2012 മേയ് 23, ബുധനാഴ്‌ച

ആദ്യമായി പ്രൊപൊസ്‌ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്‌........





1. ആദ്യം തന്നെ നിങ്ങള്‍ ഒരു സൊഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജൊലി ചെയ്യുന്ന ആള്‍ ആണെന്നു കരുതിക്കൊട്ടെ(മറ്റെതെങ്കിലും ജൊലി ചെയ്യുന്ന ആള്‍ ആണെങ്കില്‍ നിങ്ങള്‍ ആരെയും പ്രൊപൊസ്‌ ചെയ്യെണ്ടി വരില്ല. നിങ്ങളെ ഇങ്ങൊട്ടു വന്നു പ്രൊപൊസ്‌ ചെയ്തൊളും)

 2. കമ്പനിയില്‍ ജൊലി ചെയ്യന്‍ കയറുമ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു നൊട്ടപ്പുള്ളി ആണെന്നുള്ള തെറ്റിദ്ദാരണ വച്ച്‌ പുലര്‍ത്തുകയും ശ്രദ്ദിക്കപ്പെടുവാന്‍ ഉള്ള കൊപ്രയങ്ങള്‍ ആരംഭിക്കുകയും ചെയ്യാം...കമ്പനിയില്‍ ഉള്ള സൊഷ്യല്‍-വെല്‍ഫെയര്‍ ആക്റ്റിവിറ്റീസില്‍ എല്ലാം തല വയ്ക്കുക( തല വയ്ക്കുക മാത്രമെ ചെയ്യവൊള്ളെ ഒന്നും പ്രവര്‍ത്തിക്കരുത്‌...ഗ്രൂപ്‌ ഫൊട്ടൊകളുടെ മുന്നില്‍ തന്നെ എപ്പൊഴും ഉണ്ടാകണം),അറിഞ്ഞു കൊണ്ട്‌ ഇ-മെയില്‍, മെസ്സെജ്‌ തുടങ്ങിയവ മാറി അയക്കുകയും അതിനു ശേഷം സൊറി അയക്കുകയും ചെയ്യാം( ഉദാഹരണമായി 'ഷാജീ ഇന്നലെ ഒരു ഫ്രണ്ടിണ്റ്റെ അമ്മവനു പിണ്ടതൈലം വാങ്ങാന്‍ പൊയതു കൊണ്ട്‌ വന്നപ്പൊള്‍ ലെയിറ്റ്‌ ആയി തീരെ ഉറങ്ങാന്‍ പറ്റിയില്ല..നാളെ അത്യാവശ്യമായി കാന്‍സര്‍ ബാധിച്ച ഒരു കുഞ്ഞിനു ബ്ളഡ്‌ കൊടുക്കാന്‍ പൊണം..അതിനു ശെഷം ഒരുത്തനെ സ്റ്റെഷനില്‍ ഡ്രൊപ്‌ ചെയ്യണം' എന്നു ഷീജയ്ക്ക്‌ മെസ്സെജ്‌ അയച്ചിട്ടു അയ്യൊ സൊറി ഷാജിക്ക്‌ അയച്ചതാ മാറി പൊയി എന്നു പറയുക.......ഷീജ ഫ്ളാറ്റ്‌.... )

 3. പൂര്‍വ ചരിത്രം എന്തായലും മ്രിഗങ്ങളോട്‌ സഹാനുഭൂതി കാണിക്കുക...(ഫയിസ്‌ ബുക്കില്‍ പട്ടി,പൂച്ച,പന്നി ഇവറ്റകളുടെ ഫൊട്ടൊകള്‍ക്ക്‌ അടിക്കുന്ന ലൈക്കും ഒരു സഹാനുഭൂതി ആണു)...മ്രിഗ സ്നേഹം പെണ്‍കുട്ടികള്‍ക്ക്‌ ഭയങ്കര ഇഷ്ട്ടം ആണു( വര്‍ഗ സ്നേഹം ആണൊ എന്തൊ)... ഉദാഹരണമായി ആപത്തില്‍ പെടുന്ന ഒരു അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കുക(ഇനി ഒരു അണ്ണാന്‍ കുഞ്ഞ്‌ ആപത്തില്‍ പെടുന്നില്ലെങ്കില്‍ മരത്തില്‍ കയറി ഒരു അണ്ണാന്‍ കുഞ്ഞിനെ പിടിച്ച്‌ ആരും കാണാതെ കൈയൊ കാലൊ തല്ലി ഒടിച്ച്‌ വഴിയില്‍ ഇട്ടതിനു ശേഷം എല്ലാരും കാണ്‍കെ അതിനെ രക്ഷിക്കുക(എതു കഠിന ഹ്രിദയ ആണെങ്കിലും ഉരുകും)

