മോഡേണിസം അതിണ്റ്റെ ഉച്ച്സ്ഥായിയില്‍ എത്തി നില്‍ക്കുന്ന കാലം.കുറിഞ്ഞിയും,രാം രാജും,കുന്നത്തും അരങ്ങ് വാണിരുന്നിടത്ത് ജോക്കിയും വി.ഐ പിയും വളേറോയും തിളങ്ങി നില്‍ക്കുന്നു....കാണാന്‍ പാടില്ലാത്തത് അല്‍പമെങ്കിലും പുറത്ത് കണ്ടാല്‍ "അയ്യെ" എന്നു പറഞ്ഞിരുന്ന കാലം കഴിയാറയി....വയറ് കാണിക്കല്‍,നാട് കാണിക്കല്‍ എന്നിവ പോലെ ഈ "ബ്രാന്‍ഡ് കാണിക്കല്‍" ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മറിച്ച് പുരാതന കാലം മുതല്‍ക്കെ പുതിയത് എന്തേലും വാങ്ങിച്ചാല്‍ അത് നാലു പേരെ കാണിക്കണം എന്ന മനുഷ്യണ്റ്റെ സ്വാഭാവിക ചിന്താഗതിയില്‍ നിന്നും ഉടലെടുത്ത അഭിനിവേശം പ്രവ്രിത്തിയായി രൂപാന്തരപ്പെട്ട അന്നു മുതല്‍ തുടങ്ങിയതാണ്.കൈയില്‍ ഒരാപ്പിളും,പോക്കറ്റില്‍ ഒരു ആന്‍ഡ്രോയിഡും ഉണ്ടെങ്കില്‍ ഏത് കണ്ണു പൊട്ടനും മൊബൈലില്‍ ഏത് സമയത്തും ത്രികോണം വരച്ച് കളിക്കാവുന്ന അവസ്ഥ.....കോള്‍ ചെയ്യുക, മെസേജ് അയയ്ക്കുക എന്ന പരമ്പരാഗത സൂത്രങ്ങള്‍ ചെയ്യാന്‍ മാത്രം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഈ നാട്ടില്‍ ജീവിക്കേണ്ട എന്ന ഭാവമാണ് ഉണ്ണാനും,ഉറങ്ങാനും പെടുക്കാനും വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ചില ചെറ്റ പരിഷകള്‍ക്കുള്ളത്.ഇവണ്റ്റെയൊക്കെ തന്തയും തള്ളയും മൂന്നു നേരം ആന്‍ഡ്രോയിഡ് പുഴുങ്ങിക്കൊടുത്താണൊ ഇവനെയൊക്കെ വളര്‍ത്തിയത്???........ഇത് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കുമിതിണ്റ്റെ ഫീച്ചേഴ്സിണ്റ്റെ പത്തിലൊരംശം പോലും അറിയില്ല എന്നുള്ളത് രസകരമായ വേറെ വസ്ഥുതയാണ്.......
അങ്ങനെ ഇരിക്കുമ്പോഴാണ് ആ സാധനം എണ്റ്റെ മുന്നില്‍ വന്ന് പെട്ടത്.കടും നീല ബനിയന്‍,കറുത്ത കൂളിംഗ് ഗ്ളാസ്,സ്പൈക് ചെയ്ത് ചെമ്പിച്ച മുടി, ഊരിപ്പോരാന്‍ പാകത്തിന് മുട്ടി നില്‍ക്കുന്ന ഒരു ജീന്‍സും...മേല്‍പ്പറഞ്ഞ ബ്രാന്‍ഡുകലിലൊന്ന് ഏത് പൊട്ടക്കണ്ണനും വായിക്കാവുന്ന വിധത്തില്‍ വ്യക്തമായി തെളിഞ്ഞ് നില്‍ക്കുന്നു... ദി ഹൈറ്റ് ഓഫ് ഫ്രീക്നസ്സ് അഥവാ മോഡേണിസത്തിണ്റ്റെ അങ്ങേയറ്റം.....'പോള്‍ ഈനാശു'..... ആറു മാസങ്ങള്‍ക്ക് മുന്‍പ് റുവാണ്ടയില്‍ ഓണ്‍ സൈറ്റ് പോയതാണ്..എയര്‍ പോര്‍ട്ടില്‍ നിന്നും ഒാട്ടോ പിടിച്ച് നേരെ എണ്റ്റെ മുന്നില്‍ വന്ന് ചാടിയിരിക്കുന്നു..
