2012 ജൂലൈ 30, തിങ്കളാഴ്‌ച

മാഹിയുടെ വിരിമാറിലൂടെ........

 ആകാശം ദേവാലയത്തിനു മുകളിലെ കുരിശോളം താണു കിടക്കുന്നു. മയ്യഴിക്കു മുകളില്‍ അനുസ്യൂതം മഴ വീണുകൊണ്ടിരിക്കുന്നു.കലങ്ങി ചുവന്ന  പുഴ മഴയുടെ കനത്ത മറയ്ക്ക്‌ താഴെ കടലിലെയ്ക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. പുഴ അതിരുകള്‍ ഭേദിച്ചു തുടങ്ങി.താത്തക്കുളവും പരിസരവും വെള്ളത്തില്‍ താണു. റ്യൂ ദി ലാഗോറിലൂടെ തോണികള്‍ സഞ്ചരിക്കുവാന്‍ തുടങ്ങി. വെള്ളത്തിന്‍റെ അനന്തമായ പരപ്പില്‍ പൂര്‍ണമായും മുങ്ങാതെ കിടന്നിരുന്നത്‌ നടയിന്‍മെലെ ഒരു വിളക്കുമരം മാത്രമായിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പൊഴും ചിന്ത മയ്യഴിയുടെ സ്വന്തം എഴുത്തുകാരണ്റ്റെ വാക്കുകളും , വിളക്കുമരവും , റ്യു ദി ലാഗൊറും മറ്റുമായിരുന്നു. 

നിശയുടെ കറുത്ത ആവരണത്തെ കീറി മുറിച്ചൂകൊണ്ട്‌ പായുന്ന  കണ്ണൂര്‍  എക്സ്പ്രസ്സിണ്റ്റെ മൂന്നമതെ കമ്പാര്‍ട്ട്മെണ്റ്റിലെ ആറാമത്തെ ബെര്‍തില്‍ ഉറക്കമില്ലാതെ കിടക്കുമ്പോഴും ചിന്ത നാളെ രാവിലെ കണ്ടുമുട്ടാന്‍ പൊകുന്ന ബാംഗളൂരില്‍ നിന്നുള്ള സുഹ്രുത്തുക്കളൊ , നാലാമത്തെ കമ്പാര്‍ട്ട്മെണ്റ്റില്‍ ശയിക്കുന്ന തിരുവനന്തപുരത്തുനിന്നുള്ള സുഹ്രുത്തുക്കളൊ, മറ്റന്നാള്‍ കൂത്തുപറമ്പില്‍ കൂടേണ്ട കല്യാണമൊ ആയിരുന്നില്ല. മറിച്ച്‌, മാഹിയും , തലശ്ശേരിയും, തലശ്ശേരിയുടെ മാത്രമായ ക്രിക്കറ്റും, സര്‍ക്കസും കേയ്ക്കും , ബിരിയാണിയും മാത്രമായിരുന്നു. 

ഈ കല്യാണം ഒരു നിമിത്തമായിരുന്നു. അല്ലെങ്കില്‍ തന്നെ എകദേശം രണ്ടു വര്‍ഷത്തോളമായി രാജ്യത്തിണ്റ്റെ പല ഭാഗങ്ങളിലായി, വിധിയുടെ ക്രൂരമായ വിളയാട്ടം കൊണ്ട്‌ ചിതറിക്കപ്പെട്ടു പോയ ഒരു സുഹ്രുത്ത്‌ വലയത്തിനു ഒത്തുചേരാന്‍ ഇതിലും നല്ല ഒരു സന്ദര്‍ഭം വെറെ എങ്ങനെ  കിട്ടാനാണ്‌? അതും മാഹിയില്‍. ഈ ഒത്തുചേരലിനു കാരണഭൂതനായ ഞങ്ങളുടെ പ്രിയ സുഹ്രുത്ത്‌ ഷൈജുവിണ്റ്റെ ജ്യെഷ്ഠന്‍ വിജെഷിനു എല്ലാ വിധ ആശംസകളും നേരുന്നതിനോടൊപ്പം ഒരു നല്ല വിവാഹ ജീവിതവും ആശംസിക്കുന്നു.ഞങ്ങള്‍ 4 പേരാണ്‌ തിരുവനന്തപുരത്തുനിന്നും ട്രെയിന്‍ കേറിയത്‌. എന്നെ കൂടാതെ ജിനൊ, രജീഷ്‌ , നിധിന്‍ എന്നിവരായിരുന്നു ബാക്കി മൂന്നു പേര്‍.ബാംഗലൂരില്‍ നിന്നുള്ള ജോഷി, ഇ.എസ്‌, ദിലീപ്‌, രതീഷ്‌, അജയ്‌ എന്നിവര്‍ കൂടി നാളെ എതുന്നതൊടെ ഏറെ നാളത്തിനു ശേഷം ഞങ്ങള്‍  ഷൈജുവിന്‍റെ വീട്ടില്‍ ഒരുമിച്ചൂ കൂടാന്‍ പോകുന്നു. 

 ഏറെ നാളത്തിനു ശേഷം ഞങ്ങള്‍  ഷൈജുവിന്‍റെ  വീട്ടില്‍ ഒരുമിച്ചൂ കൂടാന്‍ പോകുന്നു. 

കല്യാണം എന്ന പൊതുവായ ഒരു ലക്ഷ്യം എല്ലാവര്‍ക്കും ഉണ്ടെങ്കില്‍ കൂടി വ്യക്തിഗതമായ പല ഉദ്ദെശങ്ങളും ഈ യാത്രയില്‍ ഞങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. കല്യാണം ഉറപ്പിച്ച ജോഷിക്കും യെതു സമയത്തും കല്യാണം ഉറപ്പിക്കാവുന്ന എനിക്കും ജിനൊയ്ക്കും മാഹിയിലുള്ള പള്ളികള്‍ സന്ദര്‍ശിക്കുകയും കുര്‍ബാന കാണുകയും ചെയ്യുക എന്നുള്ളതായിരുന്നു ഉദ്ദെശമെങ്കില്‍ കല്യാണം ഉറപ്പിച്ച  നിധിന്‍ന്‍റെ  ഉദ്ദേശം മാഹിയിലെ  സ്വച്ഹള  ശീതള അന്തരീക്ഷത്തിലിരുന്ന്‌ അല്‍പ നേരം പ്രിയതമയുമായി ഫോണില്‍ കൂടി ആശയ വിനിമയം നടത്തുകയും തിരിച്ചു പോരുമ്പോള്‍ അവള്‍ക്കായി തലശ്ശേരിയില്‍ നിന്നും അല്‍പം ബേക്കറി ഐറ്റംസ്‌ വാങ്ങിക്കുകയും ചെയ്യുക എന്നതായിരുന്നു. 
വിവാഹിതനായ അജയ്ക്ക്‌ ഭാര്യക്ക്‌ വേണ്ടി കുറച്ചധികം സാരി, തുണിത്തരങ്ങള്‍, ചാന്ത്‌ ,പൊട്ട്‌, കണ്‍മഷി ,കരിവള തുടങ്ങിയ സാധന സാമഗ്രികള്‍ വാങ്ങേണ്ടതുണ്ടായിരുന്നു..( കല്യാണത്തിനു മുന്‍പ്‌ കൂളിംഗ്‌ ഗ്ളാസ്‌, രുദ്രാഷം, ഓവര്‍ കോട്ട്‌, മഞ്ഞ ബനിയന്‍, ഊര്‍ന്ന്‌ വീഴുന്ന ജീന്‍സ്‌, വെള്ള ബെല്‍റ്റ്‌ എന്നിവ സ്ഥിരമായി വാങ്ങിയിരുന്ന അജയ്‌ ഇത്തവന അവനു വേണ്ടി ഒരു വി.ഐ.പി 1990 മോഡല്‍ പോലും വാങ്ങിയില്ല എന്നുള്ളത്‌ വിവാഹ ജീവിതതിലെയ്ക്ക്‌ ഉറ്റു നോക്കിയിരിക്കുന്ന ഞങ്ങളെ കുറച്ചൊന്നുമല്ല ഉല്‍കണ്ഡപ്പെടുത്തിയത്‌). മുഴുപ്പിലങ്ങാടി ബീച്ചില്‍ ഡ്രൈവ്‌ ചെയ്യുക എന്നതായിരുന്നു രജീഷിണ്റ്റെ ഉദ്ദേശമെങ്കില്‍ ഇ.എസിനും രതീഷിനും പ്രത്യെകിച്ചു എന്തെങ്കിലും ലക്ഷ്യം ഉണ്ടൊ എന്നെനിക്ക്‌ അറിയില്ലായിരുന്നു. ദിലീപിണ്റ്റെ ഉദ്ദേശം പതിവു പോലെ എല്ലാവരുടെയും ഗോള്‍ പോസ്റ്റ്‌ ആകുകയും നാട്ടിലുള്ള സകല ഇരുകാലികളുടെയും,നാല്‍ക്കാലികളുടെയും, ഷട്പദങ്ങളുടെയും, പുഴുക്കളുടെയും,പൂക്കളുടെയും ചിത്രങ്ങള്‍  തന്‍റെ മുഴുത്ത ക്യാമറ ഉപയൊഗിച്ചു ഒപ്പിയെടുക്കുകയും ആണെന്നു പ്രത്യെകം പറയെണ്ടതില്ലല്ലൊ.... (മാഹിയില്‍ സുലഭമായി കിട്ടുന്ന ചില വിലകുറഞ്ഞ പാനീയങ്ങള്‍ കുടിക്കാനാണു ഞങ്ങളില്‍ പലരും അവിടെ പൊകുന്നത്‌ എന്നു കരുതിയാല്‍ അത്‌ വെറും തെറ്റിദ്ദാരണ മാത്രമാണെന്നു പറയേണ്ടി വരും).


