്‌??

"മാത്തുക്കുട്ടിയാന്നേ... "

ശശി തന്നെ മതിയാരുന്നു....

 " ഓാ.......ജോണിച്ചായന്‍ ഇവിടെ ഉണ്ടേ... "

കാലമാടന്‍..ജോണിച്ചായന്‍ മനുഷ്യണ്റ്റെ ഉറക്കം കളയാന്‍...

"ജോണിച്ചായന്‍ നന്നായി ഉറങ്ങി....ജോണിച്ചായന്‍ മാത്രമെ ഇവിടെ ഉറങ്ങിയിട്ടൊള്ളു... "

സത്യം.......

സാബുവിനെ ...സോറി ജോണിച്ചായനെ വീണ്ടും വീണ്ടും പുകഴ്ത്തി വിരസമായ ആ യാത്ര വീണ്ടും തള്ളി നീക്കി...ഇറങ്ങിത്തിരിച്ച കാര്യങ്ങളൊട്ട്‌ നടന്നുമില്ല...ഉറങ്ങാനും പറ്റിയില്ല.സങ്കടവും ദേഷ്യവും നിരാശയും വീണ്ടും മനസില്‍ വന്നു നിറഞ്ഞപ്പോഴാണു ഈയിടെ ഒരു യുവ കവി പാടിയ കവിത പെട്ടന്ന്‌ ഓര്‍മ്മ വന്നത്‌....

"കുമിള പോലുള്ള ജീവിതത്തില്‍ ഇനി സങ്കടപ്പെടുവാന്‍ നേരമില്ല" "ആസ്വദിക്കുക ജീവിതം സില്‍ സിലാ ഹെ സില്‍ സിലാ"
"ആസ്വദിക്കുക യൌവ്വനം സില്‍ സിലാ ഹെ സില്‍ സിലാ"
 " സില്‍ സില ഹെ സില്‍ സിലാ സില്‍ സിലാ ഹെ സില്‍ സിലാ"

 ഇതു പാടി മുഴുവിച്ചതും എറണാകുളം എത്തിയതും ഒരുമിച്ചായിരുന്നു.................