 4. ഫെയിസ്‌ ബുക്കില്‍ പ്രൊഫയില്‍ ഉണ്ടാക്കുന്നതിനൊടൊപ്പം പത്തു വ്യാജ പേരിലുള്ള പ്രൊഫയില്‍ കൂടി ഉണ്ടാക്കന്‍ ശ്രദ്ദിക്കുക(എന്തിനാണെന്നു പിന്നെ പറയാം) ഇതില്‍ അഞ്ചെണ്ണം സാധാരണ പേരുള്ള ആണുങ്ങളും(ശശി,ഷാജി,തങ്കന്‍ മുതലായവ) അഞ്ചെണ്ണം അസാധാരണ പേരുള്ള പെണ്ണൂങ്ങളൂം ആയിരിക്കണം വീട്ടുപെരൊടുകൂടി( ജൂലിയ മേരി മത്തിപ്പാറയില്‍)
സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ താന്‍ ഈശ്വര വിശ്വാസി ആണെന്നും, നിരീശ്വര വാദി ആണെന്നും ,ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു പണ്ഡിതന്‍ ആണെന്നുമുള്ള മിഥ്യാ ധാരണ എല്ലവരിലും വരുത്തൂവാന്‍ ഉതകുന്ന പ്രസ്ഥാവനകള്‍ ഇടയ്ക്കിടയ്ക്ക്‌ ഇറക്കിക്കൊണ്ട്‌ ഇരിക്കണം..... (ഉദാഹരണമായി ചില സമയങ്ങളില്‍ തീവ്ര വാദത്തെ എതിര്‍ത്തും, പള്ളീലച്ചന്‍മാരെ തെറി വിളിച്ചും നടന്നിട്ടു മറ്റു ഒരു അവസരത്തില്‍ കല്യാണം പള്ളീല്‍ വച്ചു മെത്രാനച്ചണ്റ്റെ അനുഗ്രഹത്തൊടെ നടത്താം എന്നുള്ള കാര്യം പ്രസ്താവിക്കുവാനും അത്‌ നടപ്പാക്കാനും കഴിയണം) 

5. ദയവു ചെയ്ത്‌ 'ഞാന്‍ രാവിലെ എണീറ്റു', 'വാട്ട്‌ അ ബോറിംഗ്‌ ഡെ', ദി സ്കയി ഈസ്‌ സൊ ബ്യൂട്ടിഫുള്‍ , 'ഡെസ്പ്‌' തുടങ്ങിയ സ്റ്റാറ്റസ്‌ അപ്ഡെട്ടുകള്‍ ഒഴിവാക്കി പകരം രാഷ്ര്‍ട്ര മീമാംസ, രാജ്യ പുരോഗതി, വര്‍ത്തമാന സാഹിത്യം, ന്യു ജെനറേഷന്‍ സിനിമകള്‍, പശ്ചിമെഷ്യയിലെ സമാധാന ചര്‍ചകള്‍ തുടങ്ങിയ തത്വ ദീക്ഷ ഇല്ലാത്ത കാര്യങ്ങളെപ്പറ്റി എപ്പൊഴും പുലമ്പിക്കൊണ്ടിരിക്കണം ...നിങ്ങള്‍ ഒരു ആണ്‍ ആണെങ്കില്‍ ഇതിനു കിട്ടാവുന്ന ലൈക്കും കമണ്റ്റ്സും തുലോം വിരളമായിരിക്കും,ആയതിനാല്‍ മെല്‍ പറഞ്ഞ വ്യാജ പ്രൊഫയിലില്‍ നിന്നും തുരു തുരാ ലയിക്കും കമണ്റ്റ്സും ഇടുക...പറ്റുമെങ്കില്‍ നാട്ടുകാരെ മുഴുവന്‍ ടാഗ്‌ ചെയ്യനും മറക്കെണ്ട.....(കഴിയുമെങ്കില്‍ ഒരു ബ്ളൊഗ്‌ കൂടി തുടങ്ങി നല്ല ബ്ളൊഗുകളില്‍ നിന്നു സാധനങ്ങള്‍ അടിച്ചു മാറ്റി ഇടയ്ക്ക്‌ പോസ്റ്റ്‌ ചെയ്യുകയും ചെയ്യാം....... അടിച്ചു മാറ്റാന്‍ എണ്റ്റെ ബ്ളൊഗ്‌ എടുത്തൊളൂ എനിക്ക്‌ വിരോധമില്ല) 

