വേലപ്പന്‍ ചേട്ടന്‍ പണ്ടൊരു തെറ്റ് ചെയ്തു...തെറ്റെന്നു പറഞ്ഞാല്‍ ആളുകളെ കൊല്ലുകയൊ,ഇറാക്കിലും അഫ്ഗാനിസ്ഥാനിലും പീഠനങ്ങള്‍ നടത്തുകയൊ,തീവ്ര വാദത്തെക്കുറിച്ച് വിവാദ പരമായ പ്രസ്ഥാവനകള്‍ ഇറക്കുകയൊ ചെയ്തിട്ടില്ല.എങ്കിലും ആ തെറ്റ് ഇന്ന് വേലപ്പന്‍ ചേട്ടണ്റ്റെ ഉറക്കം കെടുത്തുന്നു. അതുകൊണ്ട് തന്നെ 'വിക്കിലീക്സ്' എന്ന പേരു കേട്ടാല്‍ വേലപ്പണ്റ്റെ ഉള്ളില്‍ തീ പുകയും.
വ്യക്തികളോ, ഭരണകൂടങ്ങളോ പണ്ട് ചെയ്തിട്ടുള്ളതും, ഇപ്പോള്‍ ചെയ്ത്കൊണ്ടിരിക്കുന്നതുമായ, മൂടി വച്ചതൊ,മൂടി വയ്ക്കാന്‍ ശ്രമിച്ചതൊ ആയ 'രഹസ്യങ്ങള്‍' തെളിവുകള്‍ സഹിതം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്ന ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് വിക്കിലീക്സ് എന്ന് എട്ടാം ക്ളാസില്‍ പഠിക്കുന്ന തോമസു കുട്ടി പറഞ്ഞുള്ള അറിവേ വേലപ്പന്‍ ചേട്ടനുള്ളൂ...ജൂലിയന്‍ അന്‍സാജ് എന്ന ഒരു വ്യക്തിയാണ് ഇതിനു പിന്നില്‍ എന്നു കൂടി കേട്ടപ്പോള്‍ വേലപ്പന്‍ ചേട്ടണ്റ്റെ ഉള്ള ബോധം കൂടി പോയി....അന്നു മുതല്‍ ടി.വി,പത്രം,റേഡിയോ,പിള്ളച്ചേട്ടണ്റ്റെ ചായക്കട എന്നീ മാധ്യമങ്ങളില്‍ നിന്ന് വേലപ്പന്‍ ചേട്ടന്‍ പരമാവധി ഒഴിഞ്ഞ് നില്‍ക്കുകയാണ്...
അമേരിക്ക വരെ കുടുങ്ങി...ഇപ്പോള്‍ ഇന്‍ഡ്യയും.....രക്ഷയില്ലാ...തനിക്കിനി രക്ഷയില്ല.ഇവരെയൊക്കെ പൂട്ടാമെങ്കില്‍ വികിലീക്സിന് തന്നെ പൂട്ടാന്‍ വളരെ നിസാരമായിരിക്കും....തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് വേലപ്പന്‍ ചേട്ടന് ഉറക്കം വരണില്ല...അന്‍സാജിനെ ലൈംഗികാപവാദക്കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ വേലപ്പന്‍ ചേട്ടണ്റ്റെ ശ്വാസം നേരെ വീണു..എന്നാല്‍ അന്‍സാജിണ്റ്റെ അനുയായികള്‍ ലോകമെമ്പാടുമുള്ള വിവിധ വെബ്സൈറ്റുകള്‍ അക്രമിച്ച് തകര്‍ത്തപ്പോള്‍ കിട്ടിയ ശ്വാസം വീണ്ടും പോയി....എന്നാണാവൊ ഇവര്‍ എണ്റ്റെ ഷാപ്പ് തകര്‍ക്കുന്നത്?...കവലയില്‍ ഒന്നു രണ്ട് പേര്‍ തന്നെ അര്‍ഥഗര്‍ഭമായി ഒന്നു നോക്കിയാലുടന്‍ വേലപ്പന്‍ ചേട്ടന്‍ പതിയെപ്പറയും.."അന്‍സാജിണ്റ്റെ അനുയായികള്‍...അവര്‍ എണ്റ്റെ ഷാപ്പ് തകര്‍ക്കും..."..ചെത്തുകാരനായ വേലപ്പന്‍ ചേട്ടന് നാട്ടില്‍ പൊതുവെ ക്ളീന്‍ ഇമേജ് ആണെങ്കിലും,ഈ 'തെറ്റ്' പുറത്തായാല്‍ പിന്നെ രക്ഷയില്ലാ...
കഴിഞ്ഞ അമാവാസി ദിവസമാണ് തെറ്റിനാസ്പദമായുള്ള സംഭവം ഉണ്ടായത്.അന്തിക്കള്ളു ചെത്താന്‍ തെങ്ങില്‍ കയറിയപ്പോള്‍ ചുമ്മാ...വെറുതെ ചുമ്മാ.....താഴോട്ട് നോക്കിയതാണ്...അടുത്തവീട്ടിലെ ലോറന്‍സ് മുതലാളിയുടെ വീട്ടിലെ വേലക്കാരി ജാനു മേല്‍ക്കൂരയില്ലാത്ത കുളിമുറിയില്‍ നിന്നു കുളിക്കുന്നു...ഇരുട്ട് കാരണം വ്യക്തമായി ഒന്നും കാണാന്‍ സാധിച്ചില്ലെങ്കില്‍ കൂടി അവള്‍ കുളിക്കുകയാണെന്ന് മനസിലായി...വേലപ്പന്‍ ചേട്ടന്‍ ചുറ്റും നോക്കി....ഇല്ല...ഒരീച്ച പോലും സംഭവം അറിഞ്ഞിട്ടില്ല.........
ഇങ്ങനെ സമാധാനിച്ചിരിക്കുമ്പോളാണ് വികിലീക്സ് ചാടി വന്നത്...സി.എന്‍.എന്‍-ഐ.ബി.എന്‍ ഇലെ ലാറി കിങ്ങും എന്‍.ഡി.ടി.വിയിലെ ബുര്‍ഖ ദത്തും മറ്റും വട്ടം കൂടിയിരുന്ന് തണ്റ്റെ ഈ വേലത്തരത്തെക്കുറിച്ച് ഡിസ്കസ് ചെയ്യുന്നത് ചിന്തിക്കാന്‍ കൂടി വേലപ്പന്‍ ചേട്ടന് കഴിയുമായിരുന്നില്ല...ഒടുവില്‍ വിക്കി ലീക്സിനെപ്പറ്റി പറഞ്ഞുതന്ന തോമസ്സുകുട്ടി തന്നെ പോംവഴിയും നിര്‍ദേശിച്ചു...'വിക്കിലീക്സ് പിടിക്കുന്നതിനു മുന്‍പ് ജാനുവിനോട് മാപ്പ് പറയുക.'....എന്ത്???...നിഷ്കളങ്കയും,പരിശുദ്ദയും,സര്‍വോപരി കന്യകയുമായ ഒരു പെണ്‍കുട്ടിയോട് ഇതു പറയുകയൊ ഛെ!!!!!...ഇതിലും ഭേദം അന്‍സാജിണ്റ്റെ അനിയായികള്‍ ഷാപ്പ് തകര്‍ക്കുന്നത് തന്നെയാ......
ഒടുവില്‍ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ തന്നെ വേലപ്പന്‍ ചേട്ടന്‍ തീരുമാനിച്ചു..ജാനു മീന്‍ വാങ്ങാന്‍ പോകുന്ന വഴിയില്‍ കാത്തു കാത്തു നിന്ന് വേലപ്പന്‍ ചേട്ടന്‍ ഒരുവിധം കാര്യം അവതരിപ്പിച്ചു...
" ഈയിടെ കുട്ടി കുളിക്കുമ്പോള്‍.....ഞാന്‍ .....തെങ്ങിണ്റ്റെ മുകളില്‍.......".
""ഞാന്‍ കുളിക്കുകയൊന്നും അല്ലാരുന്നു ചേട്ടാ...ചേട്ടന്‍ തെങ്ങു ചെത്തുന്നത് കാണാന്‍ നല്ല രസാ.....പലപ്പോഴും ഞാനത് നോക്കി നിന്നിട്ടുണ്ട്.. "
തണ്റ്റെ സ്വതസിദ്ദമായ നാണത്തോടെ,കാലുകള്‍ക്കൊണ്ട് നിലത്ത് ചിത്രം വരച്ച് ജാനു മൊഴിഞ്ഞു...........