  നിധിന്‍ന്‍റെ  ഉദ്ദേശം മാഹിയിലെ  സ്വച്ഹള  ശീതള അന്തരീക്ഷത്തിലിരുന്ന്‌ അല്‍പ നേരം പ്രിയതമയുമായി ഫോണില്‍ കൂടി ആശയ വിനിമയം നടത്തുകയും തിരിച്ചു പോരുമ്പോള്‍ അവള്‍ക്കായി തലശ്ശേരിയില്‍ നിന്നും അല്‍പം ബേക്കറി ഐറ്റംസ്‌ വാങ്ങിക്കുകയും ചെയ്യുക എന്നതായിരുന്നു.



കല്യാണത്തിനു മുന്‍പ്‌ കൂളിംഗ്‌ ഗ്ളാസ്‌, രുദ്രാഷം, ഓവര്‍ കോട്ട്‌, മഞ്ഞ ബനിയന്‍, ഊര്‍ന്ന്‌ വീഴുന്ന ജീന്‍സ്‌, വെള്ള ബെല്‍റ്റ്‌ എന്നിവ സ്ഥിരമായി വാങ്ങിയിരുന്ന അജയ്‌


യാത്രയില്‍ സ്ഥിരമായി എടുക്കാറുള്ള  ചീട്ടിന്‍റെ   അഭാവം ട്രെയിന്‍ യാത്രയുടെ തുടക്കത്തില്‍ അല്‍പം ബോറടി സമ്മാനിച്ചു. എന്തു ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖംനോക്കിയിരുന്ന ഞങ്ങള്‍ നാലുപേരുടെയും ഇടയിലെയ്ക്ക്‌ ഒരു ദൈവ ദൂതയെപ്പോലെയാണു അവള്‍ കടന്നു വന്നത്‌. ഷൈജുവിണ്റ്റെ കസിന്‍ സിസ്റ്റര്‍. ഷൈജുവിണ്റ്റെ വീടിണ്റ്റെ അടുത്താണ്‌ താമസം , നെസ്റ്റില്‍ തന്നെയാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്.കൂടത്തില്‍ ജിനൊയ്ക്ക്‌ മാത്രമാണ്‌ പരിചയം(അല്ലെങ്കിലും അവന്‍ അങ്ങനെയ്യണ്‌ .എതു ഗ്രൂപ്പില്‍ പുതിയ പെണ്‍കുട്ടി ജോയിന്‍ ചെയ്താലും ഞങ്ങളേക്കാളും മുന്നെ അവന്‍ അറിയും). പറഞ്ഞു വന്നപ്പോള്‍ കക്ഷി കോളേജില്‍ എണ്റ്റെ ജൂണിയറാണ്‌. കോളെജിലെ വിശെഷങ്ങള്‍ ചോദിക്കുന്നതിണ്റ്റെ ഇടയ്ക്ക്‌ അവള്‍ പറഞ്ഞു .." കോളേജില്‍ ഒരു മയില്‍ ഇല്ലായിരുന്നൊ? ഓനു ഭയങ്കര ജാഡ ആയിരുന്നു. ഈയിടെ ഓന്‍ ബസ്‌ ഇടിച്ചു മരിച്ചു . ഓനു അങ്ങനെ തന്നെ വേണം" അവിടുന്നങ്ങൊട്ട്‌ തുടങ്ങിയ പൊട്ടിച്ചിരി ഒരു തുടക്കം മാത്രമായിരുന്നു. അത്യതികം വിരസമാകുമായിരുന്ന ഒരു യാത്ര അങ്ങെയറ്റം ആഹ്ളാദപരം ആക്കിതന്ന ഷൈജുവിനെ കസിനും എണ്റ്റെ പ്രിയ സുഹ്രുത്തുക്കള്‍ക്കും നന്നി... 



ഞെട്ടിപ്പിക്കുന്ന വാര്‍ത്തയോടെയാണ്‌ തലശ്ശേരി ഞങ്ങളെ എതിരേറ്റത്‌. ഹോട്ടല്‍ പണിമുടക്ക്‌.. ഷവര്‍മ നാടകത്തിലെ അവസാന അധ്യായത്തിലെ ഒരേട്‌. ചായ കുടിക്കാന്‍ ഒരു പെട്ടിക്കട പോലും കാണുന്നില്ല. അവസാനം തലശ്ശേരിയുടെ പ്രൌഡിക്കു തിലകക്കുറി ചാര്‍ത്തുന്ന ഹോട്ടല്‍ പാരിസ്‌ റസിഡന്‍സിയില്‍  3 എ.സി റൂംസ്‌ ബുക്ക്‌ ചെയ്ത്‌ റൂം സര്‍വീസ്‌ ഉപയോഗിക്കാന്‍ തീരുമാനമായി. പണ്ട്‌ എല്ലാവരും കൂടി ബോംബയില്‍ പോയപ്പോള്‍ റയില്‌വെ സ്റ്റെഷനിലും, ഗോവയില്‍ ടാക്സി സ്റ്റാന്‍ഡിലും,മലെഷ്യയില്‍ എയര്‍പോര്‍ട്ടിലും,ലഡാക്കില്‍  ടെന്ടിലും  ഉറങ്ങിയത്‌ ഒരു തവണ ഓര്‍ത്ത്‌ പോയി. നിറയെ ഹോട്ടലുകളും പാനീയ ഷോപ്പുകളുമായി മാഹി അപ്പൊഴും ഞങ്ങളെ മാടി വിളിക്കുന്നുണ്ടായിരുന്നു. സമയം ഒട്ടും പാഴാക്കാതെ കുളിച്ച്‌ ഫ്രഷ്‌ ആയി പ്രഭാത ഭക്ഷണവും കഴിച്ച്‌ ഞങ്ങള്‍ നേരെ മാഹിക്ക്‌ വണ്ടി കയറി... 



ചരിത്രം ഉറങ്ങി കിടക്കുന്ന മാഹിയും തലശ്ശേരിയും... മലബാറിണ്റ്റെ രാഷ്ട്രീയ-സാംസ്കാരിക തലസ്ഥാനമായ തലശ്ശേരി ബ്രട്ടീഷ്‌ കോളനിയും മാഹി ഫ്രഞ്ച്‌ കോളനിയും ആയിരുന്നു.1954 നു ശേഷം ഫ്രഞ്ച്കാര്‍ സ്ഥലം വിട്ടതിനു ശേഷം പോണ്ടിച്ചേരി യൂണിയന്‍ ടെറിട്ടറി ഭാഗമാവുകയായിരുന്നു മാഹി. ഇവിടെ മദ്യത്തിനും പെട്രോളിനും വിലകുറവാണെന്നു പറഞ്ഞപ്പോള്‍ പാലായും ,കോട്ടയവും കൂടി ഫ്രഞ്ച്‌ കാര്‍ ഭരിച്ചിരുന്നെങ്കില്‍ എന്നതിനെപ്പറ്റിയും കോട്ടയം ജില്ലയെക്കൂടി യൂണിയന്‍ ടെറിട്ടറി ആക്കേണ്ടതിണ്റ്റെ ആവശ്യകതയെപ്പറ്റിയും ഞങ്ങള്‍ക്കിടയില്‍ ഒരു ചെറിയ ചര്‍ച്ച തന്നെ നടന്നു. കേരള സര്‍ക്കാരിനെ തെറി വിളിച്ചും യൂണിയന്‍ ടെറിട്ടരിക്ക്‌ ജൈ വിളിച്ചും ഞങ്ങള്‍ മാഹി പാലം കഴിഞ്ഞുള്ള ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാറ്റോട്ട്‌ നോക്കി നില്‍പായി. 

