എന്നെക്കുറിച്ച്‌

ഇടുക്കിയിലാണു വീട്‌.... ഇടുക്കി എന്നു പറഞ്ഞാല്‍ പണ്ട്‌ വളരെപ്പണ്ട്‌ പാലായിലും കൊട്ടയത്തും പത്തനംതിട്ടയിലും മറ്റുമുള്ള ഒരുപറ്റം ആളുകള്‍(ഇവരെ കുടിയേറ്റ കര്‍ഷകര്‍ എന്നു വിളിക്കാം. അച്ചായന്‍മാര്‍ അല്ല) കാടിനോടും,കാലാവസ്ഥയോടും ആന,പുലി,കടുവ,കാട്ടുപോത്ത്‌,കാട്ടുപന്നി,കാട്ടു പൂച്ച,മരപ്പട്ടി ഇജ്ജാതി കാട്ടു മ്ര്‍ഗങ്ങളോടും മല്ലിട്ട്‌ നേടിയെടുത്ത അതേ സ്ഥലം..തോമാസ്ളീഹാ നേരിട്ട്‌ മുക്കിയെടുത്തു...(ഏത്‌?? മാമ്മോദീസ )..എന്നവകാശപ്പെടുന്ന എരുമേലിയിലുള്ള ഒരു പുരാതന കത്തോലിക്കാ കൂടുംബത്തില്‍ പെട്ട മാതാപിതാക്കള്‍ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കാണു ഇടുക്കിയില്‍ വന്നു പെട്ടത്‌(ജോലി എന്നു പറഞ്ഞത്‌ കഞ്ചാവ്‌ ക്രിഷിയല്ല...സര്‍ക്കാര്‍ ജോലിയാണേ സര്‍ക്കാര്‍ ജോലി)..........എന്തായാലും ഇടുക്കി വളരെ മനോഹരമായ സ്ഥലമാണ്‌.കുന്നില്‍ ചെരുവുകളും,മലകളും കാട്ടു ചോലകളും,വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും കൊണ്ട്‌ അലങ്ക്രിതമായ പ്രദേശം.പറഞ്ഞിട്ടെന്താ കാര്യം??..ഇടുക്കി എന്നു കേട്ടാല്‍ ഒരു പുഛഭാവമാണ്‌ എണ്റ്റെ ഭൂരിഭാഗം സുഹ്രുത്തുക്കള്‍ക്കും.അണ്ടര്‍ ഡെവലപ്പ്ഡ്‌ ആണത്രെ അന്‍ഡര്‍ ഡെവലപ്പ്ഡ്‌...ബസ്സ്‌ ഇല്ല, എല്ലാരും വള്ളിയിലാണത്രെ സഞ്ചാരം, ഇപ്പോഴും രാജഭരണമാണ്‌, മൂപ്പനാണ്‌ ഇപ്പോഴും കാട്‌ അല്ല നാട്‌ ഭരിക്കുന്നത്‌ ഇങ്ങനെ നീളുന്നു പുഛഭാവത്തിണ്റ്റെ കാരണങ്ങള്‍. ....ഇതെല്ലാം വെറും അപവാദങ്ങള്‍ മാത്രമാണന്നെ...വെറും കെട്ടു കഥകള്‍. ഇടുക്കി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു..കൂടെ ഞാനും........... എല്ലാം അവിടെ നില്‍ക്കട്ടെ. എന്നെപ്പറ്റി ഞാന്‍ അധികം പറയുന്നില്ല..അതിനേക്കാള്‍ നല്ലത്‌ ഇടുക്കിയെപ്പറ്റിപ്പറയുന്നതാവും.ധീരന്‍മാരായ,ദൈവഭയമുള്ള എല്ലാ ഇടുക്കിക്കാര്‍ക്കും ഞാന്‍ എണ്റ്റെ അഭിവാദ്യങ്ങള്‍ അറിയിച്ചൂ കൊണ്ട്‌ എന്നെപ്പറ്റിുള്ള വിവരണം തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.................................