ഹോ!!!!!!!!!!!!! വേലപ്പന്‍ ചേട്ടണ്റ്റെ ശ്വാസം നേരെ വീണു..
നിഷ്കളങ്കയും,പരിശുദ്ദയും സര്‍വോപരി കന്യകയുമായ ഒരു പാവം പെണ്‍കുട്ടി...ഇവളെ ഞാന്‍ വെറുതെ തെറ്റിദ്ദരിച്ചു................
2010 ഡിസംബർ 18, ശനിയാഴ്ച
2010 ഡിസംബർ 13, തിങ്കളാഴ്‌ച
ദി ഹൈറ്റ് ഓഫ് ഫ്രീക്നസ്സ് അഥവാ മോഡേണിസത്തിണ്റ്റെ അങ്ങേയറ്റം..... ..
മോഡേണിസം അതിണ്റ്റെ ഉച്ച്സ്ഥായിയില്‍ എത്തി നില്‍ക്കുന്ന കാലം.കുറിഞ്ഞിയും,രാം രാജും,കുന്നത്തും അരങ്ങ് വാണിരുന്നിടത്ത് ജോക്കിയും വി.ഐ പിയും വളേറോയും തിളങ്ങി നില്‍ക്കുന്നു....കാണാന്‍ പാടില്ലാത്തത് അല്‍പമെങ്കിലും പുറത്ത് കണ്ടാല്‍ "അയ്യെ" എന്നു പറഞ്ഞിരുന്ന കാലം കഴിയാറയി....വയറ് കാണിക്കല്‍,നാട് കാണിക്കല്‍ എന്നിവ പോലെ ഈ "ബ്രാന്‍ഡ് കാണിക്കല്‍" ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മറിച്ച് പുരാതന കാലം മുതല്‍ക്കെ പുതിയത് എന്തേലും വാങ്ങിച്ചാല്‍ അത് നാലു പേരെ കാണിക്കണം എന്ന മനുഷ്യണ്റ്റെ സ്വാഭാവിക ചിന്താഗതിയില്‍ നിന്നും ഉടലെടുത്ത അഭിനിവേശം പ്രവ്രിത്തിയായി രൂപാന്തരപ്പെട്ട അന്നു മുതല്‍ തുടങ്ങിയതാണ്.കൈയില്‍ ഒരാപ്പിളും,പോക്കറ്റില്‍ ഒരു ആന്‍ഡ്രോയിഡും ഉണ്ടെങ്കില്‍ ഏത് കണ്ണു പൊട്ടനും മൊബൈലില്‍ ഏത് സമയത്തും ത്രികോണം വരച്ച് കളിക്കാവുന്ന അവസ്ഥ.....കോള്‍ ചെയ്യുക, മെസേജ് അയയ്ക്കുക എന്ന പരമ്പരാഗത സൂത്രങ്ങള്‍ ചെയ്യാന്‍ മാത്രം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഈ നാട്ടില്‍ ജീവിക്കേണ്ട എന്ന ഭാവമാണ് ഉണ്ണാനും,ഉറങ്ങാനും പെടുക്കാനും വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ചില ചെറ്റ പരിഷകള്‍ക്കുള്ളത്.ഇവണ്റ്റെയൊക്കെ തന്തയും തള്ളയും മൂന്നു നേരം ആന്‍ഡ്രോയിഡ് പുഴുങ്ങിക്കൊടുത്താണൊ ഇവനെയൊക്കെ വളര്‍ത്തിയത്???........ഇത് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കുമിതിണ്റ്റെ ഫീച്ചേഴ്സിണ്റ്റെ പത്തിലൊരംശം പോലും അറിയില്ല എന്നുള്ളത് രസകരമായ വേറെ വസ്ഥുതയാണ്.......
അങ്ങനെ ഇരിക്കുമ്പോഴാണ് ആ സാധനം എണ്റ്റെ മുന്നില്‍ വന്ന് പെട്ടത്.കടും നീല ബനിയന്‍,കറുത്ത കൂളിംഗ് ഗ്ളാസ്,സ്പൈക് ചെയ്ത് ചെമ്പിച്ച മുടി, ഊരിപ്പോരാന്‍ പാകത്തിന് മുട്ടി നില്‍ക്കുന്ന ഒരു ജീന്‍സും...മേല്‍പ്പറഞ്ഞ ബ്രാന്‍ഡുകലിലൊന്ന് ഏത് പൊട്ടക്കണ്ണനും വായിക്കാവുന്ന വിധത്തില്‍ വ്യക്തമായി തെളിഞ്ഞ് നില്‍ക്കുന്നു... ദി ഹൈറ്റ് ഓഫ് ഫ്രീക്നസ്സ് അഥവാ മോഡേണിസത്തിണ്റ്റെ അങ്ങേയറ്റം.....'പോള്‍ ഈനാശു'..... ആറു മാസങ്ങള്‍ക്ക് മുന്‍പ് റുവാണ്ടയില്‍ ഓണ്‍ സൈറ്റ് പോയതാണ്..എയര്‍ പോര്‍ട്ടില്‍ നിന്നും ഒാട്ടോ പിടിച്ച് നേരെ എണ്റ്റെ മുന്നില്‍ വന്ന് ചാടിയിരിക്കുന്നു..
(അതൊ ഗഫൂറ്‍ ഇവനെയും പറഞ്ഞ് പറ്റിച്ച് മദിരാശിയില്‍ ഇറക്കി വിട്ടതാണോ??)... ......
ആരും കാണാതെ ഓഫീസില്‍ നിന്ന് ചായ കുടിക്കാന്‍ ഒളിച്ചും പാത്തും ഇറങ്ങിയതാണ് ഇവനെങ്ങനെ ക്രിത്യമായി എണ്റ്റെ മുന്നില്‍ തന്നെ വന്നു ചാടി??...എണ്റ്റെ വിധി...അല്ലാണ്ടെന്താ ഇപ്പ പറയുക???.................
"ഹായി അനൂപ് വാസപ്??"....
"ഹല്ലൊ പോള്‍ വെല്‍ക്കം ടു ഊട്ടി ആന്‍ഡ് നൈസ് റ്റൊ മീറ്റ് യു... "(നമ്മുടെ അടുത്താ അവണ്റ്റെ പീറ ഇംഗ്ളീഷ്)
"ട്രിവാന്‍ഡ്രം ഹാസ് ചേയ്ഞ്ച്ഡ് എ ലോട്ട് അല്ലെ അനൂപ്??"
"യാ യാ....ട്രിവാന്‍ഡ്രം.......ഹാസെ....................ചയിന്‍ച്ചിഡെ.........എ..ലോട്ടേ........."
(മോഡേണായ ഞാനും ഒട്ടും വിട്ടു കൊടുത്തില്ല)
"പണ്ട് ഇവിടെയൊരു ഹോട്ടല്‍ ഉണ്ടായിരുന്നല്ലൊ?"
"അത് പൊളിച്ച് മാറ്റി".....
"ഒോ മൈ ഗോഡ്.....ഊപ്സ്!!!!!!!!! ട്രിവാന്‍ഡ്രം ചേയ്ന്‍ച്ചിഡ് എ ലോട്ട് ഹീ...ഹീ...ഹീി...ഹീി.... "
കീ..കീ..കീെ..ഇതിനിത്ര കിണിക്കാന്‍ എന്താണാവൊ ഉള്ളത്?? അവണ്റ്റെ അമ്മേടെ.......................വീടിണ്റ്റെ അടുത്താ എണ്റ്റെ വീടും...എന്നാലും....ഇതൊരുമാതിരി സരിഗമയില്‍ എം.ജി ശ്രീകുമാറ്‍ ഇളിക്കുന്നപോലത്തെ കിണിയായിപ്പോയി......
"അനൂപ് ട്രിവാന്‍ഡ്റത്തിണ്റ്റെ പേര് ഇപ്പഴും ട്രിവാന്‍ഡ്റം എന്നു തന്നെ അല്ലെ??...ഹീ ഹീ..ഹീ..ഹീി...ഹീി... ഹീീി"
അപ്പണ്റ്റെ പേര് ഇപ്പഴും ഈനാശു എന്നുതന്നെയല്ലെ?? മാറിയിട്ടില്ലല്ലൊ??.....ഇവനെയൊക്കെ...........വല്ല പൂച്ചക്കുട്ടിയൊ മറ്റൊ ആയിരുന്നെങ്കില്‍ ചാക്കിലൊ വല്ലോം കെട്ടി തോട്ടിലൊ മറ്റോ കണ്ടെ കളയാമായിരുന്നു........ഇതിപ്പം??....
