2012 ഫെബ്രുവരി 22, ബുധനാഴ്‌ച

വെറുതെ ഒരു കഥ...അഥവാ ഒരു മുത്തശ്ശിക്കഥ...

 ഞാന്‍ ഒരു കഥ പറയാന്‍ പൊകുവാണ്‌.... ..കഥ എന്നു പറഞ്ഞാല്‍ അതിനു ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയി യാതൊരു ബന്ധവുമില്ല എന്നു പ്രത്യെകം പറയെണ്ടതില്ലല്ലൊ. ഈ കഥ എണ്റ്റെ ചെറുപ്പത്തില്‍ മുത്തശ്ശി മടിയില്‍ ഇരുത്തി പരഞ്ഞു തന്ന കഥയാണ്‌. 


പണ്ടു പണ്ട്‌ വളരെപ്പണ്ട്‌ പൂച്ചമാന്തിക്കര എന്ന ഗ്രാമത്തില്‍ ഒരു പൂക്കച്ചവടക്കാരന്‍ ജീവിച്ചിരുന്നു. പൂക്കച്ചവടക്കാരന്‍ എന്നു പറഞ്ഞാല്‍ വെറും പൂക്കച്ചവടക്കാരന്‍ അല്ല ..ഒരു അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്‍. സംഗതി അന്താരാക്ഷ്ട്രമാണ്‌ പൊരാത്തതിനു ജോലി പൂക്കച്ചവടവും അതുകൊണ്ട്‌ ഇദ്ദേഹം ഒരു കോടീശ്വരനാണന്ന്‌ പ്രത്യെകം പറയെണ്ടതില്ലല്ലൊ. ആയതിനാല്‍ 'പൂച്ചമന്തിക്കരക്കാരനായ കോടീശ്വരനായ അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്‍ ' എന്നു പറയുന്നതാവും കൂടുതല്‍ ശരി. 


ഇദ്ദെഹം ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായതല്ല. സ്വന്തം തൊടിയിലുള്ള ചെത്തി,മത്തി,ചെമ്പരത്തി,പിച്ചി,മാന്തി തുടങ്ങിയ പൂവുകള്‍ പറിച്ച്‌ മാലയില്‍ കോര്‍ത്ത്‌ പൂച്ചമാന്തിക്കര മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റ്‌ തുടങ്ങിയതാണ്‌. പിന്നീടദ്ദെഹം തണ്റ്റെ ഫീല്‍ഡ്‌ സ്വന്തം തൊടിയില്‍ നിന്നും അടുത്തുള്ളവണ്റ്റെ പറമ്പ്‌ , റോഡിണ്റ്റെ സൈഡ്‌ എന്നിവയിലെയ്ക്ക്‌ വ്യാപിപ്പിച്ചതൊടെ ബിസിനസ്‌ പുഷ്ടിപ്പെട്ടു. മെലിഞ്ഞ ശരീരപ്രക്രിതി കാരണം അനായസമായി മരത്തില്‍ കയറാനും പൂ പറിക്കാനും ഉള്ള കഴിവ്‌, അസാധാരണമായ മെയ്‌ വഴക്കം എന്നിവ ഈ പൂക്കച്ചവടക്കാരണ്റ്റെ മാത്രം പ്രത്യെകത ആണ്‌.


 പൂച്ചമാന്തിക്കരയില്‍ നിന്നും തണ്റ്റെ ബിസിനസ്‌ വിദേശ രാജ്യങ്ങളായ ഞാണ്ടൂറ്‍ കോണം, കളിയിക്കാവിള, ചന്തവിള തുടങ്ങിയ്യടത്തെക്ക്‌ വ്യാപിപ്പിച്ചതൊടെ പൂക്കച്ചവടക്കാരന്‍ അന്താരാഷ്ട്രമായി. അന്താരാഷ്ട്രമായതൊടെ പൂക്കച്ചവടക്കാരനു ഒരു കുഴപ്പം പറ്റി. കാണുന്ന പെണ്ണൂങ്ങള്‍ എല്ലാം ഓടി വന്നു പ്രേമിക്കുന്നു. എതൊരു പൂക്കച്ചവടക്കാരനും നേരിട്ടെക്കാവുന്ന ഒരു പ്രശ്നം.......പക്ഷെ ഇതങ്ങനെ അല്ല...കെട്ടിപ്പിടിക്കുന്നു,ഉമ്മ വയ്ക്കുന്നു, ഡാന്‍സ്‌ കളിക്കുന്നു...പൂക്കച്ചവടക്കാരന്‍ ധര്‍മ സങ്കടത്തിലായി....കുറച്ചു നാളുകള്‍ക്കകം തന്നെ 'ദി ഹോട്ടസ്റ്റ്‌ ഗയി ഇന്‍ തമ്പാനൂറ്‍' എന്ന പേരു നേടിക്കഴിഞ്ഞു നമ്മുടെപൂക്കച്ചവടക്കാരന്‍.... 


അങ്ങനെ ഇരിക്കെ പൂക്കച്ചവടക്കാരന്‍ , പൂങ്കവനം എന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പൊതുവെ നാണക്കാരനായ പൂക്കച്ചവടക്കാരന്‍ പെണ്ണ്‌ എന്നു കേട്ടാല്‍ തന്നെ ഓടിക്കളുമായിരുന്നു. പക്ഷെ പൂങ്കാവനത്തിനെ പരിചയപ്പെട്ടതൊടെ പൂക്കച്ചവടക്കാരണ്റ്റെ മനസില്‍ ഒരു ഇതു പൊട്ടി...അങ്ങനെ പൂക്കച്ചവടക്കാരനും പൂങ്കാവനവും പൂന്തൊപ്പുകളായ പൂന്തൊപ്പുകള്‍ എല്ലാം പാറി പറന്നു നടന്നു പ്രെമിച്ച്‌ പ്രേമിച്ച്‌ പുഷ്പ്പിച്ച്‌ ജീവിച്ചു പോന്നു.... 


അങ്ങനെ ഇരിക്കെ ഒരു സംഭവം ഉണ്ടായി. പൂക്കച്ചവടക്കാരണ്റ്റെ പൂ കയറ്റിയ ലോറിയില്‍ നിന്നു ഒരു ലോഡ്‌ പൂ പൂങ്കവനത്തിണ്റ്റെ തലയില്‍ വീണു പൂങ്കാവനം ചത്ത്‌ പോയി... കഷ്ടം തന്നെ അല്ലെ? പാവം പൂക്കച്ചവടക്കാരന്‍ 


കഥ തീര്‍ന്നു..... 


ഈയിടെ ഇറങ്ങിയ റോഷന്‍ ആണ്ട്രുസിണ്റ്റെ ഒരു സിനിമയുമായി ഈ കഥക്ക്‌ ബന്ധമുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ ....എണ്റ്റെ പൊന്നെ ശുദ്ദ അസംബന്ധമാണു കെട്ടൊ....വിശ്വസിക്കരുത്‌.... കാരണം ഇതു മുത്തശ്ശി പറഞ്ഞു തന്നതാണ്‌ 


ആട്ടെ ......... ഞാന്‍ പൂക്കച്ചവടക്കാരന്‍ പൂക്കച്ചവടക്കാരന്‍ എന്നു തന്നെ ആണല്ലൊ പറഞ്ഞത്‌ അല്ലെ?????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