ചെറിയ മോതിര വളയന്‍ മുതല്‍ മുട്ടന്‍ രാജവെമ്പാല വരെ സ്വൈര്യമായി വഴിയരികില്‍ കുടന്നുറങ്ങുന്നത്‌ ആസ്വദിച്ചു നിന്ന ഞങ്ങള്‍ക്ക്‌ നേരെ ഒരു പോലീസുകാരന്‍ മന്ദം മന്ദം നടന്നടുത്തു.. അയാളെ കുറ്റം പറയാന്‍ പറ്റില്ല. ഒരു പറ്റം ചെറുപ്പക്കാര്‍ സംശയകരമായ സാഹചര്യത്തില്‍ മാഹിയില്‍ തെക്കു വടക്ക്‌ നൊക്കി നില്‍ക്കുന്നു.കൂട്ടത്തില്‍ ഇ.എസിണ്റ്റെ രൂപവും ഒരു കാരണമായെന്നു തോന്നുന്നു. മുടിയും നീട്ടി, താടിയും വളര്‍ത്തി വല്ലാത്തൊരു കോലം. കുറെ നാളായുള്ള ബാംഗലൂറ്‍ ജീവിതം അവനെ ഒരു പരിഷ്കാരി ആക്കിയെന്നു തോന്നുന്നു. തങ്ങള്‍ തെക്കുനിന്നുള്ള വിനോദ സഞ്ചാരികള്‍ ആണെന്നും മാഹി കാണാന്‍ വന്നതും ആണെന്ന മറുപടി ആ മാന്യ വ്യക്തിയെ ത്രിപ്തന്‍ ആക്കിയെന്നു തോന്നുന്നു. എങ്കിലും ഒരു മുന്‍ കരുതല്‍ എന്ന നിലയ്ക്ക്‌ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും അല്‍പം മാറി നടക്കാന്‍ ഞങ്ങള്‍ ഇ.എസിനെ ഉപദേശിക്കുകയുണ്ടായി .


കുറെ നാളായുള്ള ബാംഗലൂറ്‍ ജീവിതം അവനെ ഒരു പരിഷ്കാരി ആക്കിയെന്നു തോന്നുന്നു

 മാഹിയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഞങ്ങളുടെ അന്നത്തെ ദിനചര്യകള്‍ പൂര്‍ത്തിയായി. ഒരു ഉച്ചയുറക്കത്തിനു ശേഷം തലശ്ശേരി ഫോര്‍ട്ടും ഓവര്‍ബറി ഫോളിയും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക്‌ അവസരം കിട്ടി. ഈ യാത്രയില്‍ ഞങ്ങളെ അനുഗമിച്ച കണ്ണൂരില്‍ വീടുള്ള സുധീപ്‌ വള്ളിപ്പ്പ്പോയിലിനും സുധീപ്‌ ആര്‍.കെ ക്കും ഞങ്ങളുടെ ഹ്രിദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.


 വ്യക്തമായി എഴുതി തയ്യാറക്കിയ തിരക്കഥ പോലെയായിരുന്നു പിറ്റെ ദിവസം. രാവിലെ കൂത്തു പറമ്പിനു ബസ്‌ കേറുന്നു, ഷൈജുവിണ്റ്റെ വീടെത്തുന്നു, പിന്നെ കല്യാണം-പാലുകാച്ചല്‍, പാലുകാച്ചല്‍-കല്യാണം, ഗ്രൂപ്‌ ഫോട്ടൊ, ശുഭം.എല്ലാം മംഗളമായി തന്നെ നടന്നു. ഇതിണ്റ്റെ ഇടയില്‍ പ്രാധാന ഫോട്ടൊ ഗ്രാഫറെ വെല്ലുന്ന ദിലീപിണ്റ്റെ പ്രകടനം, സദ്യ കഴിഞ്ഞു വരുമ്പോള്‍ ഷൈജുവിണ്റ്റെ വീട്ടില്‍ നിന്നും ചിക്കന്‍ ബിരിയാണി മൂക്കു മുട്ടെ തട്ടാം എന്നു കരുതി സദ്യ ഉപേക്ഷിച്ച്‌ തിരിച്ചെത്തിയപ്പോള്‍ , ബിരിയാണി തീര്‍ന്ന്‌ അവസാനം കറിയില്ലാത്ത ചോറു തിന്ന ജിനോയുടെ ദയനീയ അവസ്ഥ എന്നിവ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. 

കല്യാണം-പാലുകാച്ചല്‍, പാലുകാച്ചല്‍-കല്യാണം, ഗ്രൂപ്‌ ഫോട്ടൊ, ശുഭം.എല്ലാം മംഗളമായി തന്നെ നടന്നു.



അവസാനം കെട്ടിപ്പിടുത്തവും വിടപറയലും കഴിഞ്ഞു ജോഷിയുടെയും നിധിണ്റ്റെയും കല്യാണത്തിനു കാണാമെന്ന ഉറപ്പില്‍ ഞങ്ങള്‍ വീണ്ടും രണ്ടായി പിരിഞ്ഞു. തിരിച്ചു തിരുവനന്തപുരത്തിനു 5.30 നു ട്രെയിന്‍ കേറുമ്പോള്‍ മനസ്‌ പ്രക്ഷുബ്ധമായിരുന്നു. തലശ്ശേരി ബിരിയാണി കഴിക്കാന്‍ പറ്റിയെങ്കിലും ക്രികറ്റും, സര്‍ക്കസും,കെയ്ക്കും ഓര്‍മകളായി തന്നെ അവശേഷിച്ചു. 
തിരിച്ച്‌ കാലത്ത്‌ 5 മണിക്ക്‌ തമ്പാനൂരില്‍ ട്രെയിന്‍ ഇറങ്ങി ആത്മാര്‍ഥ സുഹ്രുത്തിനൊപ്പം ബസ്‌ പിടിക്കാന്‍ ധ്രിതിയില്‍ നടക്കുമ്പോള്‍, "എന്തൊ കണ്ട്‌" ആക്രിഷ്ടനായി എന്നെ ഉപേക്ഷിച്ഛ്‌ വേറൊരു ബസില്‍ കയറി പോയ ആത്മാര്‍ഥ സുഹ്രുത്തിണ്റ്റെ ആത്മ വഞ്ചനയുടെ കഥ ഈ മാഹി യാത്രയുടെ കറുത്ത അധ്യായമായി എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 ഊഷ്മളമായ പോക്കുവെയില്‍ മയ്യഴി മുങ്ങി കിടക്കുന്നു...ദേവാലയത്തില്‍ നിന്നും ശാന്ത ഗംഭീരമായ മണി നാദം മുഴങ്ങുന്നു....മയ്യഴിപ്പുഴയ്ക്ക്‌ അപ്പുറത്തെ കൂടുകളിലെയ്ക്ക്‌ കിളികള്‍ പറന്നു പോകുന്നു............

 ശുഭം...........