"അനൂപ്, ഫോണ്‍ ഒന്നു തരുമൊ? ഒരു കോള്‍ ചെയ്യാനാ...എണ്റ്റെ ചാര്‍ജ് തീറ്‍ന്നു... "
തീരും..ചാര്‍ജ് തീരും അമ്മാതിരി നോട്ടമല്ലെ പെണ്ണുങ്ങളെ നോക്കുന്നത്??..വെടക്ക്.......
"ഓ അതിനെന്താ പോള്‍..ഇതാ ഫോണ്‍".....
"ഒോൊ അനൂപ്,,,,,ഇപ്പഴും ഈ പഴഞ്ചന്‍ ഫോണ്‍ ആണൊ ഉപയോഗിക്കുന്നത്??......സീ മൈ മോബ്...ഇതില്‍ ജി.പി.ആറ്‍ അസ് ഉണ്ട്,നെറ്റ് ഉണ്ട് , ആന്‍ഡ്റോയിഡ് ഉണ്ട്...പിന്നെ ടച്ച് സ്ക്രീന്‍ ആണ്... "
പിന്നെ....എണ്റ്റേതും ടച്ച് സ്ക്രീന്‍ ആണ്..തൊടാം.......സ്ക്രാച്ച് വരാതെ തൊടണം...തൊടുക മാത്രമെ ചെയ്യാവൊള്ളെ....
"അല്ല പോള്‍ ഇതില്‍ കോള്‍ ചെയ്യാനും മെസേജ് അയയ്ക്കാനും ഒക്കെ പറ്റുമൊ??"
"നോട്ടി അനൂപ്, കളിയാക്കിയതാണോ?? ഹീ.. ഹീ"
പിന്നല്ലാണ്ട്???............ ആണായാല്‍ പൌരുഷം വേണം അതില്ലാതെ വേറെ എന്തൊക്കെ ഉണ്ടായിട്ടെന്താ???
മാരണം എന്തായാലും തലേല്‍ വന്നു കേറി....എന്നാല്‍ പിന്നെ ചായക്കാശ് മൊതലാക്കാം.......
"പോള്‍ ,,നമുക്ക് ഒരു ചായ കുടിച്ചാലൊ??"
"വൈ നോട്ട്....?..കം..അനൂപ്"....
അവണ്റ്റെ ഒടുക്കത്തെ ഇംഗ്ളീഷ്....
ചായ കുടിക്കുന്ന സമയമത്രയും അവണ്റ്റെ ബ്രാന്‍ഡിലേയ്ക്ക് തന്നെ തുറിച്ച് നോക്കിയിരുന്ന ഒരു കുട്ടിയുടെ കണ്ണു പൊത്താന്‍ അതിണ്റ്റെ അമ്മ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു.....
"അയൊ അനൂപ്....ചെയിഞ്ച് ഇല്ല.. ബില്‍ പെ ചെയ്യുമൊ??"
അവന്‍ അവണ്റ്റെ സ്വഭാവം കാണിച്ച് തുടങ്ങി......... (മാഗി ടുഡെ ഐ വില്‍ പേ ദി ബില്ല്... ഹ്മ്മ്മ്)
എതു നേരത്താണോ ചായ കുടിക്കാന്‍ തോന്നിയത്???
മോഡേണിസത്തിണ്റ്റെ അങ്ങേയറ്റമായ.....ദി ഹൈറ്റ് ഓഫ് ഫ്രീക്നസ്....മിസ്റ്ററ്‍ പോള്‍ ഈനാശു ടിപ് കൊടുക്കാന്‍ വച്ചിരുന്ന കാശും എടുത്ത് പോക്കറ്റില്‍ ഇടുന്നത് കണ്ടപ്പോള്‍ എണ്റ്റെ കണ്ണുകല്‍ നിറഞ്ഞ് പോയി..................
ജാസ്തിയാല്‍ ഉള്ളത് തൂത്താല്‍ പോകുമൊ?....അഥവാ എച്ചി എന്നും എച്ചി ആയിരിക്കും.........................

2010 നവംബർ 21, ഞായറാഴ്‌ച
റിവ്യു.... കോളേജ് ഡേയ്സ്
ബ്ളോഗ് തുടങ്ങിയപ്പൊഴെ വിചാരിച്ചതാണ് ഫിലിം റിവ്യു പരമാവധി ഒഴിവാക്കണമെന്ന്.എങ്കിലും നല്ല സിനിമകളെക്കുറിച്ചും മോശം സിനിമകളെക്കുറിച്ചുമുള്ള സന്ദേശം അനുവാചകരില്‍ എത്തിക്കെണ്ടത് ഒരു എഴുത്തുകാരണ്റ്റെ സാമൂഹിക പ്രധിബദ്ദതയാണന്നുള്ള തിരിച്ചറിവാണ് എന്നെ വേണ്ടും ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.(നല്ല സിനിമ,ചീത്ത സിനിമ എന്നിവയ്ക്ക് ക്രിത്യമായ ഒരു ഡഫനിഷന്‍ ഇല്ലന്നിരിക്കെയും,അതിനെ വേര്‍തിരിക്കാന്‍ ഞാന്‍ ആരും അല്ലന്നും ഇരിക്കത്തന്നെയാണ് മുകളില്‍ പറഞ്ഞിരിക്കുന്ന പരാമര്‍ശം നടത്തിയിട്ടുള്ളത്).
യാദ്രിശ്ചികമായിട്ടാണ് ഞാന്‍ അന്ന് സുനിലിനെ കാണ്ടത്.നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജില്‍ നിന്നും പിരിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ് കാണുന്നത്.കുറെ നാളായി മലയാള സിനിമ കണ്ടിട്ട് എന്ന് പറഞ്ഞപ്പൊള്‍ ഇപ്പോള്‍ത്തന്നെ കണ്ടു കളയാം എന്നായി. ..............കാര്യസ്ഥന്‍,ത്രില്ലര്‍,കോളേജ് ഡെയ്സ്,കന്യാകുമാരി എക്സ്പ്രസ്........നിലവിലുള്ള ലിസ്റ്റ് നിരത്തി അവനോട് സെലക്ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. (അവണ്റ്റെ വിധി അവന്‍ തന്നെ തീരുമാനിക്കട്ടെ)
"അനൂപ് തന്നെ സെലക്ട്ട് ചെയ്തൊളൂ...എനിക്ക് അനൂപിനെ വിശ്വാസമാ... " സുനില്‍ പറഞ്ഞു
ഞെട്ടിപ്പോയി ഞാന്‍!!!!!!!!!.ദാണ്ടെ കിടക്കുന്നു..... ട്രെയിനിനു തലവച്ചു ചാകണൊ?, കെട്ടിത്തൂങ്ങി ചാകണൊ?,വിഷം കഴിച്ച് മരിക്കണോ എന്നു പെട്ടന്ന് തീരുമാനിക്കാന്‍ ഒരുത്തന്‍ മുഖത്ത് നോക്കി ചോദിച്ചാല്‍ എന്താ ചെയ്യുക????എന്നിലുള്ള വിശ്വാസം ഇന്നു തന്നെ തീര്‍ത്ത് കളയാം എന്നു കരുതി ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചു നിന്നു......"അത്തളപിത്തള തവളാച്ചീ ചുക്കുപറിക്കണ ചൂളാപ്പാ മറിയം വന്നു വിളക്കൂതി..ഫൂ...ഫൂ..ഫൂ".....കോളേജ് ഡെയിസ്......ഞാന്‍ സെലക്റ്റ് ചെയ്തു കഴിഞ്ഞു.............
തീയെറ്ററിണ്റ്റെ പാര്‍ക്കിംഗ് ഏരിയയില്‍ അധികം വണ്ടികള്‍ കാണാത്തതിനാലുള്ള ഞങ്ങളുടെ വിഭ്രാന്തി കണ്ടിട്ടാവാം അവിടെ നിന്ന സെക്യുരിറ്റി ചേട്ടന്‍ ഞങ്ങളോട് പറഞ്ഞു"മക്കളെ മഴയായിട്ടാ ആളു കുറവ്.....ഇന്ദ്രജിത്തീണ്റ്റെ പടം നല്ലതാണന്നാ എല്ലാവരും പറയണത്".....പ്രെയ്സ് ദ ലോര്‍ഡ്...പടം മോശമായത് കൊണ്ടല്ല മറിച്ച് മഴയായത് കാരണമാണ് ആളു കുറവ്....ഞങ്ങളുടെ ഭാഗ്യം.
