കാര്‍ഷിക വ്യവസായിക ആരൊഗ്യ മേഖലകളില്‍ എലികള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നും അല്ല....കര്‍ഷകരുടെ അധ്വാന ഫലമായ കപ്പ,കിഴങ്ങ് തുടങ്ങിയവ തിന്നു നശിപ്പിക്കുക,നെല്ല്,അരി,ഗോതമ്പ് തുടങ്ങിയവ ഗോഡൌണുകളില്‍ നിന്നും ചാക്ക് കടിച്ച് മുറിച്ച് കടത്തിക്കൊണ്ട് പോകുക,മാരക രോഗങ്ങളായ എലിപ്പനി,പ്ളേഗ് തുടങ്ങിയവ നാടെങ്ങും പരത്തുക തുടങ്ങിയ കാര്യങ്ങളില്‍ എലികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്....
എലികള്‍ ഇത്രമാത്രം പെരുകാന്‍ എന്താണ് കാരണം??? കാലാവസ്ഥയിലും പരിസ്തിതിയുടെ സന്തുലിതാവസ്ഥയിലും ഉണ്ടായ മാറ്റങ്ങള്‍ ഇതിനു ഹേതുവാണെങ്കിലും ഭക്ഷ്യ ശ്രിംഖലയില്‍(ഫൂഡ് ചെയിന്‍) ഉണ്ടായ മാറ്റമാണ് എലികള്‍ ഇത മാത്രം പെറ്റ് പെരുകാന്‍ കാരണം. ഭക്ഷ്യ ശ്രിംഖലയിലെ അഞ്ചാമത്തെ ശ്രേണിയുടെ പ്രത്യേകിച്ച് കടുവകളുടെ എണ്ണത്തിലുണ്ടായ കുറവാണ് പ്രധാന കാരണമായി എടുത്തൂ കാട്ടുന്നത്. ഉദാഹരണമായി നെല്ല് തിന്നുന്ന എലി,എലിയെ തിന്നുന്ന പൂച്ച,പൂച്ചയെ തിന്നുന്ന പട്ടി,പട്ടിയെ തിന്നുന്ന കടുവ...ഈ ഭക്ഷ്യ ശ്രിംഖല നോക്കുക.....കടുവകളുടെ എണ്ണത്തിലുണ്ടായ കുറവ് പട്ടികള്‍ പെരുകുന്നതിന് ഇടയാക്കി..ഇതു പൂച്ചകളുടെ എണ്ണത്തില്‍ കുറവു വരുത്തി...എലിയെ തിന്നാന്‍ പൂച്ച കുറഞ്ഞപ്പൊള്‍ സ്വാഭാവികമായി എലികള്‍ പെരുകി...
എലികളുടെ മാറിയ ആഹാര രീതിയും ഇതിനൊരു കാരണമാണ്. മനുഷ്യന്‍ എന്ത് കഴിക്കുന്നുവൊ അതാണ് എലികളും കഴിക്കുന്നത്.പണ്ടൊക്കെ കായിക ശേഷി വര്‍ധിപ്പിക്കുന്ന കപ്പ , കിഴങ്ങ് തുടങ്ങിയവ കഴിച്ചിരുന്ന മനുഷ്യന്‍ ഇപ്പൊള്‍ ബുദ്ധി കൂടാന്‍ ഉള്ള ആഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് തുടങ്ങി. ഇവ കഴിക്കുന്ന എലികള്‍ക്കും ആനുപാതികമായി ബുദ്ധി കൂടി.അതോടെ എലിക്കെണിയെയു എലിവിഷത്തെയും മറ്റും ഫലപ്രധമായി നേരിടാനുള്ള പ്രാപ്തി എലികള്‍ നേടിക്കഴിഞ്ഞു......
എന്തൊക്കെയായാലും ഐ.റ്റി മേഖലയും എലികള്‍ കാരണം ഇപ്പൊള്‍ പ്രധിസന്ധിയിലാണ്.കഴിഞ്ഞ ആഴച ഓഫീസില്‍ ഉണ്ടായ ഒരു സംഭവം ഇതിലെയ്ക്കണ് വിരള്‍ ചൂണ്ടുന്നത്. പതിനാറ് ഗിഗാ ബിറ്റ്സ് പര്‍ സെക്കണ്ട് സ്പീഡിലുള്ള സിഗ്നലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കോപ്പര്‍ കേബിളുകള്‍ എലി കരണ്ട് മുറിച്ച് തിന്നിരിക്കുന്നു...കപ്പയും കിഴങ്ങും തിന്നു നടന്നിരുന്ന എലികള്‍ ഹൈടെക്കും ബ്ളൂച്ചിപ്പും തിന്നാന്‍ തുടങ്ങിയാല്‍ ഈ നാടിണ്റ്റെ അവസ്ഥ എന്താകും?രാജ്യപുരോഗതി,ഗ്രാമവികസനം,നഗരവല്‍ക്കരണം,റോഡ് നിര്‍മ്മാണം,ജലസേചനം തുടങ്ങിയ സമസ്ഥ മേഖലകളേയുമാണ് ഈ "നാനൊ എലികളുടെ" പരാക്രമം ബാധിക്കാന്‍ പോകുന്നത്...
