ഇടുക്കിയെപ്പറ്റി എണ്റ്റെ സുഹ്രുത്തുക്കള്ക്കുള്ള പുഛഭാവത്തിണ്റ്റെ കാരണങ്ങളെപ്പറ്റി ഞാന്‍ ഇന്ഡ്രൊഡക്ഷനില് പറഞ്ഞിരുന്നുവല്ലൊ.ഇടുക്കിയില്‍ ബസ് ഇല്ല എന്നു മാത്രം പറയരുത്.ചേന്നാട്ടുമറ്റം ട്രാവത്സിണ്റ്റെ ഒരു ബസ്സ് എല്ലാ ദിവസവും രണ്ട് നേരം ഞങ്ങളുടെ വീടിണ്റ്റെ മുന്നില്‍ കൂടി സര്‍വീസ് നടത്തൂന്നുണ്ട്.കൂടാതെ ഇഷ്ടം പോലെ ട്രിപ് ജീപ്പുകളും സൈക്കിളുകളും ..എന്താ ഇതൊക്കെ പോരെ ട്രാന്‍സ്പോര്‍ടേഷന്‍??...അല്ലാണ്ട് വള്ളിയും കാളവണ്ടിയും ഒന്നുമില്ലന്നെ ...അതൊക്കെ ഉണ്ടായിരുന്നു.... പണ്ട് കുടിയേറിപ്പാര്‍ത്ത കര്‍ഷകര്‍ അവരുടെ അധ്വാനത്തിണ്റ്റെ ഫലമായ കപ്പ,കിഴങ്ങ്,കാച്ചില്,ചേമ്പ്,ആനക്കൊമ്പ്,കഞ്ചാവ് ഇജ്ജാതി സാധനങ്ങള്‍ സമീപ സിറ്റികളായ കട്ടപ്പന,തൊടുപുഴ,കോട്ടയം തുടങ്ങ്യേടത്തൂ എത്തിച്ചിരുന്നത് തലച്ചുമടായിട്ടും,കാളവണ്ടിയിലും ഒക്കെ ആയിരുന്നു...ഇനിയിപ്പൊ വാഗണാറ്,സ്വിഫ്റ്റ്,റിറ്റ്സ്,ഹോണ്ടാ സിറ്റി തുടങ്ങിയ മുന്തി ഇനം കാറുകളൊക്കെ വന്നാലേ നാടു വികസിക്കൂ എന്നൊക്കെപ്പറഞ്ഞാല് അതെന്നാ വികസനമാണന്നെ???........ഇനിയും ഇടുക്കിയെ പുഛിക്കുന്നവര്‍ ഇതിനെല്ലാം അനുഭവിക്കും.ഇടുക്കി ഡാം ഒന്നു പൊട്ടിക്കൊട്ടെ അപ്പൊള്‍ കാണാം.എര്‍ണാകുളം മൊത്തം മുങ്ങും.കേരളമൊട്ടാകെ അച്ചായന്മാര് എല്ലാം ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മെഴുതിരി വെട്ടത്തിലിരുന്ന് പിള്ളേരെ പഠിപ്പിക്കേണ്ടി വരും.....
പിന്നെ ലേശം കുറവായി തൊന്നിയിട്ടുള്ളത് ഇംഗ്ളീഷ് ആണെയ്...പത്താം ക്ളാസ് കഴിഞ്ഞ് ഏറണാകുളത്തൂം ചങ്ങനാശ്ശെരിയിലും മറ്റുമായി പഠിക്കാന്‍ പോയപ്പോള്‍ അവിടങ്ങളിലെ മുന്തിയ സ്കൂളുകളില്‍ നിന്നും പഠിച്ചിറങ്ങിയ ചുള്ളന്മാരും ചുള്ളത്തിമാരുമായി മുട്ടി നില്ക്കാന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു...പൊതുവെ ഇവറ്റകളെക്കാളോക്കെ ബുദ്ധി എനിക്കുണ്ടെങ്കിലും മലയാളം തീരെ അറിയില്ലാത്ത സാറുമ്മാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ എങ്ങനാ പറ്റുക??...ബുദ്ധിയില്ലാഞ്ഞിട്ടാണോ ഞങ്ങടെ നാട്ടില്‍ നിന്നു ആദ്യമായി പുറത്തു പോയി എഞ്ജിനീയറിംഗ് പഠിക്കാന്‍ എനിക്ക് പറ്റിയത്???(ഈ പുറത്ത് എന്ന് പറയുന്നത് അമേരിക്കയിലൊന്നുമല്ലന്നെ...എറണാകുളത്ത്).......അല്ലെങ്കിലും നമ്മുടെ ഭാഷയുടെ അത്രേം വരുമൊ ഇംഗ്ളീഷ്?? ആവ്ര്ത്തി,പ്രവേഗം,ത്വരണം ഇതിണ്റ്റെ ഒക്കെ അടുത്തൂ വരുമൊ ഫ്രീക്വന്‍സി,വെലോസിറ്റി,ആക്സിലറേഷന് തുടങ്ങിയവ..?? ഇനി കണക്കിലാണങ്കിലൊ ബിന്ദു(പോയിണ്റ്റ്),രേഖ(സ്റ്റ്രൈയിറ്റ് ലൈന്‍),,രശ്മി(വേറൊരുതരം സ്റ്റ്രൈയിറ്റ് ലൈന്‍),രേഖാഖണ്ഡം( സത്യമായി ഈ സാദനത്തിണ്റ്റെ ഇംഗ്ളീഷ് ഇപ്പൊഴും എനിക്കറിയില്ല) എല്ലാം കിടിലന്‍ തന്നെ.....ഇജ്ജാതി സാദനങ്ങളുടെ ഒക്കെ പേര് എന്തുകൊണ്ടാ പെണ്ണുങ്ങളുടെ പേരിട്ടിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടണില്ല.....