പടത്തിണ്റ്റെ രത്നച്ചുരുക്കം ഇതാണ്. പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിണ്റ്റെ മുകളില്‍ നിന്നും ഒരു പെണ്‍കുട്ടിയെ അഞ്ചംഗ സംഘം താഴെക്ക് തള്ളിയിട്ട് കൊല്ലുന്നു.മൂന്ന് ആണും രണ്ട് പെണ്ണും ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ ആഭ്യന്തര മന്ത്രി പുംഗവണ്റ്റെ പുത്രനും ഉള്‍പ്പെടുന്നു.സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയില്‍ കോള്‍ എന്‍ഡ് ആകാത്ത ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു....കുറച്ചു നാളുകള്‍ക്ക് ശേഷം കോളേജില്‍ ഒരാള്‍ പുതിയ അഡ്മിഷന് വരുന്നു(വിത്ത് സ്പെഷ്യല്‍ പെര്‍മിഷന്‍),അഞ്ചംഗ സംഘവുമായി ഉടക്കുന്നു,വന്ന ആളെ അഞ്ചംഗ സംഘം കൊല്ലുന്നു,അഥവാ ചത്തതായി വന്നയാള്‍ അഭിനയിക്കുന്നു,അഞ്ചംഗ സംഘം ഓരോരുത്തരായി കൊല്ലപ്പെടുന്നു.......കണ്ടുമറന്ന കാക്കത്തൊള്ളായിരം സിനിമാക്കഥകളുമായി ഇതിനെ ബന്ധിപ്പിക്കാമെങ്കിലും ഇങ്ങനെയുള്ള ഒരു ക്ളൈമക്സ് തീരെ പ്രതീക്ഷിച്ചില്ല.ആദ്യത്തെ സീന്‍ മാത്രം കാണിച്ച് ഇതിണ്റ്റെ ബാക്കി കഥ എഴുതാന്‍ ഒരു കൊച്ചു കുട്ടിയോട് ആവശ്യപ്പെട്ടാല്‍ എഴുതാമായിരുന്ന അതേ കഥ.!!!!!!ഇതില്‍ എന്തെങ്കിലും സസ്പന്‍സ് ഒളിഞ്ഞ് കിടപ്പുണ്ടെന്ന് കരുതി രണ്ടര മണിക്കൂറ്‍ അതിനകത്ത് വീര്‍പ്പ് മുട്ടി ഇരുന്നത് മിച്ചം........
പതിനാറ് വര്‍ഷമായി മെഡിക്കല്‍ കോളേജില്‍ പഠിച്ച് പാസ്സാകാതെ കിടക്കുന്ന സുരാജും, വില്ലന്‍മാരും നായകനും തമ്മില്‍ കശപിശയുണ്ടാകുമ്പോള്‍ 'സ്റ്റോപ് ക്വാറല്ലിംഗ് ചില്‍ഡ്രന്‍, ഗോ റ്റു യുവര്‍ ക്ളാസസ്' എന്ന് പറഞ്ഞ് പ്രിന്‍സിപ്പളിണ്റ്റെ വേഷവും ധരിച്ചെത്തുന്ന ജഗതിയും എത്ര ചവച്ചിറക്കിയിട്ടും ദഹിക്കാതെ കിടക്കുന്ന കഥാപാത്രങ്ങളാണ്.കേരളത്തില്‍ ആകെയുള്ള റോഡുകള്‍, അത് തിരുവനന്തപുരത്താണങ്കില്‍ ടെക്നോപാര്‍ക്ക്,കിന്‍ഫ്ര എന്നിവടങ്ങളിലും,എറണാകുളത്താണങ്കില്‍ സീ പോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡുകളൂം മാത്രമാണന്ന് ഈയിടെ പുറത്തിറങ്ങിയ പല സിനിമകളിലേം പോലെ ഈ സിനിമയും കണ്ടപ്പോള്‍ എനിക്ക് തോന്നി....
അഞ്ചംഗ സംഘത്തില്‍ പെട്ട ഒരാള്‍ നായകനെ പേടിച്ചു വീട്ടില്‍ പോകാന്‍ തീരുമാനിക്കുന്നു.ഇയാള്‍ മന്ത്രി പുത്രണ്റ്റെ സുഹ്രുത്താണ്,പരിഷ്ക്കാരിയാണ്.വീട്ടില്‍ പോകാനായി രാത്രിയില്‍ ഇയാള്‍ കിന്‍ഫ്രയില്‍ നിന്ന് ബസ് കയറുന്നു.അല്‍പസമയം കഴിഞ്ഞ് കിന്‍ഫ്രയില്‍ തന്നെ ബസ് ഇറങ്ങുന്നു...ചുറ്റും കാട്...ഇരുട്ട്..വീട്ടിലേക്ക് പോകാനായി ഇയാള്‍ ഒരു കാട്ടിലേയ്ക്ക് കയറുന്നു.(വീടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് എറണാകുളം പോലെ ഏതെങ്കിലും സിറ്റിയിലോ മറ്റോ ഉള്ള ഫ്ലാറ്റൊ, വില്ലയോ മറ്റോ എന്നാണ്....അതൊ ഇയാളും കാട്ടില്‍ വളറ്‍ന്ന് നാട്ടിലെത്തി മോഡേണായതാണൊ?)...പ്രതീക്ഷിച്ചത് പോലെ തന്നെ ഇരുട്ടത്ത് കാട്ടില്‍ ഒളിച്ചിരുന്ന നായകനായ വില്ലന്‍ ഇന്ദ്രജിത്ത് ചാടി വീഴുന്നു......കാട്ടില്‍ സോറി നാട്ടില്‍ പോകാനിറങ്ങിയ സുഹ്റുത്തിനെ നിറ്‍ദയം കൊലപ്പെടുത്തുന്നു.
യുക്തിക്ക് നിരക്കാത്ത ഒരുപാടു കാര്യങ്ങളുള്ള, സമൂഹത്തിന് കൊടുക്കാന്‍ നല്ലൊരു മെസേജൊ ഇല്ലാത്ത ഇത്തരം സിനിമകള്‍ എത്ര ശ്രമിച്ചിട്ടും കാണാതിരിക്കാനും കഴിയുന്നില്ലല്ലൊ ഈശ്വരാ... !!!!!!!!!!

2010 നവംബർ 19, വെള്ളിയാഴ്‌ച
വെറുതെ ഒരു റിവ്യു.... ത്രില്ല്രര്‍
'ത്രില്ലര്‍'... പേരുകേട്ടപ്പൊഴെ ഒരു ത്രില്ല് തോന്നിയതിനാലാവാം ഉച്ചയുറക്കവും ഒഴിവാക്കി ഇരുപത് രൂപ കൂടുതല്‍ കൊടുത്ത് മുന്‍ കൂട്ടി റിസര്‍വ് ചെയ്ത് മാറ്റിനിക്ക് തന്നെ പോകാന്‍ തീരുമാനിച്ചത്.
രണ്ട് രണ്ടര മണിക്കൂറ്‍ വല്യ ബോറടിയില്ലാതെ തീയേറ്ററില്‍ കഴിഞ്ഞ് കൂടാന്‍ പറ്റിയാല്‍ അത് സൂപ്പര്‍ ഹിറ്റ് സിനിമയായും,ഇനി അല്‍പം കൂവലും ഉറക്കവുമായി എങ്ങനെയെങ്കിലും രണ്ടര മണിക്കൂറ്‍ തള്ളി നീക്കിയാല്‍ അത് ശരാശരി സിനിമയായും,കരയേണ്ട സ്ഥലത്ത് ചിരിക്കുകയും ചിരിക്കേണ്ട സ്ഥലത്ത് കരയുകയും ചെയ്ത് കൂവാനൊ ഒച്ച വയ്ക്കാനൊ കഴിയാതെ, ക്ഷമയുടെ നെല്ലിപ്പലകയും കടിച്ച് പിടിച്ച്,ംളാനമായി,നിര്‍വികാരതയോടെ കഴിച്ചുകൂട്ടിയാല്‍ അത് കൂതറ സിനിമയായും കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, സംവിധായകണ്റ്റെ പൂര്‍വ ചരിത്രം പഠിച്ച് പരിശോധിച്ച് സിനിമ കാണാന്‍ പോകുന്നത് തികച്ചും ആത്മഹത്യാപരമായിരിക്കും എന്നു കരുതിത്തന്നെയാണു ബി ഉണ്ണിക്രിഷ്ണണ്റ്റെ ത്രില്ലര്‍ കാണാന്‍ പോയത്...