2012 ജൂൺ 10, ഞായറാഴ്‌ച

ഒരു ദു: സ്വപ്നം

സമയം അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളില്‍ നിന്നും ചെന്നയ്ക്കളുടെ ഓരിയിടല്‍ പൂര്‍വാധികം ശക്തിയായി തുടങ്ങി അതിണ്റ്റെ ഉച്ച സ്ഥായിയില്‍ എത്തി നില്‍ക്കുന്നു. മിന്നാമിനുങ്ങിണ്റ്റെ നൂറുങ്ങു വെട്ടത്തെ വരെ മറയ്ക്കുമാറ്‌ മൂടല്‍മഞ്ഞ്‌ ട്രാന്‍സില്‍ വാനിയ പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നു.അവസാന ശ്വാസത്തിനായി പിടയ്ക്കുന്ന ജീവനുകളുടെ തേങ്ങലുകള്‍ മലനിരകളില്‍ തട്ടി പ്രധിധ്വനിച്ച്‌ കാതുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.കട്ട പിടിച്ച ഇരുട്ട്‌ കറുത്ത ഒരാവരണമായി പൈന്‍ മരങ്ങളെ പ്രേതങ്ങളെ പോലെ തോന്നിപ്പിച്ചു.


 ഡ്രാക്കുള ഞെട്ടി ഉണര്‍ന്നു. ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞു കൂടിയിട്ടും ഉണരാന്‍ ഒരു ദു:സ്വപ്നം തന്നെ വേണ്ടി വന്നു.കണ്ണടച്ചാല്‍ ആ ദുഷ്ടണ്റ്റെ ഭീകര മുഖമാണു മനസില്‍ തെളിയുക. അയാള്‍ പൂജ തുടങ്ങിക്കഴിഞ്ഞു . ആ ക്രിയകളുടെ അവസാനം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ഡ്രാക്കുളയ്ക്ക്‌. മനുഷ്യര്‍ പേടിച്ചിരുന്ന , മ്രിഗങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കിയിരുന്ന, സുന്ദരികളെ മയക്കി ആവേശത്തോടെ, ആര്‍ത്തിയോടെ, ചുടു ചോര വലിച്ചു കുടിച്ചിരുന്ന ഡ്രാക്കുളയുടെ അവസ്ഥ എന്താകും?.


 വടയക്ഷിയുടെ കാര്യം ഒരു തവണ ഓര്‍ത്തു പോയി ഡ്രാക്കുള. മനം മയക്കുന്ന സുന്ദരുയായി, യുവാക്കളെ കാമിച്ചു ,പ്രാപിച്ചു ഒടുവില്‍ ഒരിറ്റ്‌ ചോരയില്ലാത്ത ശരീരം കഴുകന്‍മാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന, മയക്കുന്ന സുന്ദരിയായി കൊച്ചു കുട്ടികളെ മയക്കി,,, ചാക്കില്‍ കെട്ടി മറ്റു യക്ഷിമാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന അതേ വടയക്ഷി. ഇപ്പോള്‍ ഒരു ഭ്രാന്തിയെപ്പോലെ, ആളൂകളൂടെ ആട്ടും തുപ്പും ഏറ്റുവാങ്ങി, കൊച്ചു കുട്ടികളുടെ പരിഹാസ പാത്രമായി ജീവിതം തള്ളി നീക്കുന്നു...


 തനിക്കും ഈ ഒരു അവസ്ഥ???..ആലൊചിക്കാന്‍ കൂടി കഴിഞ്ഞില്ല ഡ്രാക്കുളയ്ക്ക്‌..കോട്ടും സ്വൂട്ടും ഇട്ടു ബങ്ങ്ലാവില്‍ കൂടി തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ഇതു മാത്രം ആയിരുന്നു ഡ്രാക്കുളയുടെ മനസില്‍...........












" പൂജ തുടങ്ങിയ വിനയണ്റ്റെ അടുത്ത പടം എങ്ങനെയും മുടക്കണം......................... "

സദാചാര പോലീസ്‌ (സാ. പോ)


 (Picture Courtesy: http://josecartoons.blogspot.in/)

                                                                 രഹസ്യ പോലീസ്‌, മഫ്തി പോലീസ്‌, ഇടിയന്‍ പോലീസ്‌ തുടങ്ങിയ എതെലും കാറ്റഗറിയില്‍ വരുന്നതാണൊ ഈ സദാചാര പോലീസ്‌?...ഒരിക്കലുമല്ല.മേല്‍ പറഞ്ഞ പോലീസാകനുള്ള ട്രെയിനിംഗ്‌ കേവലം എതാനും വര്‍ഷങ്ങള്‍ മാത്രമാകുമ്പോള്‍ സാ.പോ ആകാനുള്ള ട്രെയിനിംഗ്‌ വളരെ ചെറുപ്പത്തിലെ തുടങ്ങണം.
താന്‍ ആണു എറ്റവും വലിയവന്‍ എന്നും , തനിക്ക്‌ കിട്ടാത്തത്‌ വെറെ ഒരുത്തനും കിട്ടരുത്‌ എന്നും അങ്ങനെ കിട്ടിയാല്‍ അവനിട്ടു എങ്ങനെയും പണി കൊടുക്കണം എന്നുമുള്ള , കൊമ്പ്ളക്സ്‌, ഭയം,അപകര്‍ഷതാ ബോധം, തന്‍മയീ ഭാവം തുടങ്ങിയവ കുട്ടികളിടെ തലയില്‍ കുത്തിനിറയ്ക്കനുള്ള ഉത്സാഹം മാതാ പിതാക്കള്‍ കാണിക്കണം...കുശുമ്പ്‌, കുന്നായ്മ എന്നിവ കൈമുതലായ അപ്പനും അമ്മയും, പരദൂഷണവും സംശയ രോഗവും ഉള്ള നല്ല അയല്‍ക്കാര്‍ തുടങ്ങിയവ ഒരുവനെ ഒരു ഉത്തമ സാ.പോ ആക്കി വളര്‍ത്തുന്നതില്‍ ചില്ലറ പങ്കൊന്നും അല്ല വഹിക്കുന്നത്‌.അടച്ചിട്ടിരിക്കുന്ന മുറിയില്‍ ഒളിഞ്ഞ്‌ നോക്കുക, കുളിമുറിയില്‍ എത്തി നോക്കുക തുടങ്ങിയവ പരിശീലിപ്പിക്കുമ്പോള്‍ ഒരു കാര്യം പ്രത്യെകം ശ്രദ്ദിക്കണം , ഈ പരിശീലനം അധികമായാല്‍ കുട്ടികള്‍ ഒരു നല്ല സാ.പോ ആകാതെ വെറും ഞരമ്പ്‌ രോഗി ആയി മാറാന്‍ സാധ്യത ഉണ്ട്‌.....

 ചെറുപ്പത്തിലെ സാ.പോ ട്രെയിനിംഗ്‌ കിട്ടിയ ഒരുവന്‍ കോളെജില്‍ എത്തുന്നതോടെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിക്കാന്‍ അനുയൊജ്യനായി തീരുന്നു...ടീച്ചര്‍-കുട്ടി, കുട്ടി-ടീച്ചര്‍, കുട്ടി-കുട്ടി,ടീച്ചര്‍-ടീച്ചര്‍ ബന്ധങ്ങള്‍ വളരെ സൂക്ഷ്മതയോടെ അപഗ്രഥിച്ച്‌, കീറി മുറിച്ച്‌, വിശകലനം ചെയ്യുന്നവനും,അതിനെ പറ്റി വളച്ചൊടിച്ച്‌ പ്രസ്താവനകള്‍ ഇറക്കാന്‍ കഴിവുള്ളവനും ആയിരിക്കണം ഒരു നല്ല സാ.പോ.
 സെക്സ്‌ എന്നു കെട്ടാല്‍ എല്ലാവരുറ്റെയും മുന്നില്‍ ബോധം കെടുന്ന സാ.പോ , മ ,ക പ തുടങ്ങിയ നല്ല ആനുകാലിക മഞ്ഞ മാസികകളുടെ സ്ഥിരം വായനക്കരനും(/വായനക്കാരിയും), കാല്‍ പെരുമാറ്റം കേള്‍ക്കുമ്പോള്‍ ഇവ മുണ്ടിനുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്നവനും ആയിരിക്കണം. മറ്റുള്ളവരെ ചുമ്മാ ശ്രദ്ദിക്കുക, അവരുടെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുക , ചുമ്മാ ആലോചിച്ച്‌ തല പുണ്ണാക്കുക തുടങ്ങിയ നല്ല ഗുണങ്ങള്‍ ഈ കാലയളവില്‍ രൂപപ്പ്പ്പെടുത്തി എടുക്കാവുന്നതാണ്‌... പകല്‍ മാന്യന്‍, ആട്ടിന്തോലിട്ട ചെന്നയ്‌ തുടങ്ങിയ വിശേഷണങ്ങള്‍ ഈ കാലയളവില്‍ സാ.പോക്ക്‌ അനുയോജ്യമായിരിക്കും...