(അതൊ ഗഫൂറ്‍ ഇവനെയും പറഞ്ഞ് പറ്റിച്ച് മദിരാശിയില്‍ ഇറക്കി വിട്ടതാണോ??)... ......
ആരും കാണാതെ ഓഫീസില്‍ നിന്ന് ചായ കുടിക്കാന്‍ ഒളിച്ചും പാത്തും ഇറങ്ങിയതാണ് ഇവനെങ്ങനെ ക്രിത്യമായി എണ്റ്റെ മുന്നില്‍ തന്നെ വന്നു ചാടി??...എണ്റ്റെ വിധി...അല്ലാണ്ടെന്താ ഇപ്പ പറയുക???.................
"ഹായി അനൂപ് വാസപ്??"....
"ഹല്ലൊ പോള്‍ വെല്‍ക്കം ടു ഊട്ടി ആന്‍ഡ് നൈസ് റ്റൊ മീറ്റ് യു... "(നമ്മുടെ അടുത്താ അവണ്റ്റെ പീറ ഇംഗ്ളീഷ്)
"ട്രിവാന്‍ഡ്രം ഹാസ് ചേയ്ഞ്ച്ഡ് എ ലോട്ട് അല്ലെ അനൂപ്??"
"യാ യാ....ട്രിവാന്‍ഡ്രം.......ഹാസെ....................ചയിന്‍ച്ചിഡെ.........എ..ലോട്ടേ........."
(മോഡേണായ ഞാനും ഒട്ടും വിട്ടു കൊടുത്തില്ല)
"പണ്ട് ഇവിടെയൊരു ഹോട്ടല്‍ ഉണ്ടായിരുന്നല്ലൊ?"
"അത് പൊളിച്ച് മാറ്റി".....
"ഒോ മൈ ഗോഡ്.....ഊപ്സ്!!!!!!!!! ട്രിവാന്‍ഡ്രം ചേയ്ന്‍ച്ചിഡ് എ ലോട്ട് ഹീ...ഹീ...ഹീി...ഹീി.... "
കീ..കീ..കീെ..ഇതിനിത്ര കിണിക്കാന്‍ എന്താണാവൊ ഉള്ളത്?? അവണ്റ്റെ അമ്മേടെ.......................വീടിണ്റ്റെ അടുത്താ എണ്റ്റെ വീടും...എന്നാലും....ഇതൊരുമാതിരി സരിഗമയില്‍ എം.ജി ശ്രീകുമാറ്‍ ഇളിക്കുന്നപോലത്തെ കിണിയായിപ്പോയി......
"അനൂപ് ട്രിവാന്‍ഡ്റത്തിണ്റ്റെ പേര് ഇപ്പഴും ട്രിവാന്‍ഡ്റം എന്നു തന്നെ അല്ലെ??...ഹീ ഹീ..ഹീ..ഹീി...ഹീി... ഹീീി"
അപ്പണ്റ്റെ പേര് ഇപ്പഴും ഈനാശു എന്നുതന്നെയല്ലെ?? മാറിയിട്ടില്ലല്ലൊ??.....ഇവനെയൊക്കെ...........വല്ല പൂച്ചക്കുട്ടിയൊ മറ്റൊ ആയിരുന്നെങ്കില്‍ ചാക്കിലൊ വല്ലോം കെട്ടി തോട്ടിലൊ മറ്റോ കണ്ടെ കളയാമായിരുന്നു........ഇതിപ്പം??....