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്റ്റണ്ട് സീനുകളും,പാട്ടു സീനുകളും, പ്രിഥ്വിരാജിണ്റ്റെ സ്ളൊമോഷനിലുള്ള കോപ്രായങ്ങളും(വിത്ത് കൂളിംഗ് ഗ്ളാസ് ആന്‍ഡ് ഷൂസ്) ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ടിരികാവുന്ന പടം.(മൊത്തം മൂന്ന് പാട്ടുകളും ആറ് സ്റ്റണ്ട്കളും ഇരുപത് മിനിറ്റോളം സ്ളോമോഷ്ന്‍ കോപ്രായങ്ങളും ഒഴിവാക്കിയാല്‍ ബാക്കി എത്ര സമയം സിനിമയുണ്ടാകുമെന്ന് ഒന്ന് ഊഹിച്ച് നോക്കണെ).കഴിഞ്ഞ മാസം റിലീസ് ചെയ്ത് പോയ അന്‍ വറിണ്റ്റെയും , മുന്‍പ് റിലീസ് ചെയ്തിട്ടുള്ള ഷാജി കൈലാസ് സിനിമകളിടേയും പരേതാത്മാക്കള്‍ പലസമയത്തും ത്രില്ലറില്‍ ആവാഹിക്കപ്പെടുന്നുണ്ടെന്ന സത്യം മനസിലാക്കാന്‍ പത്ത് മിനിറ്റേ വേണ്ടിവന്നൊള്ളു...
'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്നാണങ്കില്‍ ക്ഷീരത്തെപ്പറ്റിപ്പറയാം.ഈയിടെ കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വ്യവസായ പ്രമുഖണ്റ്റെ കൊലപാതകവും,അതിനോടനുബന്ധിച്ച പത്ര വാര്‍ത്തകളും, കേരളത്തിണ്റ്റെ റ്റ്വണ്റ്റി-റ്റ്വണ്റ്റി ക്രിക്കറ്റ് ടീമും ഒക്കെ കഥാ തന്തുക്കളായത് വഴി തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ദ നേടാനുമതു വഴി സിനിമയുടെ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത്താനും ത്രില്ലറിനായി... പക്ഷെ ഉണ്ണിക്രിഷ്ണണ്റ്റെ മുന്‍പത്തെ രണ്ട് പടങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് വില്ലന്‍ ആരെന്നറിയാന്‍ അവസാനം വരെ കണ്ടിരിക്കേണ്ടിയും വരില്ല.തുടക്കം മുതല്‍ ക്ളീന്‍ ഇമേജ് വച്ച് പുലര്‍ത്തിയിരുന്ന സിദ്ദിഖ് ആണൊ, ലാലു അലക്സ് ആണോ വില്ലന്‍ എന്ന് മാത്രമായിരുന്നു ഇണ്റ്റെര്‍വെല്ലിണ്റ്റെ സമയത്ത് എണ്റ്റെ കണ്‍ഫ്യൂഷന്‍.ഒടുവില്‍ മുന്‍പത്തെ രണ്ട് പടങ്ങളിലെ പോലെ തന്നെ വിജയം ഇത്തവണയും സിദ്ദിഖിനൊപ്പം നിന്നു.
വായുവില്‍ കരണം മറിയുന്ന പ്രിഥ്വിരാജ്,പറന്ന് വെടി വയ്ക്കുന്ന പ്രിഥ്വിരാജ്,ക്രിത്യ സമയത്ത് തോക്കിലെ ഉണ്ട തീരുന്ന വില്ലന്‍,.സംസാരം ഒളിഞ്ഞ് നിന്ന് കേട്ട് ഫോണ്‍ ചെയ്യുന്ന വില്ലണ്റ്റെ സഹായി എന്നീ അസംസ്ക്രിത വസ്തുക്കള്‍ മറ്റെല്ലാ പടങ്ങളിലേയും പോലെ ഇതിലും ആവശ്യത്തില്‍ അധികമുണ്ട്.നായകണ്റ്റെ ഷൂസും കൂളിംഗ്ളാസും മാറി മാറി കാണിക്കുന്നത് കണ്ടാല്‍ ഷാജി കൈലാസ് പോലും ബോധം കെട്ടുപോകും ചില സമയങ്ങളില്‍.ഇംഗ്ളീഷിണ്റ്റെ അതി പ്രസരം പല സമയങ്ങളിലും എന്നെ പോലുള്ള ഒരു സാധാരണ മലയാളി പ്രേക്ഷകന് താങ്ങാവുന്നതില്‍ അധികമായിരുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി തോന്നുന്നില്ല.
സബോര്‍ഡിനേറ്റ്സ് കൈയും കെട്ടി നോക്കി നില്‍ക്കുമ്പോള്‍, പോലീസ് ആയ നായകന്‍ പത്തില്‍ അധികം വില്ലന്‍മാരെ മൂന്നിലധികം സ്റ്റണ്ട് സീനുകളില്‍ ഒറ്റക്ക് നേരിടുന്നത് കാണുമ്പോള്‍, കേരളാ പോലീസ് ഈയിടെയായി ഇത്തരം ഓവര്‍ വര്‍ക്കും ഓവര്‍ ടൈമും ജോലി ചെയ്യുന്നവര്‍ക്ക് വല്ല ബോണസോ പെര്‍ഫോമന്‍സ് അലവന്‍സോ മറ്റോ കൂട്ടിക്കൊടുക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും.
എന്തൊക്കെയായാലും ഈ ചിത്രത്തില്‍ എന്നെ ഘടാതെ ആകറ്‍ഷിച്ച ഒരു ഡയലോഗ് ചുവടെ ചേറ്‍ക്കുന്നു...
മുന്‍ കാമുകി നായകനോട്
കാമുകി: നിരഞ്ജന്‍!!!!!!!!!!!
നായകന്‍: നൌ യൂ ക്യാന്‍ കോള്‍ മി സറ്‍...
.
കാമുകി:പ്രതികാരം ചെയ്യുവാണോ???
നായകന്‍: "ഓറ്‍മയില്‍ ഉള്ള ശത്രുക്കളോട് മാത്രമെ ഞാന്‍ പ്രതികാരം ചെയ്യാറൊള്ളൂ...."..... നീ എണ്റ്റെ ഓറ്‍മയിലെ ഇല്ല!!!!!!!!!!!!!!!!!!!!!!!!!
ഇതു തന്നെയാണു ത്രില്ലറ്‍ കണ്ട എണ്റ്റെ മനസിലും ഉള്ളത്.... " ത്രില്ലറ്‍ നീ എണ്റ്റെ ഓറ്‍മയിലേ ഇപ്പോള്‍ ഇല്ല"
നിങ്ങളുടെ ഓറ്‍മയിലൊ????

2010 നവംബർ 4, വ്യാഴാഴ്‌ച
ഒരു ശതാബ്ദി യാത്ര
കുളി നമ്മുടെയും അടുത്തു നില്‍ക്കുന്നവരുടെയും ശാരീരികവും മാനസികവുമായ ആരൊഗ്യത്തിനു നല്ലതാണങ്കിലും ശനിയാഴ്ച രാവിലെ നാലു മണിക്കുള്ള കുളി അത്ര സുഖകരമായി തൊന്നിയില്ല. ഈ കുളിക്കു ഒരു കാരണമുണ്ട്. രാവിലെ ആറു മണിക്കു തിരൊന്തൊരത്തുനിന്നും പുറപ്പെടുന്ന ജന ശതാബ്ദി ട്രെയിന്‍ കിട്ടണമെങ്കില്‍ ഈ സമയത്തെങ്കിലും കുളിക്കണം. അപ്പൊള്‍ സ്വാഭാവികമായും ഒരു സംശയം വരാം "ട്രെയിനില്‍ പൊകനമെങ്കില്‍ കുളിക്കണമെന്നു നിര്‍ബന്ധമാണൊ"??. ഈ ട്രെയിനില്‍ ഈ സമയത്തു പൊകണമെങ്കില്‍ കുളിക്കണം.. കാരണം എറണാകുളത്തു വീടുള്ള, തിരൊന്തൊരത്തു പടിക്കുകയും ജൊലി ചെയ്യുന്നതുമായ അനേകായിരം സുന്ദരികള്‍ ഈ ട്രെയിനിനാണു സാധാരണ വീക്കെന്‍ഡില്‍ വീട്ടില്‍ പൊകാറ്.(ഈ സത്യം മനസിലാക്കന്‍ സ്വന്തം നാട്ടില്‍ ട്രെയിന്‍ ഇല്ലാത്ത, അധികം ട്രെയിനുകളില്‍ കയറിയിട്ടില്ലാത്ത എനിക്കു ഒരു പാടു നാള്‍ വേണ്ടി വന്നു).