 കോളെജ്‌ വിട്ടു സാമൂഹ്യ ജീവിതത്തിലെയ്ക്ക്‌ ഇറങ്ങുന്ന ഒരു സാ.പോ ക്കു അനേകായിരം ചുമതലകള്‍ വഹിക്കാനുണ്ടാകും.രാത്രി പത്ത്‌ മണിക്ക്‌ ശേഷമായിരിക്കും ഇവരുടെ പ്രധാന പ്രവര്‍ത്തന സമയം. എങ്കിലും പകല്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കുലുങ്ങുന്ന കാറുകള്‍, ഇളകുന്ന കുറ്റിക്കാടുകള്‍ എന്നിവ സാ.പോ യെ വല്ലാതെ ആകര്‍ഷിക്കുന്ന ദിശ്യങ്ങളാണ്‌.ആയതിനാല്‍ നഗരങ്ങളിലൊ , ചെറിയ കുറ്റിക്കാടുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലൊ ആയിരിക്കും സാധാരണയായി പകല്‍ സാ.പോകളെ കണ്ടു വരുന്നത്‌.(വല്ല പട്ടിയൊ പൂച്ചയൊ കാര്യം സാധിക്കാന്‍ കയറുമ്പോള്‍ കുറ്റിക്കാട്‌ ഇളകിയാല്‍ പോലും ഒരു നല്ല സാ.പോക്ക്‌ തണ്റ്റെ കടമ നിറവെറ്റാതിരിക്കാന്‍ കഴിഞ്ഞെന്നു വരില്ല). 
ആയൊധന കലകളിലുള്ള പ്രാവീണ്യം ഏതൊരു സാ.പോക്കും അത്യന്താപെക്ഷിതമാണ്‌...ദുരൂഹവും സംശയാസ്പദവുമായ സാഹചര്യത്തില്‍ എതു പെണ്ണിനെയും ചെറുക്കനെയും കണ്ടാലും പെണ്ണിനെ ലോകത്തുള്ള എല്ലാ തെറിയും ഒരുമിച്ച്‌ വിളിച്ചിട്ട്‌ ചെറുക്കനെ എടുത്തിട്ട്‌ ഇടിച്ചോണം. അവര്‍ ആരണെന്നൊ എന്താണെന്നൊ എന്തിനു വന്നു എന്നു പോലുമൊ ചൊദിക്കരുത്‌....ചുമ്മാ ഇടിച്ചൊണം.. 

ഫെബ്രുവരി 14 സാ.പൊ കളെ സംബന്ധിച്ചു സുപ്രധാനമായ ഒരു ദിനമാണ്‌. അന്നാണ്‌ ഇവര്‍ നാട്ടിലുള്ള മുന്തിയ ഇനം ബാറുകള്‍, പബ്ബുകള്‍, പാര്‍ക്കുകള്‍ എന്നിവ സന്ദര്‍ശിക്കാറ്‌. (ദയവു ചെയ്ത്‌ മദ്യപിക്കാനാണെന്നു തെറ്റിദ്ദരിക്കരുതെയ്‌. സാ.പൊകള്‍ പരസ്യമായി മദ്യപിക്കാറില്ല)..
പൂങ്കാവനങ്ങ്ള്‍ തോറും പാറി നടന്ന്‌, പൂവുകളില്‍ നിന്നും മധു നുകര്‍ന്ന്‌, കറങ്ങി നടക്കുന്ന ഇണക്കുരുവികളെ കെണിവച്ച്‌ പിടിക്കുക, അമ്പെയ്ത്‌ വീഴ്തുക എന്നീ വിനോപാധികളിലാണ്‌ ഈ ദിവസം സാ.പൊകല്‍ ഏര്‍പ്പെടാറുള്ളത്‌. 
സഹദരീ-സഹൊദര ബന്ധം പവിത്രമായി കരുതുന്ന ചിലയിനം സ.പൊകള്‍ സ്ഥിരമായി രാഖി കൊണ്ടുനടക്കറുണ്ട്‌. ജെട്ടി, ബ്രെയിസ്യറുകളുടെ പരസ്യങ്ങള്‍ ഒരുപാടിഷ്ടപ്പെടുന്ന സ.പൊകള്‍ ഇവയുടെ പ്രസക്ത ഭാഗങ്ങള്‍ പെയിണ്റ്റ്‌ ചെയ്ത്‌ കൂടുതല്‍ മനൊഹരമാക്കാന്‍ വേണ്ടി കരി ഓയിലും കൈവശം വയ്ക്കാറുണ്ട്‌.
 യെതെങ്കിലും വീട്ടിലെയ്ക്കൊ-അടച്ചിട്ട മുറിയിലെയ്ക്കൊ സ്ത്രീ-പുരുഷന്‍മാര്‍ കയറിപ്പൊകുന്ന കാണ്ടാല്‍ ഒരു സാ.പൊയ്ക്ക്‌ നിലവിളിക്കുകയൊ, ബഹളം കൂട്ടുകയൊ, പോലീസിനെ വിളിക്കുകയൊ, നാട്ടുകാരെ വിവരം അറിയിക്കുകയൊ ചെയ്യാം...എന്നാല്‍ പെട്ടന്നൊരു അത്യവശ്യ്ം സാധിക്കാനയി വളരെ യാദ്രിശ്ചികമായി അടച്ചമുറിയില്‍ അകപ്പെട്ടുപൊകുന്ന സ്ത്രീ പുരുഷന്‍മാരെ ഒരിക്കലും ഒരു നല്ല സാ,പൊ ശല്യപ്പെടുത്തരുത്‌...കാരണം അത്യാവശ്യമാണ്‌...ഇവരെ ശല്യപ്പെടുത്തുന്ന സാ.പൊകളെ കുലം കുത്തികള്‍ എന്നു മുദ്രകുത്തി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തണം....

 ഇങ്ങനെ ഈ നാടിണ്റ്റെ സാംസ്കാരികവും -സാമൂഹ്യവും - മതപരവുമായ മൂല്യങ്ങളും സദാചാരങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ സാ.പോ കള്‍ വഹിക്കുന്ന പങ്ക്‌ നിസ്തുലമാണ്‌ ..സാ.പോ കള്‍ പല വിധം ഉണ്ട്‌..ഒളിഞ്ഞു നോട്ടവും എത്തിനൊട്ടവും മാത്രം ശീലിച്ചിട്ടുള്ളവര്‍, ഇവയോടൊപ്പം മറ്റുള്ളവരിലുള്ള ശ്രദ്ദയും, ആലോചനയും കൂടുതലായുള്ളവര്‍, ഇതിനെല്ലാം പുറമെ കയ്യാം കളിക്കും താല്‍പര്യം ഉള്ളവര്‍(ഉത്തമ സാ.പോ). മാതപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി അവരുടെ അഭിരുചിക്കനുസരിച്ചുള്ള സാ.പോ ആയി വളര്‍ത്തിക്കൊണ്ട്‌ വരണമെന്ന്‌ വിനീതമായി അഭ്യര്‍ഥിക്കുന്നു...അപേക്ഷിക്കുന്നു.....

2012 മേയ് 23, ബുധനാഴ്‌ച

ആദ്യമായി പ്രൊപൊസ്‌ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്‌........