"അനൂപ്, ഫോണ്‍ ഒന്നു തരുമൊ? ഒരു കോള്‍ ചെയ്യാനാ...എണ്റ്റെ ചാര്‍ജ് തീറ്‍ന്നു... "
തീരും..ചാര്‍ജ് തീരും അമ്മാതിരി നോട്ടമല്ലെ പെണ്ണുങ്ങളെ നോക്കുന്നത്??..വെടക്ക്.......
"ഓ അതിനെന്താ പോള്‍..ഇതാ ഫോണ്‍".....
"ഒോൊ അനൂപ്,,,,,ഇപ്പഴും ഈ പഴഞ്ചന്‍ ഫോണ്‍ ആണൊ ഉപയോഗിക്കുന്നത്??......സീ മൈ മോബ്...ഇതില്‍ ജി.പി.ആറ്‍ അസ് ഉണ്ട്,നെറ്റ് ഉണ്ട് , ആന്‍ഡ്റോയിഡ് ഉണ്ട്...പിന്നെ ടച്ച് സ്ക്രീന്‍ ആണ്... "
പിന്നെ....എണ്റ്റേതും ടച്ച് സ്ക്രീന്‍ ആണ്..തൊടാം.......സ്ക്രാച്ച് വരാതെ തൊടണം...തൊടുക മാത്രമെ ചെയ്യാവൊള്ളെ....
"അല്ല പോള്‍ ഇതില്‍ കോള്‍ ചെയ്യാനും മെസേജ് അയയ്ക്കാനും ഒക്കെ പറ്റുമൊ??"
"നോട്ടി അനൂപ്, കളിയാക്കിയതാണോ?? ഹീ.. ഹീ"
പിന്നല്ലാണ്ട്???............ ആണായാല്‍ പൌരുഷം വേണം അതില്ലാതെ വേറെ എന്തൊക്കെ ഉണ്ടായിട്ടെന്താ???
മാരണം എന്തായാലും തലേല്‍ വന്നു കേറി....എന്നാല്‍ പിന്നെ ചായക്കാശ് മൊതലാക്കാം.......
"പോള്‍ ,,നമുക്ക് ഒരു ചായ കുടിച്ചാലൊ??"
"വൈ നോട്ട്....?..കം..അനൂപ്"....
അവണ്റ്റെ ഒടുക്കത്തെ ഇംഗ്ളീഷ്....
ചായ കുടിക്കുന്ന സമയമത്രയും അവണ്റ്റെ ബ്രാന്‍ഡിലേയ്ക്ക് തന്നെ തുറിച്ച് നോക്കിയിരുന്ന ഒരു കുട്ടിയുടെ കണ്ണു പൊത്താന്‍ അതിണ്റ്റെ അമ്മ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു.....
"അയൊ അനൂപ്....ചെയിഞ്ച് ഇല്ല.. ബില്‍ പെ ചെയ്യുമൊ??"
അവന്‍ അവണ്റ്റെ സ്വഭാവം കാണിച്ച് തുടങ്ങി......... (മാഗി ടുഡെ ഐ വില്‍ പേ ദി ബില്ല്... ഹ്മ്മ്മ്)
എതു നേരത്താണോ ചായ കുടിക്കാന്‍ തോന്നിയത്???
മോഡേണിസത്തിണ്റ്റെ അങ്ങേയറ്റമായ.....ദി ഹൈറ്റ് ഓഫ് ഫ്രീക്നസ്....മിസ്റ്ററ്‍ പോള്‍ ഈനാശു ടിപ് കൊടുക്കാന്‍ വച്ചിരുന്ന കാശും എടുത്ത് പോക്കറ്റില്‍ ഇടുന്നത് കണ്ടപ്പോള്‍ എണ്റ്റെ കണ്ണുകല്‍ നിറഞ്ഞ് പോയി..................
ജാസ്തിയാല്‍ ഉള്ളത് തൂത്താല്‍ പോകുമൊ?....അഥവാ എച്ചി എന്നും എച്ചി ആയിരിക്കും.........................
Kollaam Nannaayittundu :-)
മറുപടിഇല്ലാതാക്കൂ-Rajith