ഏതെങ്കിലും പെണ്‍കുട്ടികള്‍ നമ്മളെ മൈന്‍ഡ് ചെയ്യണമെങ്കില്‍ നമ്മള്‍ വേഷത്തിലും,രൂപത്തിലും സംസാരത്തിലും ഡീസന്‍ഡ് ആയിരിക്കണം എന്ന ലൊക തത്വത്തെ ആസ്പദമാക്കിയാണു ഞാന്‍ സകല കഷ്ടപ്പാടുകളും കഴിച്ചു രാവിലെ കുളിക്കാന്‍ തീരുമാനിച്ചത്. ഇനി കുളിയുടെ കുറവുകൊണ്ട് ആ സാധനം ...ഏത്? ......ഡീസന്‍സി..... കുറഞ്ഞു പൊയി എന്നു ആര്‍ക്കും ഒരു പരാതി വേണ്ട....മോഡേണാകാനുള്ള ഓരോ തന്ത്രപ്പാടുകളെ...
കുളിച്ചെന്നു വരുത്തി തീര്‍ത്തു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. അഞ്ചരക്കുള്ള വണ്ടിതന്നെ കിട്ടി സ്റ്റേഷനിലേക്ക്. എറണാകുളത്തു ചേച്ചിയുടെ വീട്ടില്‍ പൊകുവാണെന്നാണു ഇവിടെയുള്ള കൂട്ടുകാരോടു പറഞ്ഞിരിക്കുന്നത്...( ഈ യാത്രയുടെ പിന്നില്‍ മെല്‍പറഞ്ഞ ചില ഗൂഡ ലക്ഷ്യങ്ങള്‍ കൂടി ഉണ്ടെന്നു എനിക്കു മാത്രമല്ലെ അറിയൂ...പാവം എണ്റ്റെ കൂട്ടുകാര്‍).
എണ്റ്റെ കാല്‍കുലേഷനുകള്‍ വെറുതെയായില്ല അതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു നമ്മുടെ കഥാനായകന്‍(തീവണ്ടി).ചുറ്റിലും ചെറിയ ഒരു ജന സമുദ്രം. ആ സമുദ്രത്തില്‍ നിന്നും എനിക്കാവിശ്യമുള്ള കടല്‍ വിഭവങ്ങള്‍ വല വീശി പിടിക്കാന്‍ നന്നെ പാടുപെടേണ്ടി വന്നു. പ്രാന്ത പ്രദേശങ്ങളില്‍ പരിചയക്കാരുടെ അഭാവം എന്നെ കൂടുതല്‍ കര്‍തവ്യ നിരതനാക്കി....ഒടുവില്‍ റയില്‍ വെ ദാനമായി നല്‍കിയ ഡി നയന്‍ തൊണ്ണൂറ് സീറ്റ് ലക്ഷ്യമാക്കി,പ്രക്രിതി ഭംഗികള്‍ ആവോളം ആസ്വദിച്ചു ഞാന്‍ നടന്നു നീങ്ങി..... ട്രെയിന്‍ വിടാന്‍ ഇനി 10 മിനിറ്റ് കൂടി ഉണ്ട്.എന്തിനാ വെറുതെ അതിണ്റ്റെ ഉള്ളില്‍ ഇപ്പൊഴെ കേറുന്നത് എന്നു കരുതി ഞാന്‍ ഡോറിണ്റ്റെ ഭാഗത്ത് ചുറ്റിപ്പറ്റി നിന്ന് വെറുതെ..... ചുമ്മാ വെറുതെ..... അതു വഴി കടന്നു പൊകുന്ന ആളുകളേം നോക്കി നില്‍ക്കാന്‍ തുടങ്ങി.അങ്ങനെ നില്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ മനസില്‍ ഒരാശ.ആരൊക്കെയാവും എണ്റ്റെ സീറ്റിണ്റ്റെ ചുറ്റുവട്ടത്ത് ഇരിക്കുക...??. ..ആളുടെ പേര്,വയസ് ആണോ പെണ്ണോ എന്നൊക്കെ എഴുതി ഒട്ടിക്കുന്ന റയില്‍ വെയുടെ സമ്പ്രദായത്തെ വാനോളം പുകഴ്ത്തി പാസ്സെഞ്ചേഴ് ലിസ്റ്റ് നൊക്കാനായി എണ്റ്റെ അടുത്ത ശ്രമം.അതില്‍ ഫോണ്‍ നംബര്‍ കൂടി എഴുതാമായിരുന്നു റയില്‍ വെയ്ക്ക്.......
ലിസ്റ്റ് കണ്ട് ഞാന്‍ ഞെട്ടി തരിച്ചു പോയി....ശെല്‌വന്‍(ഇരുപത്തി ആറ്),തങ്കവേലു(ഇരുപത്തി എട്ട്),മാരിമുത്തു(ഇരുപത്തി ഏഴ്)..ഇങ്ങനെ നീണ്ടു കിടക്കുന്നു ഒരു പാണ്ടി പടയുടെ ലിസ്റ്റ്...ചേച്ചിയുടെ വീട്ടിലേക്ക് ചാടിയിറങ്ങി പുറപ്പെടേണ്ടിയിരുന്നില്ല എന്നു ആതാര്‍ഥമായി ആഗ്രഹിച്ചു പോയി ആ നിമിഷം.
അഞ്ചു മിനിറ്റ് അവിടെ നിന്നില്ല, അതാ കാടിളക്കിക്കൊണ്ട് ഡി നയനെ ലക്ഷ്യമാക്കി ഒരു പാണ്ടിപ്പട പാഞ്ഞു വരുന്നു ( ഈ പാണ്ടി എന്നു ഞാന്‍ ഇവിടെ ഉദ്ദെശിക്കുന്നത് നമ്മുടെ വീടുകളില്‍ കുപ്പിയും പാട്ടയും പെറുക്കാന്‍ വരുന്നവരെ ഉദ്ദേശിച്ചല്ല എന്നു സദയം മനസിലാക്കുക...ഇനി ആര്‍ക്കെങ്കിലും അവരെ പാണ്ടി എന്നു വിളിക്കുന്നതില്‍ കുണ്ഡിതം ഉണ്ടെങ്കില്‍ "അണ്ണാച്ചി" എന്നു തിരുത്തി വായിക്കണം എന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു).
എണ്റ്റെ സങ്കല്‍പ്പത്തിലെ പാണ്ടികള്‍ ആയിരുന്നില്ല അവര്‍.നല്ല അലക്കാത്ത ജീന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ടു നല്ല ടിപ് ടോപ് ആയ അടിപൊളി പാണ്ടികള്‍.എല്ലാറ്റിണ്റ്റെയും ചെവിയില്‍ പാട്ടുകേള്‍ക്കുന്ന കുന്ത്രാണ്ടം തിരുകി കയറ്റി വച്ചിരിക്കുന്നു...കാലം പോയ പോക്കെ. ഇവന്‍മാര്‍ ഒക്കെ തമിഴ്മാട്ടില്‍ മഴ പെയ്യാത്തത് കാരണം കുളിക്കാനായി കേരളത്തിലേക്കു കെട്ടിയെടുത്തതാണൊ??.....