1. ആദ്യം തന്നെ നിങ്ങള്‍ ഒരു സൊഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജൊലി ചെയ്യുന്ന ആള്‍ ആണെന്നു കരുതിക്കൊട്ടെ(മറ്റെതെങ്കിലും ജൊലി ചെയ്യുന്ന ആള്‍ ആണെങ്കില്‍ നിങ്ങള്‍ ആരെയും പ്രൊപൊസ്‌ ചെയ്യെണ്ടി വരില്ല. നിങ്ങളെ ഇങ്ങൊട്ടു വന്നു പ്രൊപൊസ്‌ ചെയ്തൊളും)

 2. കമ്പനിയില്‍ ജൊലി ചെയ്യന്‍ കയറുമ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു നൊട്ടപ്പുള്ളി ആണെന്നുള്ള തെറ്റിദ്ദാരണ വച്ച്‌ പുലര്‍ത്തുകയും ശ്രദ്ദിക്കപ്പെടുവാന്‍ ഉള്ള കൊപ്രയങ്ങള്‍ ആരംഭിക്കുകയും ചെയ്യാം...കമ്പനിയില്‍ ഉള്ള സൊഷ്യല്‍-വെല്‍ഫെയര്‍ ആക്റ്റിവിറ്റീസില്‍ എല്ലാം തല വയ്ക്കുക( തല വയ്ക്കുക മാത്രമെ ചെയ്യവൊള്ളെ ഒന്നും പ്രവര്‍ത്തിക്കരുത്‌...ഗ്രൂപ്‌ ഫൊട്ടൊകളുടെ മുന്നില്‍ തന്നെ എപ്പൊഴും ഉണ്ടാകണം),അറിഞ്ഞു കൊണ്ട്‌ ഇ-മെയില്‍, മെസ്സെജ്‌ തുടങ്ങിയവ മാറി അയക്കുകയും അതിനു ശേഷം സൊറി അയക്കുകയും ചെയ്യാം( ഉദാഹരണമായി 'ഷാജീ ഇന്നലെ ഒരു ഫ്രണ്ടിണ്റ്റെ അമ്മവനു പിണ്ടതൈലം വാങ്ങാന്‍ പൊയതു കൊണ്ട്‌ വന്നപ്പൊള്‍ ലെയിറ്റ്‌ ആയി തീരെ ഉറങ്ങാന്‍ പറ്റിയില്ല..നാളെ അത്യാവശ്യമായി കാന്‍സര്‍ ബാധിച്ച ഒരു കുഞ്ഞിനു ബ്ളഡ്‌ കൊടുക്കാന്‍ പൊണം..അതിനു ശെഷം ഒരുത്തനെ സ്റ്റെഷനില്‍ ഡ്രൊപ്‌ ചെയ്യണം' എന്നു ഷീജയ്ക്ക്‌ മെസ്സെജ്‌ അയച്ചിട്ടു അയ്യൊ സൊറി ഷാജിക്ക്‌ അയച്ചതാ മാറി പൊയി എന്നു പറയുക.......ഷീജ ഫ്ളാറ്റ്‌.... )

 3. പൂര്‍വ ചരിത്രം എന്തായലും മ്രിഗങ്ങളോട്‌ സഹാനുഭൂതി കാണിക്കുക...(ഫയിസ്‌ ബുക്കില്‍ പട്ടി,പൂച്ച,പന്നി ഇവറ്റകളുടെ ഫൊട്ടൊകള്‍ക്ക്‌ അടിക്കുന്ന ലൈക്കും ഒരു സഹാനുഭൂതി ആണു)...മ്രിഗ സ്നേഹം പെണ്‍കുട്ടികള്‍ക്ക്‌ ഭയങ്കര ഇഷ്ട്ടം ആണു( വര്‍ഗ സ്നേഹം ആണൊ എന്തൊ)... ഉദാഹരണമായി ആപത്തില്‍ പെടുന്ന ഒരു അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കുക(ഇനി ഒരു അണ്ണാന്‍ കുഞ്ഞ്‌ ആപത്തില്‍ പെടുന്നില്ലെങ്കില്‍ മരത്തില്‍ കയറി ഒരു അണ്ണാന്‍ കുഞ്ഞിനെ പിടിച്ച്‌ ആരും കാണാതെ കൈയൊ കാലൊ തല്ലി ഒടിച്ച്‌ വഴിയില്‍ ഇട്ടതിനു ശേഷം എല്ലാരും കാണ്‍കെ അതിനെ രക്ഷിക്കുക(എതു കഠിന ഹ്രിദയ ആണെങ്കിലും ഉരുകും)

 4. ഫെയിസ്‌ ബുക്കില്‍ പ്രൊഫയില്‍ ഉണ്ടാക്കുന്നതിനൊടൊപ്പം പത്തു വ്യാജ പേരിലുള്ള പ്രൊഫയില്‍ കൂടി ഉണ്ടാക്കന്‍ ശ്രദ്ദിക്കുക(എന്തിനാണെന്നു പിന്നെ പറയാം) ഇതില്‍ അഞ്ചെണ്ണം സാധാരണ പേരുള്ള ആണുങ്ങളും(ശശി,ഷാജി,തങ്കന്‍ മുതലായവ) അഞ്ചെണ്ണം അസാധാരണ പേരുള്ള പെണ്ണൂങ്ങളൂം ആയിരിക്കണം വീട്ടുപെരൊടുകൂടി( ജൂലിയ മേരി മത്തിപ്പാറയില്‍)
സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ താന്‍ ഈശ്വര വിശ്വാസി ആണെന്നും, നിരീശ്വര വാദി ആണെന്നും ,ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു പണ്ഡിതന്‍ ആണെന്നുമുള്ള മിഥ്യാ ധാരണ എല്ലവരിലും വരുത്തൂവാന്‍ ഉതകുന്ന പ്രസ്ഥാവനകള്‍ ഇടയ്ക്കിടയ്ക്ക്‌ ഇറക്കിക്കൊണ്ട്‌ ഇരിക്കണം..... (ഉദാഹരണമായി ചില സമയങ്ങളില്‍ തീവ്ര വാദത്തെ എതിര്‍ത്തും, പള്ളീലച്ചന്‍മാരെ തെറി വിളിച്ചും നടന്നിട്ടു മറ്റു ഒരു അവസരത്തില്‍ കല്യാണം പള്ളീല്‍ വച്ചു മെത്രാനച്ചണ്റ്റെ അനുഗ്രഹത്തൊടെ നടത്താം എന്നുള്ള കാര്യം പ്രസ്താവിക്കുവാനും അത്‌ നടപ്പാക്കാനും കഴിയണം) 

5. ദയവു ചെയ്ത്‌ 'ഞാന്‍ രാവിലെ എണീറ്റു', 'വാട്ട്‌ അ ബോറിംഗ്‌ ഡെ', ദി സ്കയി ഈസ്‌ സൊ ബ്യൂട്ടിഫുള്‍ , 'ഡെസ്പ്‌' തുടങ്ങിയ സ്റ്റാറ്റസ്‌ അപ്ഡെട്ടുകള്‍ ഒഴിവാക്കി പകരം രാഷ്ര്‍ട്ര മീമാംസ, രാജ്യ പുരോഗതി, വര്‍ത്തമാന സാഹിത്യം, ന്യു ജെനറേഷന്‍ സിനിമകള്‍, പശ്ചിമെഷ്യയിലെ സമാധാന ചര്‍ചകള്‍ തുടങ്ങിയ തത്വ ദീക്ഷ ഇല്ലാത്ത കാര്യങ്ങളെപ്പറ്റി എപ്പൊഴും പുലമ്പിക്കൊണ്ടിരിക്കണം ...നിങ്ങള്‍ ഒരു ആണ്‍ ആണെങ്കില്‍ ഇതിനു കിട്ടാവുന്ന ലൈക്കും കമണ്റ്റ്സും തുലോം വിരളമായിരിക്കും,ആയതിനാല്‍ മെല്‍ പറഞ്ഞ വ്യാജ പ്രൊഫയിലില്‍ നിന്നും തുരു തുരാ ലയിക്കും കമണ്റ്റ്സും ഇടുക...പറ്റുമെങ്കില്‍ നാട്ടുകാരെ മുഴുവന്‍ ടാഗ്‌ ചെയ്യനും മറക്കെണ്ട.....(കഴിയുമെങ്കില്‍ ഒരു ബ്ളൊഗ്‌ കൂടി തുടങ്ങി നല്ല ബ്ളൊഗുകളില്‍ നിന്നു സാധനങ്ങള്‍ അടിച്ചു മാറ്റി ഇടയ്ക്ക്‌ പോസ്റ്റ്‌ ചെയ്യുകയും ചെയ്യാം....... അടിച്ചു മാറ്റാന്‍ എണ്റ്റെ ബ്ളൊഗ്‌ എടുത്തൊളൂ എനിക്ക്‌ വിരോധമില്ല) 