6. പണ്ടു വെള്ളമടിച്ചു ഓടയില്‍ കിടന്നിട്ടുണ്ടെങ്കിലും മദ്യപാനത്തിണ്റ്റെ ദൂഷ്യ ഭലങ്ങളെപ്പറ്റി വാ തൊരാതെ കവല പ്രസംഗം നടത്തണം. കഞ്ചാവു , പെണ്ണു പിടി, മയക്കുമരുന്നു എന്നിവ ശീലമാക്കിയിരുന്നവര്‍ യാതൊരു ഉളുപ്പുമില്ലാതെ സദാചാരം പ്രസംഗിക്കണം.കുടിയന്‍മാരും, ആഭസന്‍മാരുമായ ആളുകലെ ഫ്രണ്ട്സ്‌ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി പകരം കുഞ്ഞാടുകള്‍, പടിപ്പിസ്റ്റുകള്‍ അനൂപ്‌ ജോസഫ്‌ തുടങ്ങിയ നല്ല ആളുകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. (മ്യൂച്ചല്‍ ഫ്രണ്ട്സിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ദിക്കെണ്ട കാര്യങ്ങല്‍, മാറ്റ്രിമൊണിയല്‍ പ്രൊഫയില്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍, ഈ കാലയളവിലുള്ള കൂളിംഗ്ളാസിണ്റ്റെ ഉപയോഗം ഇതിനെപ്പറ്റി ഒക്കെ വിശദമായി പിന്നീടു പറഞ്ഞു തരാം) 

7.ഇത്രയും ചെയ്താല്‍ പ്രൊപൊസ്‌ ചെയ്യന്‍ നിങ്ങള്‍ നിങ്ങളെയും ചുറ്റുപാടുകളെയും ഒരുക്കി എന്നു വേണം കരുതാന്‍...യെതൊരു കൂതറയ്ക്കും അവള്‍ ഒരു ഭൂലോക സുന്ദരിയാണു എന്ന ബോധം ഉണ്ടെന്നും അവള്‍ക്ക്‌ വരെ ഒരു ലയിന്‍ ഉണ്ടായിരിക്കും എന്ന ലോക തത്വങ്ങള്‍ മനസില്‍ രൂഡമൂലം ആക്കിയതിനു ശേഷമെ പ്രൊപൊസ്‌ ചെയ്യാന്‍ ഇറങ്ങാവൂ.... (ഇതു മനസിലാക്കിയാല്‍ പെട്ടന്നുള്ള ഒരു ദുരന്തം ഒഴിവാക്കാം) 