പാണ്ടിപ്പട അകത്തുകയറി..പുറത്ത് ആളുകള്‍ കുറഞ്ഞ് തുടങ്ങി.ഇനി അവിടെ നില്‍ക്കുന്നതില്‍ വലിയ കാര്യം ഇല്ല എന്നു മനസിലാക്കിയ ഞാനും അകത്തു കയറി.അകത്ത് കയറിയ ഞാന്‍ വീണ്ടും ഞെട്ടി......പാണ്ടിപ്പടയുടെ ഇടയില്‍ ഒഴിഞ്ഞു കിടക്കുന്ന എണ്റ്റെ ഒരു സീറ്റും അതിലെക്കു ഉറ്റുനോക്കിയിരിക്കുന്ന പത്തമ്പത് കണ്ണുകളും. ആണ് എനിക്ക് അവിടെ കാണുവാന്‍ സാധിച്ചത്. ഒാരോ പെണ്‍കുട്ടിയും അതു വഴി കടന്നു പോകുമ്പോള്‍ ഇതാണൊ പേഷ്യണ്റ്റ്? എന്ന ഭാവത്തില്‍ അവന്‍മാര്‍ മുഖത്തോട് മുഖം നോക്കുന്നു..... ഒരു ചെറു മന്ദസ്മിതത്തോടെ ഞാന്‍ ആ ഒഴിഞ്ഞ സീറ്റില്‍ പോയിരുന്നു..ഒരു ചെറിയ തോല്‌വിക്കു ശേഷം ഒരു വലിയ വിജയം നേടിയ ഭാവം ആയിരുന്നു അപ്പോള്‍ എനിക്ക്.പാണ്ടിപ്പട നിരാശരായി...ദേഷ്യവും സങ്കടവും എന്നോടുള്ള വെറുപ്പും ആ വദനങ്ങളില്‍ മിന്നി മറഞ്ഞു.....മഴയില്ലാഞ്ഞിട്ടാണോ അതൊ വെറെ പലതും ഇല്ലാഞ്ഞിട്ടാണൊ പാണ്ടിപ്പട ഇവിടെ വന്നത് എന്നെനിക്കു ആ വദനങ്ങള്‍ കണ്ടപ്പോള്‍ സംശയമായി.
ട്രെയിന്‍ പുറപ്പെട്ടു...പത്ത് മിനിറ്റ് കഴിഞ്ഞതും പാണ്ടിപ്പട ഉറക്കമായി.. എന്നെപ്പോലെ ട്രെയിനില്‍ കേറുന്നതിനു മുന്നെപാസഞ്ചേഴ്സ് ലിസ്റ്റ് നോക്കിയിരുന്നെങ്കില്‍ ഇവന്‍മാര്‍ക്ക് പത്ത് മിനിറ്റ് മുന്നെ ഉറങ്ങിക്കൂടായിരുന്നൊ?????????എനിക്ക് പകരം ഒരു പെണ്‍കുട്ടി ആയിരുന്നു ആ സീറ്റില്‍ എങ്കില്‍ പാണ്ടിപ്പട അപ്പോള്‍ ഉറങ്ങുമായിരുന്നൊ???. ...എന്തായാലും യാത്ര കുളമായി ...എന്നാപ്പിന്നെ ഉറങ്ങിയേക്കാം എന്നു കരുതി ഞാനും പതിയെ കണ്ണടച്ചു...അടുക്കളയില്‍ തേങ്ങാ ചുരണ്ടുന്ന ശബ്ദം കേട്ടാണ് പിന്നെ ഞാന്‍ എണീറ്റത്....പരിസര ബോധം വീണ്ടു കിട്ടിയപ്പോളണ് മനസിലായത് അടുക്കളയല്ല ട്രെയിന്‍ തന്നെയാണ്, ശബ്ദം തേങ്ങാ ചുരണ്ടുന്നതും അല്ല. എണ്റ്റെ തൊട്ടു മുന്നിലുള്ള സീറ്റില്‍ നിന്നാണ് ആ ശബ്ദ വീചികള്‍ അലയടിക്കുന്നത്.ഏന്തിവലിഞ്ഞ് നോക്കിയപ്പോള്‍ ഒരു കുടവയറന്‍ മലര്‍ന്നു കിടന്നു നല്ല ഉറക്കം......നമ്മടെ സാബുവേ....അയാളുടെ കൂര്‍ക്കം വലിയാണ് തേങ്ങാ ചുരണ്ടിയത്.....അടുത്ത് അയാളെ ദയനീയമായി നോക്കി ശശി ഇരിക്കുന്നു..കണ്ടിട്ട് സാബുവിണ്റ്റെ ബന്ധുവാണന്ന് തോന്നുന്നു.ശശിയുടെയും ചുറ്റുവട്ടത്തുള്ളവരുടെയും മുഖം കണ്ടാലറിയാം ഉറക്കം വരുന്നുണ്ടെങ്കിലും സാബുവിണ്റ്റെ കലാ പരിപാടി കാരണം അങ്ങു പറ്റുന്നില്ല. പണ്ടാര കൂര്‍ക്കം വലി....അതങ്ങു ട്രെയിണ്റ്റെ എഞ്ജിണ്റ്റെ ശബ്ദത്തേയും മറികടന്ന് അന്തരീക്ഷത്തില്‍ മുറ്റി നില്‍ക്കുന്നു.സാധാരണ ഓഫീസിലിരിക്കുമ്പോഴും എ.സി ബസില്‍ യാത്ര ചെയ്യുമ്പോഴും മാത്രമാണ് ഇത്തരം കൂര്‍ക്കം വലി കേട്ടിട്ടുള്ളത്.(സത്യം പറയാമല്ലൊ..മോഡേണായ ശേഷം സ്ഥിരമായി എ.സി ബസിലാണ് ഞാന്‍ യാത്ര ചെയ്യാറുള്ളത്). മനസില്‍ സാബുവിനെ വാനോളം പുകഴ്ത്തി, നിര്‍വികാരനായി യാത തുടര്‍ന്നു... പാണ്ടിപ്പട അപ്പോഴും ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന ഭാവത്തില്‍ ഉറക്കം തുടര്‍ന്നു കൊണ്ടിരുന്നു,,,,,,,,,,
ചേര്‍ത്തല എത്തിക്കാണും...ശശിക്കൊരു ഫോണ്‍കോള്‍.... " ഹല്ലോ.....അമ്മച്ചിയാന്നോ???... "
അമ്മെ എന്തൊരു സൌണ്ട്... ശശിക്കാണോ അമ്മച്ചിക്കാണോ കേള്‍വിക്കുറവ്??
"മാത്തുക്കുട്ടിയാന്നേ... "
ശശി തന്നെ മതിയാരുന്നു....
" ഓാ.......ജോണിച്ചായന്‍ ഇവിടെ ഉണ്ടേ... "
കാലമാടന്‍..ജോണിച്ചായന്‍ മനുഷ്യണ്റ്റെ ഉറക്കം കളയാന്‍...
"ജോണിച്ചായന്‍ നന്നായി ഉറങ്ങി....ജോണിച്ചായന്‍ മാത്രമെ ഇവിടെ ഉറങ്ങിയിട്ടൊള്ളു... "
സത്യം.......
സാബുവിനെ ...സോറി ജോണിച്ചായനെ വീണ്ടും വീണ്ടും പുകഴ്ത്തി വിരസമായ ആ യാത്ര വീണ്ടും തള്ളി നീക്കി...ഇറങ്ങിത്തിരിച്ച കാര്യങ്ങളൊട്ട് നടന്നുമില്ല...ഉറങ്ങാനും പറ്റിയില്ല.സങ്കടവും ദേഷ്യവും നിരാശയും വീണ്ടും മനസില്‍ വന്നു നിറഞ്ഞപ്പോഴാണു ഈയിടെ ഒരു യുവ കവി പാടിയ കവിത പെട്ടന്ന് ഓര്‍മ്മ വന്നത്....
"കുമിള പോലുള്ള ജീവിതത്തില്‍ ഇനി സങ്കടപ്പെടുവാന്‍ നേരമില്ല" "ആസ്വദിക്കുക ജീവിതം സില്‍ സിലാ ഹെ സില്‍ സിലാ"
"ആസ്വദിക്കുക യൌവ്വനം സില്‍ സിലാ ഹെ സില്‍ സിലാ"
" സില്‍ സില ഹെ സില്‍ സിലാ സില്‍ സിലാ ഹെ സില്‍ സിലാ"
ഇതു പാടി മുഴുവിച്ചതും എറണാകുളം എത്തിയതും ഒരുമിച്ചായിരുന്നു.................