പക്ഷെ എന്തൊക്കെ ചെയ്തിട്ടും അങ്ങു മോഡേണാകുന്നില്ല.ഇതാരും നേരിട്ട് പറഞ്ഞതല്ല പലപ്പോഴായി,പല അവസരങ്ങളില്‍ അറിയാതെ അങ്ങു തോന്നിപ്പോകുവാണ്.കുറെനാള്‍ സ്ഥിരമായി കൂളിംഗ്ളാസ് വച്ചു നോക്കി..ലുങ്കിയും മുണ്ടും മാറ്റി ത്രീ ഫോര്‍ത്തും ബര്‍മുഡായും ഇട്ടു നോക്കി(ഈ ബര്‍മുഡാ എന്നൊക്കെപ്പറയുന്നത് നമ്മുടെ നാട്ടില്‍ യു.കെ.ജി വരെയുള്ള പിള്ളെരു ഇട്ടോണ്ട് നടക്കുന്ന നിക്കറ് തന്നെയാണന്നെ...)...പക്ഷെ മോഡേണ്‍......അതങ്ങു വരുന്നില്ല. പിന്നെയല്ലെ മനസിലായത് മോഡേണാവണമെങ്കില് ഒാര്‍കുട്ടില്‍ ഒരു അക്കൌണ്ട് വേണം,ലിങ്ക്ഡിന്‍ ഇല് ഒരു അക്കൌണ്ട് വേണം,ഫേസ്ബുക്കിലും ഒരെണ്ണം വേണം....ആദ്യം വിചാരിച്ചത് എന്തിനാ മോഡേണാവണമെങ്കില് മൂന്ന് ബാങ്കില്‍ അക്കൌണ്ടെന്ന്?? ഓഫീസില്‍ അടുത്തിരിക്കുന്ന ജോസപ്പേട്ടനാണ് പറഞ്ഞത് ഇതൊക്കെ കമ്പ്യൂട്ടറില്‍ ചെയ്യുന്ന ഓരോ സൂത്രങ്ങളാണന്ന്...ഈ ജോസപ്പേട്ടനിങ്ങനെയാ ഇജ്ജാതി കാര്യങ്ങളിലൊക്കെ വല്ല്യ വിവരമാണന്നെ..!!!!!!!!സിജു പറഞ്ഞു ഒരു ബ്ളോഗ് കൂടിത്തുടങ്ങിയാല്‍ ജോറായിരിക്കും.....അങ്ങനെ എല്ലാ അക്കൌണ്ടും തുടങ്ങി കഴിഞ്ഞ ആഴചയാണ് ഞാന്‍ മോഡേണായത്...... ഇപ്പൊള്‍ നിങ്ങള്‍ക്ക് മനസിലായില്ലെ ഇടുക്കിക്കാരനും മോഡേണാകാമെന്ന്??!!!!!!!!!!!!!!!!!!!!!!!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇടുക്കിയില് കയറില്‍ തൂങ്ങിയല്ല യാത്ര എന്നാണോ അവകാശപ്പെടുന്നത്? എനിക്ക് എന്റെതായ ചില സംശയങ്ങള്‍ ഇല്ലാതില്ല.
മറുപടിഇല്ലാതാക്കൂഓരോരുത്തരും ഓരോ കാരണങ്ങളാല്‍ ബ്ലോഗ് തുടങ്ങുന്നു. അക്കൂട്ടത്തില്‍ താങ്കള്‍ക്കു മോഡേണ്‍ ആകാന്‍ ഒരു കാരണവും. എല്ലാ ഭാവുകങ്ങളും. ബൂലോഗത്തിലേക്ക് സ്വാഗതം.
ബൈ ദി ബൈ ഈ ജോസപ്പേട്ടന് നമ്മുടെ സ്വന്തം ജോസപ്പെട്ടനല്ലേ?
modern jeevithathileku swagham...
മറുപടിഇല്ലാതാക്കൂnalla thudakkam..:)..modern aavaanulla sramangal nadakkatte....puthiya blogsinaayi kaathirikkunnu...
മറുപടിഇല്ലാതാക്കൂini enthokke kaananam eeshwara :)
മറുപടിഇല്ലാതാക്കൂ