8. ആദ്യ സമീപനം പരാജയപ്പെട്ടു എന്നു കരുതി ഒരിക്കലും നിരാശരാകരുത്‌( എങ്കില്‍ അതിനെ സമയം ഉണ്ടാകൂ ...എല്ലാം ഒരു ശീലമായിക്കൊളും). പ്രൊപൊസ്‌ ചെയ്ത പെണ്ണിണ്റ്റെ കല്യാണം കഴിയുമ്പൊള്‍ ഒരിക്കലും തളരരുത്‌( മദ്യപാനം, കഞ്ചാവ്‌, മയക്കു മരുന്നു,സെണ്റ്റിമെന്‍സ്‌ എന്നിവ ശീലമില്ലാത്തവര്‍ ഇപ്പഴെ ചെറിയ രീതിയില്‍ ശീലിച്ചാല്‍ അപ്പോള്‍ ബുദ്ദിമുട്ടെണ്ടി വരില്ല) 

9. എറ്റവും നല്ല സുന്ദരി എന്നു ആളുകള്‍ പറയൂന്ന സാധനത്തിനെ തന്നെ ആയിരിക്കണം പ്രൊപൊസ്‌ ചെയ്യന്‍ തിരഞ്ഞെടുക്കെണ്ടത്‌ ..അതായത്‌ ഒരുമിച്ചു കണ്ടാല്‍ അലുവയും മത്തിക്കറിയും ആണന്നെ പറയിപ്പിക്കാവൂ... ( വാനോളം ആഗ്രഹിച്ചാലെ കുന്നോളം കിട്ടൂ എന്ന ആപ്ത വാക്യം ഇവിടെയും അര്‍ഥവത്താണു)...അങ്ങനെ ആഗ്രഹിച്ചാലെ അവളുടെ കൂട്ടുകാരിയെ എങ്കിലും കിട്ടൂ...മെല്‍ പറഞ്ഞ സെണ്റ്റിമെന്‍സ്‌ കൂട്ടുകരിയെ വീഴിക്കാന്‍ ഉപകരിക്കും..... 

ഇനിയും നിങ്ങള്‍ പ്രൊപൊസ്‌ ചെയ്ത്‌ ആരും വീണില്ലെങ്കില്‍ അതു നിങ്ങളുടെ കുറ്റം കൊണ്ടല്ലന്നും, അവര്‍ ഒന്നിനും കൊള്ളാത്തവര്‍ ആണെന്നും, നിങ്ങള്‍ ഒരു മഹാന്‍ ആണെന്നും, നിങ്ങള്‍ക്ക്‌ ഉള്ളത്‌ ദൈവം തരുമെന്നും സ്വയം വിസ്വസിച്ച്‌ കാത്തിരിക്കുക..... 

10 അവസാനമായി ....... ദി ബെസ്റ്റ്‌, സ്യൂട്ടബിള്‍ ആന്‍ഡ്‌ സ്റ്റ്രയിറ്റ്‌ ഫോര്‍വാര്‍ഡ്‌ മെതെഡ്‌ ഒഫ്‌ പ്രൊപൊസിംഗ്‌ എ ഗേള്‍ ഇസ്‌ ' നൊട്‌ ടു പ്രൊപൊസ്‌ ഹേര്‍'

2012 മാർച്ച് 26, തിങ്കളാഴ്‌ച

ഒരു ദു: സ്വപ്നം

 സമയം അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളില്‍ നിന്നും ചെന്നയ്ക്കളുടെ ഓരിയിടല്‍ പൂര്‍വാധികം ശക്തിയായി തുടങ്ങി അതിണ്റ്റെ ഉച്ച സ്ഥായിയില്‍ എത്തി നില്‍ക്കുന്നു. മിന്നാമിനുങ്ങിണ്റ്റെ നൂറുങ്ങു വെട്ടത്തെ വരെ മറയ്ക്കുമാറ്‌ മൂടല്‍മഞ്ഞ്‌ ട്രാന്‍സില്‍ വാനിയ പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നു.അവസാന ശ്വാസത്തിനായി പിടയ്ക്കുന്ന ജീവനുകളുടെ തേങ്ങലുകള്‍ മലനിരകളില്‍ തട്ടി പ്രധിധ്വനിച്ച്‌ കാതുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.കട്ട പിടിച്ച ഇരുട്ട്‌ കറുത്ത ഒരാവരണമായി പൈന്‍ മരങ്ങളെ പ്രേതങ്ങളെ പോലെ തോന്നിപ്പിച്ചു.