ഓഫീസില്‍ ഉണ്ടായിരുന്ന മൂന്നു 'ഹാര്‍ഡ് ഡിസ്ക്ക്' കളുടെ തിരോദ്ധാനവും മറ്റാരിലെയ്ക്കും അല്ല വിരള്‍ ചൂണ്ടുന്നത്.. പതിനാറ് ഗിഗാ ബിറ്റ്സ് പര്‍ സെക്കണ്ട് സ്പീഡിലുള്ള സിഗ്നലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കോപ്പര്‍ കേബിളുകള്‍ തിന്നാമെങ്കില്‍ കേവലം അഞ്ഞൂറ് മെഗാ ബിറ്റ്സ് പര്‍ സെക്കണ്ട് സ്പ്പീടുള്ള മൂന്നു ഹാര്‍ഡ് ഡിസ്ക്കുകള്‍ ഈ എലിയ്ക്ക് നിഷ്പ്രയാസം അകത്താക്കാന്‍ സാധിക്കും....
എന്തായാലും എലിയുടെ പരാക്രമം അവസാനിപ്പിക്കാന്‍ മാനേജര്‍മാര്‍ കൂടിയ മീറ്റിംഗിണ്റ്റെ വിശദാംശം ചുവടെ ചേര്‍ത്തിരിക്കുന്നു....
1. എലിയെ വര്‍ഗ ശത്രുവായി കാണുക ... "കില്‍ എലി" എന്നതാവണം നമ്മുടെ മോട്ടൊ
2. എലിയെ പിടിക്കാനുള്ള പരമ്പരാഗത സൂത്രങ്ങളായ പൂച്ച,എലിക്കെണി,എലിവിഷം എന്നിവയോടൊപ്പം കടുവകളുടെ സംരക്ഷണം ഉറപ്പു വരുത്തുക(ഭക്ഷ്യ ശ്രിംഗല)
3.ഒരു പ്രോജക്റ്റ് തുടങ്ങുന്നതിനോടൊപ്പം എലിയെ ഓടിക്കാനുള്ള പ്ളാനും എക്സിക്യൂഷന്‍ പ്ളാനില്‍ ഉള്‍പ്പെടുത്തുക. സ്റ്റാറ്റസ് മീറ്റിങ്ങിണ്റ്റെ ഒരു ഭാഗം ഇതിനായി നീക്കി വയ്ക്കുക
4. എലിയെ പിടിക്കുന്നവര്‍ക്ക് പ്രത്യെക പരിഗണന അപ്രൈസല്‍ സമയത്ത് നല്‍കുക(അമ്പതൊ അതില്‍ അധികമൊ എലിയെ പിടിക്കുന്നവര്‍ക്ക് ഫാര്‍ എക്സീഡിംഗ് നല്‍കാവുന്നതാണ്)
5. എലികളുടെ ജനസംഖ്യാ വര്‍ധനവിനെതിരെയും അവ രാജ്യ പുരോഗതിക്കുണ്ടാക്കുന്ന തടസങ്ങളേയും പറ്റി എലികള്‍ക്കിടയില്‍ ബോധ വല്‍ക്കരണം നടത്തുക
6. ആന്‍ഡ്രോയിട് ഫോണിലും മറ്റും എലിയെ രക്ഷപെടുത്തുന്ന കളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എലിയെ അപായപ്പെടുത്തുന്ന കളികള്‍ക്ക് പ്രോത്സാഹനം നല്‍കുക
7.കമ്പ്യുട്ടര്‍ മൌസ് പരമാവധി ഒഴിവാക്കുക....
8. ഇനിയും എലി ശല്യം കുറഞ്ഞില്ലെങ്കില്‍ എലിയെ ആകര്‍ഷിക്കുന്ന ചിപ്പുകള്‍,കേബിളുകള്‍ തുടങ്ങിയവ പ്രോജക്റ്റില്‍ നിന്ന് ഒഴിവാക്കി പുതിയത് കണ്ടെത്തുക...... .