6. പണ്ടു വെള്ളമടിച്ചു ഓടയില്‍ കിടന്നിട്ടുണ്ടെങ്കിലും മദ്യപാനത്തിണ്റ്റെ ദൂഷ്യ ഭലങ്ങളെപ്പറ്റി വാ തൊരാതെ കവല പ്രസംഗം നടത്തണം. കഞ്ചാവു , പെണ്ണു പിടി, മയക്കുമരുന്നു എന്നിവ ശീലമാക്കിയിരുന്നവര്‍ യാതൊരു ഉളുപ്പുമില്ലാതെ സദാചാരം പ്രസംഗിക്കണം.കുടിയന്‍മാരും, ആഭസന്‍മാരുമായ ആളുകലെ ഫ്രണ്ട്സ്‌ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി പകരം കുഞ്ഞാടുകള്‍, പടിപ്പിസ്റ്റുകള്‍ അനൂപ്‌ ജോസഫ്‌ തുടങ്ങിയ നല്ല ആളുകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. (മ്യൂച്ചല്‍ ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ദിക്കെണ്ട കാര്യങ്ങല്‍, മാറ്റ്രിമൊണിയല്‍ പ്രൊഫയില്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍, ഈ കാലയളവിലുള്ള കൂളിംഗ്ളാസിണ്റ്റെ ഉപയോഗം ഇതിനെപ്പറ്റി ഒക്കെ വിശദമായി പിന്നീടു പറഞ്ഞു തരാം) 

7.ഇത്രയും ചെയ്താല്‍ പ്രൊപൊസ്‌ ചെയ്യന്‍ നിങ്ങള്‍ നിങ്ങളെയും ചുറ്റുപാടുകളെയും ഒരുക്കി എന്നു വേണം കരുതാന്‍...യെതൊരു കൂതറയ്ക്കും അവള്‍ ഒരു ഭൂലോക സുന്ദരിയാണു എന്ന ബോധം ഉണ്ടെന്നും അവള്‍ക്ക്‌ വരെ ഒരു ലയിന്‍ ഉണ്ടായിരിക്കും എന്ന ലോക തത്വങ്ങള്‍ മനസില്‍ രൂഡമൂലം ആക്കിയതിനു ശേഷമെ പ്രൊപൊസ്‌ ചെയ്യാന്‍ ഇറങ്ങാവൂ.... (ഇതു മനസിലാക്കിയാല്‍ പെട്ടന്നുള്ള ഒരു ദുരന്തം ഒഴിവാക്കാം) 

8. ആദ്യ സമീപനം പരാജയപ്പെട്ടു എന്നു കരുതി ഒരിക്കലും നിരാശരാകരുത്‌( എങ്കില്‍ അതിനെ സമയം ഉണ്ടാകൂ ...എല്ലാം ഒരു ശീലമായിക്കൊളും). പ്രൊപൊസ്‌ ചെയ്ത പെണ്ണിണ്റ്റെ കല്യാണം കഴിയുമ്പൊള്‍ ഒരിക്കലും തളരരുത്‌( മദ്യപാനം, കഞ്ചാവ്‌, മയക്കു മരുന്നു,സെണ്റ്റിമെന്‍സ്‌ എന്നിവ ശീലമില്ലാത്തവര്‍ ഇപ്പഴെ ചെറിയ രീതിയില്‍ ശീലിച്ചാല്‍ അപ്പോള്‍ ബുദ്ദിമുട്ടെണ്ടി വരില്ല) 

9. എറ്റവും നല്ല സുന്ദരി എന്നു ആളുകള്‍ പറയൂന്ന സാധനത്തിനെ തന്നെ ആയിരിക്കണം പ്രൊപൊസ്‌ ചെയ്യന്‍ തിരഞ്ഞെടുക്കെണ്ടത്‌ ..അതായത്‌ ഒരുമിച്ചു കണ്ടാല്‍ അലുവയും മത്തിക്കറിയും ആണന്നെ പറയിപ്പിക്കാവൂ... ( വാനോളം ആഗ്രഹിച്ചാലെ കുന്നോളം കിട്ടൂ എന്ന ആപ്ത വാക്യം ഇവിടെയും അര്‍ഥവത്താണു)...അങ്ങനെ ആഗ്രഹിച്ചാലെ അവളുടെ കൂട്ടുകാരിയെ എങ്കിലും കിട്ടൂ...മെല്‍ പറഞ്ഞ സെണ്റ്റിമെന്‍സ്‌ കൂട്ടുകരിയെ വീഴിക്കാന്‍ ഉപകരിക്കും..... 

ഇനിയും നിങ്ങള്‍ പ്രൊപൊസ്‌ ചെയ്ത്‌ ആരും വീണില്ലെങ്കില്‍ അതു നിങ്ങളുടെ കുറ്റം കൊണ്ടല്ലന്നും, അവര്‍ ഒന്നിനും കൊള്ളാത്തവര്‍ ആണെന്നും, നിങ്ങള്‍ ഒരു മഹാന്‍ ആണെന്നും, നിങ്ങള്‍ക്ക്‌ ഉള്ളത്‌ ദൈവം തരുമെന്നും സ്വയം വിസ്വസിച്ച്‌ കാത്തിരിക്കുക..... 

10 അവസാനമായി ....... ദി ബെസ്റ്റ്‌, സ്യൂട്ടബിള്‍ ആന്‍ഡ്‌ സ്റ്റ്രയിറ്റ്‌ ഫോര്‍വാര്‍ഡ്‌ മെതെഡ്‌ ഒഫ്‌ പ്രൊപൊസിംഗ്‌ എ ഗേള്‍ ഇസ്‌ ' നൊട്‌ ടു പ്രൊപൊസ്‌ ഹേര്‍'

2012 മാർച്ച് 26, തിങ്കളാഴ്‌ച

ഒരു ദു: സ്വപ്നം

 സമയം അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളില്‍ നിന്നും ചെന്നയ്ക്കളുടെ ഓരിയിടല്‍ പൂര്‍വാധികം ശക്തിയായി തുടങ്ങി അതിണ്റ്റെ ഉച്ച സ്ഥായിയില്‍ എത്തി നില്‍ക്കുന്നു. മിന്നാമിനുങ്ങിണ്റ്റെ നൂറുങ്ങു വെട്ടത്തെ വരെ മറയ്ക്കുമാറ്‌ മൂടല്‍മഞ്ഞ്‌ ട്രാന്‍സില്‍ വാനിയ പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നു.അവസാന ശ്വാസത്തിനായി പിടയ്ക്കുന്ന ജീവനുകളുടെ തേങ്ങലുകള്‍ മലനിരകളില്‍ തട്ടി പ്രധിധ്വനിച്ച്‌ കാതുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.കട്ട പിടിച്ച ഇരുട്ട്‌ കറുത്ത ഒരാവരണമായി പൈന്‍ മരങ്ങളെ പ്രേതങ്ങളെ പോലെ തോന്നിപ്പിച്ചു.


 ഡ്രാക്കുള ഞെട്ടി ഉണര്‍ന്നു. ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞു കൂടിയിട്ടും ഉണരാന്‍ ഒരു ദു:സ്വപ്നം തന്നെ വേണ്ടി വന്നു.കണ്ണടച്ചാല്‍ ആ ദുഷ്ടണ്റ്റെ ഭീകര മുഖമാണു മനസില്‍ തെളിയുക. അയാള്‍ പൂജ തുടങ്ങിക്കഴിഞ്ഞു . ആ ക്രിയകളുടെ അവസാനം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ഡ്രാക്കുളയ്ക്ക്‌.,. മനുഷ്യര്‍ പേടിച്ചിരുന്ന , മ്രിഗങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കിയിരുന്ന, സുന്ദരികളെ മയക്കി ആവേശത്തോടെ, ആര്‍ത്തിയോടെ, ചുടു ചോര വലിച്ചു കുടിച്ചിരുന്ന ഡ്രാക്കുളയുടെ അവസ്ഥ എന്താകും?.