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച
അങ്ങനെ ഞാനും മോഡേണായി
ഇടുക്കിയെപ്പറ്റി എണ്റ്റെ സുഹ്രുത്തുക്കള്‍ക്കുള്ള പുഛഭാവത്തിണ്റ്റെ കാരണങ്ങളെപ്പറ്റി ഞാന്‍ ഇന്‍ഡ്രൊഡക്ഷനില്‍ പറഞ്ഞിരുന്നുവല്ലൊ.ഇടുക്കിയില്‍ ബസ് ഇല്ല എന്നു മാത്രം പറയരുത്.ചേന്നാട്ടുമറ്റം ട്രാവത്സിണ്റ്റെ ഒരു ബസ്സ് എല്ലാ ദിവസവും രണ്ട് നേരം ഞങ്ങളുടെ വീടിണ്റ്റെ മുന്നില്‍ കൂടി സര്‍വീസ് നടത്തൂന്നുണ്ട്.കൂടാതെ ഇഷ്ടം പോലെ ട്രിപ് ജീപ്പുകളും സൈക്കിളുകളും ..എന്താ ഇതൊക്കെ പോരെ ട്രാന്‍സ്പോര്‍ടേഷന്??...അല്ലാണ്ട് വള്ളിയും കാളവണ്ടിയും ഒന്നുമില്ലന്നെ ...അതൊക്കെ ഉണ്ടായിരുന്നു.... പണ്ട് കുടിയേറിപ്പാര്‍ത്ത കര്‍ഷകര് അവരുടെ അധ്വാനത്തിണ്റ്റെ ഫലമായ കപ്പ,കിഴങ്ങ്,കാച്ചില്,ചേമ്പ്,ആനക്കൊമ്പ്,കഞ്ചാവ് ഇജ്ജാതി സാധനങ്ങള് സമീപ സിറ്റികളായ കട്ടപ്പന,തൊടുപുഴ,കോട്ടയം തുടങ്ങ്യേടത്തൂ എത്തിച്ചിരുന്നത് തലച്ചുമടായിട്ടും,കാളവണ്ടിയിലും ഒക്കെ ആയിരുന്നു...ഇനിയിപ്പൊ വാഗണാറ്,സ്വിഫ്റ്റ്,റിറ്റ്സ്,ഹോണ്ടാ സിറ്റി തുടങ്ങിയ മുന്തി ഇനം കാറുകളൊക്കെ വന്നാലേ നാടു വികസിക്കൂ എന്നൊക്കെപ്പറഞ്ഞാല്‍ അതെന്നാ വികസനമാണന്നെ???........ഇനിയും ഇടുക്കിയെ പുഛിക്കുന്നവര്‍ ഇതിനെല്ലാം അനുഭവിക്കും.ഇടുക്കി ഡാം ഒന്നു പൊട്ടിക്കൊട്ടെ അപ്പൊള്‍ കാണാം.എര്‍ണാകുളം മൊത്തം മുങ്ങും.കേരളമൊട്ടാകെ അച്ചായന്‍മാര്‍ എല്ലാം ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മെഴുതിരി വെട്ടത്തിലിരുന്ന് പിള്ളേരെ പഠിപ്പിക്കേണ്ടി വരും.....
പിന്നെ ലേശം കുറവായി തൊന്നിയിട്ടുള്ളത് ഇംഗ്ളീഷ് ആണെയ്...പത്താം ക്ളാസ് കഴിഞ്ഞ് ഏറണാകുളത്തൂം ചങ്ങനാശ്ശെരിയിലും മറ്റുമായി പഠിക്കാന്‍ പോയപ്പോള്‍ അവിടങ്ങളിലെ മുന്തിയ സ്കൂളുകളില്‍ നിന്നും പഠിച്ചിറങ്ങിയ ചുള്ളന്‍മാരും ചുള്ളത്തിമാരുമായി മുട്ടി നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വന്നു...പൊതുവെ ഇവറ്റകളെക്കാളോക്കെ ബുദ്ധി എനിക്കുണ്ടെങ്കിലും മലയാളം തീരെ അറിയില്ലാത്ത സാറുമ്മാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ എങ്ങനാ പറ്റുക??...ബുദ്ധിയില്ലാഞ്ഞിട്ടാണോ ഞങ്ങടെ നാട്ടില്‍ നിന്നു ആദ്യമായി പുറത്തു പോയി എഞ്ജിനീയറിംഗ് പഠിക്കാന്‍ എനിക്ക് പറ്റിയത്???(ഈ പുറത്ത് എന്ന് പറയുന്നത് അമേരിക്കയിലൊന്നുമല്ലന്നെ...എറണാകുളത്ത്).......അല്ലെങ്കിലും നമ്മുടെ ഭാഷയുടെ അത്രേം വരുമൊ ഇംഗ്ളീഷ്?? ആവ്ര്‍ത്തി,പ്രവേഗം,ത്വരണം ഇതിണ്റ്റെ ഒക്കെ അടുത്തൂ വരുമൊ ഫ്രീക്വന്‍സി,വെലോസിറ്റി,ആക്സിലറേഷന്‍ തുടങ്ങിയവ..?? ഇനി കണക്കിലാണങ്കിലൊ ബിന്ദു(പോയിണ്റ്റ്),രേഖ(സ്റ്റ്രൈയിറ്റ് ലൈന്‍),,രശ്മി(വേറൊരുതരം സ്റ്റ്രൈയിറ്റ് ലൈന്‍),രേഖാഖണ്ഡം( സത്യമായി ഈ സാദനത്തിണ്റ്റെ ഇംഗ്ളീഷ് ഇപ്പൊഴും എനിക്കറിയില്ല) എല്ലാം കിടിലന്‍ തന്നെ.....ഇജ്ജാതി സാദനങ്ങളുടെ ഒക്കെ പേര് എന്തുകൊണ്ടാ പെണ്ണുങ്ങളുടെ പേരിട്ടിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടണില്ല.....
പക്ഷെ എന്തൊക്കെ ചെയ്തിട്ടും അങ്ങു മോഡേണാകുന്നില്ല.ഇതാരും നേരിട്ട് പറഞ്ഞതല്ല പലപ്പോഴായി,പല അവസരങ്ങളില്‍ അറിയാതെ അങ്ങു തോന്നിപ്പോകുവാണ്.കുറെനാള്‍ സ്ഥിരമായി കൂളിംഗ്ളാസ് വച്ചു നോക്കി..ലുങ്കിയും മുണ്ടും മാറ്റി ത്രീ ഫോര്‍ത്തും ബര്‍മുഡായും ഇട്ടു നോക്കി(ഈ ബര്‍മുഡാ എന്നൊക്കെപ്പറയുന്നത് നമ്മുടെ നാട്ടില് യു.കെ.ജി വരെയുള്ള പിള്ളെരു ഇട്ടോണ്ട് നടക്കുന്ന നിക്കറ് തന്നെയാണന്നെ...)...പക്ഷെ മോഡേണ്‍......അതങ്ങു വരുന്നില്ല. പിന്നെയല്ലെ മനസിലായത് മോഡേണാവണമെങ്കില്‍ ഒാര്‍കുട്ടില്‍ ഒരു അക്കൌണ്ട് വേണം,ലിങ്ക്ഡിന്‍ ഇല്‍ ഒരു അക്കൌണ്ട് വേണം,ഫേസ്ബുക്കിലും ഒരെണ്ണം വേണം....ആദ്യം വിചാരിച്ചത് എന്തിനാ മോഡേണാവണമെങ്കില്‍ മൂന്ന് ബാങ്കില്‍ അക്കൌണ്ടെന്ന്?? ഓഫീസില്‍ അടുത്തിരിക്കുന്ന ജോസപ്പേട്ടനാണ് പറഞ്ഞത് ഇതൊക്കെ കമ്പ്യൂട്ടറില്‍ ചെയ്യുന്ന ഓരോ സൂത്രങ്ങളാണന്ന്...ഈ ജോസപ്പേട്ടനിങ്ങനെയാ ഇജ്ജാതി കാര്യങ്ങളിലൊക്കെ വല്ല്യ വിവരമാണന്നെ..!!!!!!!!സിജു പറഞ്ഞു ഒരു ബ്ളോഗ് കൂടിത്തുടങ്ങിയാല്‍ ജോറായിരിക്കും.....അങ്ങനെ എല്ലാ അക്കൌണ്ടും തുടങ്ങി കഴിഞ്ഞ ആഴചയാണ് ഞാന്‍ മോഡേണായത്...... ഇപ്പൊള്‍ നിങ്ങള്‍ക്ക് മനസിലായില്ലെ ഇടുക്കിക്കാരനും മോഡേണാകാമെന്ന്??!!!!!!!!!!!!!!!!!!!!!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)