 വടയക്ഷിയുടെ കാര്യം ഒരു തവണ ഓര്‍ത്തു പോയി ഡ്രാക്കുള. മനം മയക്കുന്ന സുന്ദരുയായി, യുവാക്കളെ കാമിച്ചു ,പ്രാപിച്ചു ഒടുവില്‍ ഒരിറ്റ്‌ ചോരയില്ലാത്ത ശരീരം കഴുകന്‍മാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന, മയക്കുന്ന സുന്ദരിയായി കൊച്ചു കുട്ടികളെ മയക്കി,,, ചാക്കില്‍ കെട്ടി മറ്റു യക്ഷിമാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന അതേ വടയക്ഷി. ഇപ്പോള്‍ ഒരു ഭ്രാന്തിയെപ്പോലെ, ആളൂകളൂടെ ആട്ടും തുപ്പും ഏറ്റുവാങ്ങി, കൊച്ചു കുട്ടികളുടെ പരിഹാസ പാത്രമായി ജീവിതം തള്ളി നീക്കുന്നു... 
തനിക്കും ഈ ഒരു അവസ്ഥ???..ആലൊചിക്കാന്‍ കൂടി കഴിഞ്ഞില്ല ഡ്രാക്കുളയ്ക്ക്‌........ .........,കോട്ടും സ്വൂട്ടും ഇട്ടു ബങ്ങ്ലാവില്‍ കൂടി തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ഒന്നു മാത്രം ആയിരുന്നു ഡ്രാക്കുളയുടെ മനസില്‍...........




" പൂജ തുടങ്ങിയ വിനയണ്റ്റെ അടുത്ത പടം എങ്ങനെയും മുടക്കണം........."................ 

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

വെറുതെ ഒരു കഥ...അഥവാ ഒരു മുത്തശ്ശിക്കഥ...

 ഞാന്‍ ഒരു കഥ പറയാന്‍ പൊകുവാണ്‌.... ..കഥ എന്നു പറഞ്ഞാല്‍ അതിനു ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയി യാതൊരു ബന്ധവുമില്ല എന്നു പ്രത്യെകം പറയെണ്ടതില്ലല്ലൊ. ഈ കഥ എണ്റ്റെ ചെറുപ്പത്തില്‍ മുത്തശ്ശി മടിയില്‍ ഇരുത്തി പരഞ്ഞു തന്ന കഥയാണ്‌. 


പണ്ടു പണ്ട്‌ വളരെപ്പണ്ട്‌ പൂച്ചമാന്തിക്കര എന്ന ഗ്രാമത്തില്‍ ഒരു പൂക്കച്ചവടക്കാരന്‍ ജീവിച്ചിരുന്നു. പൂക്കച്ചവടക്കാരന്‍ എന്നു പറഞ്ഞാല്‍ വെറും പൂക്കച്ചവടക്കാരന്‍ അല്ല ..ഒരു അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്‍. സംഗതി അന്താരാക്ഷ്ട്രമാണ്‌ പൊരാത്തതിനു ജോലി പൂക്കച്ചവടവും അതുകൊണ്ട്‌ ഇദ്ദേഹം ഒരു കോടീശ്വരനാണന്ന്‌ പ്രത്യെകം പറയെണ്ടതില്ലല്ലൊ. ആയതിനാല്‍ 'പൂച്ചമന്തിക്കരക്കാരനായ കോടീശ്വരനായ അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്‍ ' എന്നു പറയുന്നതാവും കൂടുതല്‍ ശരി. 


ഇദ്ദെഹം ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായതല്ല. സ്വന്തം തൊടിയിലുള്ള ചെത്തി,മത്തി,ചെമ്പരത്തി,പിച്ചി,മാന്തി തുടങ്ങിയ പൂവുകള്‍ പറിച്ച്‌ മാലയില്‍ കോര്‍ത്ത്‌ പൂച്ചമാന്തിക്കര മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റ്‌ തുടങ്ങിയതാണ്‌. പിന്നീടദ്ദെഹം തണ്റ്റെ ഫീല്‍ഡ്‌ സ്വന്തം തൊടിയില്‍ നിന്നും അടുത്തുള്ളവണ്റ്റെ പറമ്പ്‌ , റോഡിണ്റ്റെ സൈഡ്‌ എന്നിവയിലെയ്ക്ക്‌ വ്യാപിപ്പിച്ചതൊടെ ബിസിനസ്‌ പുഷ്ടിപ്പെട്ടു. മെലിഞ്ഞ ശരീരപ്രക്രിതി കാരണം അനായസമായി മരത്തില്‍ കയറാനും പൂ പറിക്കാനും ഉള്ള കഴിവ്‌, അസാധാരണമായ മെയ്‌ വഴക്കം എന്നിവ ഈ പൂക്കച്ചവടക്കാരണ്റ്റെ മാത്രം പ്രത്യെകത ആണ്‌.


 പൂച്ചമാന്തിക്കരയില്‍ നിന്നും തണ്റ്റെ ബിസിനസ്‌ വിദേശ രാജ്യങ്ങളായ ഞാണ്ടൂറ്‍ കോണം, കളിയിക്കാവിള, ചന്തവിള തുടങ്ങിയ്യടത്തെക്ക്‌ വ്യാപിപ്പിച്ചതൊടെ പൂക്കച്ചവടക്കാരന്‍ അന്താരാഷ്ട്രമായി. അന്താരാഷ്ട്രമായതൊടെ പൂക്കച്ചവടക്കാരനു ഒരു കുഴപ്പം പറ്റി. കാണുന്ന പെണ്ണൂങ്ങള്‍ എല്ലാം ഓടി വന്നു പ്രേമിക്കുന്നു. എതൊരു പൂക്കച്ചവടക്കാരനും നേരിട്ടെക്കാവുന്ന ഒരു പ്രശ്നം.......പക്ഷെ ഇതങ്ങനെ അല്ല...കെട്ടിപ്പിടിക്കുന്നു,ഉമ്മ വയ്ക്കുന്നു, ഡാന്‍സ്‌ കളിക്കുന്നു...പൂക്കച്ചവടക്കാരന്‍ ധര്‍മ സങ്കടത്തിലായി....കുറച്ചു നാളുകള്‍ക്കകം തന്നെ 'ദി ഹോട്ടസ്റ്റ്‌ ഗയി ഇന്‍ തമ്പാനൂറ്‍' എന്ന പേരു നേടിക്കഴിഞ്ഞു നമ്മുടെപൂക്കച്ചവടക്കാരന്‍.... 


അങ്ങനെ ഇരിക്കെ പൂക്കച്ചവടക്കാരന്‍ , പൂങ്കവനം എന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പൊതുവെ നാണക്കാരനായ പൂക്കച്ചവടക്കാരന്‍ പെണ്ണ്‌ എന്നു കേട്ടാല്‍ തന്നെ ഓടിക്കളുമായിരുന്നു. പക്ഷെ പൂങ്കാവനത്തിനെ പരിചയപ്പെട്ടതൊടെ പൂക്കച്ചവടക്കാരണ്റ്റെ മനസില്‍ ഒരു ഇതു പൊട്ടി...അങ്ങനെ പൂക്കച്ചവടക്കാരനും പൂങ്കാവനവും പൂന്തൊപ്പുകളായ പൂന്തൊപ്പുകള്‍ എല്ലാം പാറി പറന്നു നടന്നു പ്രെമിച്ച്‌ പ്രേമിച്ച്‌ പുഷ്പ്പിച്ച്‌ ജീവിച്ചു പോന്നു.... 


അങ്ങനെ ഇരിക്കെ ഒരു സംഭവം ഉണ്ടായി. പൂക്കച്ചവടക്കാരണ്റ്റെ പൂ കയറ്റിയ ലോറിയില്‍ നിന്നു ഒരു ലോഡ്‌ പൂ പൂങ്കവനത്തിണ്റ്റെ തലയില്‍ വീണു പൂങ്കാവനം ചത്ത്‌ പോയി... കഷ്ടം തന്നെ അല്ലെ? പാവം പൂക്കച്ചവടക്കാരന്‍ 


കഥ തീര്‍ന്നു..... 


ഈയിടെ ഇറങ്ങിയ റോഷന്‍ ആണ്ട്രുസിണ്റ്റെ ഒരു സിനിമയുമായി ഈ കഥക്ക്‌ ബന്ധമുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ ....എണ്റ്റെ പൊന്നെ ശുദ്ദ അസംബന്ധമാണു കെട്ടൊ....വിശ്വസിക്കരുത്‌.... കാരണം ഇതു മുത്തശ്ശി പറഞ്ഞു തന്നതാണ്‌ 


ആട്ടെ ......... ഞാന്‍ പൂക്കച്ചവടക്കാരന്‍ പൂക്കച്ചവടക്കാരന്‍ എന്നു തന്നെ ആണല്ലൊ പറഞ്ഞത്‌ അല്ലെ?????