 ഡ്രാക്കുള ഞെട്ടി ഉണര്‍ന്നു. ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞു കൂടിയിട്ടും ഉണരാന്‍ ഒരു ദു:സ്വപ്നം തന്നെ വേണ്ടി വന്നു.കണ്ണടച്ചാല്‍ ആ ദുഷ്ടണ്റ്റെ ഭീകര മുഖമാണു മനസില്‍ തെളിയുക. അയാള്‍ പൂജ തുടങ്ങിക്കഴിഞ്ഞു . ആ ക്രിയകളുടെ അവസാനം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ഡ്രാക്കുളയ്ക്ക്‌.,. മനുഷ്യര്‍ പേടിച്ചിരുന്ന , മ്രിഗങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കിയിരുന്ന, സുന്ദരികളെ മയക്കി ആവേശത്തോടെ, ആര്‍ത്തിയോടെ, ചുടു ചോര വലിച്ചു കുടിച്ചിരുന്ന ഡ്രാക്കുളയുടെ അവസ്ഥ എന്താകും?.


 വടയക്ഷിയുടെ കാര്യം ഒരു തവണ ഓര്‍ത്തു പോയി ഡ്രാക്കുള. മനം മയക്കുന്ന സുന്ദരുയായി, യുവാക്കളെ കാമിച്ചു ,പ്രാപിച്ചു ഒടുവില്‍ ഒരിറ്റ്‌ ചോരയില്ലാത്ത ശരീരം കഴുകന്‍മാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന, മയക്കുന്ന സുന്ദരിയായി കൊച്ചു കുട്ടികളെ മയക്കി,,, ചാക്കില്‍ കെട്ടി മറ്റു യക്ഷിമാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന അതേ വടയക്ഷി. ഇപ്പോള്‍ ഒരു ഭ്രാന്തിയെപ്പോലെ, ആളൂകളൂടെ ആട്ടും തുപ്പും ഏറ്റുവാങ്ങി, കൊച്ചു കുട്ടികളുടെ പരിഹാസ പാത്രമായി ജീവിതം തള്ളി നീക്കുന്നു... 
തനിക്കും ഈ ഒരു അവസ്ഥ???..ആലൊചിക്കാന്‍ കൂടി കഴിഞ്ഞില്ല ഡ്രാക്കുളയ്ക്ക്‌........ .........,കോട്ടും സ്വൂട്ടും ഇട്ടു ബങ്ങ്ലാവില്‍ കൂടി തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ഒന്നു മാത്രം ആയിരുന്നു ഡ്രാക്കുളയുടെ മനസില്‍...........




" പൂജ തുടങ്ങിയ വിനയണ്റ്റെ അടുത്ത പടം എങ്ങനെയും മുടക്കണം........."................ 

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

വെറുതെ ഒരു കഥ...അഥവാ ഒരു മുത്തശ്ശിക്കഥ...

 ഞാന്‍ ഒരു കഥ പറയാന്‍ പൊകുവാണ്‌.... ..കഥ എന്നു പറഞ്ഞാല്‍ അതിനു ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയി യാതൊരു ബന്ധവുമില്ല എന്നു പ്രത്യെകം പറയെണ്ടതില്ലല്ലൊ. ഈ കഥ എണ്റ്റെ ചെറുപ്പത്തില്‍ മുത്തശ്ശി മടിയില്‍ ഇരുത്തി പരഞ്ഞു തന്ന കഥയാണ്‌. 


പണ്ടു പണ്ട്‌ വളരെപ്പണ്ട്‌ പൂച്ചമാന്തിക്കര എന്ന ഗ്രാമത്തില്‍ ഒരു പൂക്കച്ചവടക്കാരന്‍ ജീവിച്ചിരുന്നു. പൂക്കച്ചവടക്കാരന്‍ എന്നു പറഞ്ഞാല്‍ വെറും പൂക്കച്ചവടക്കാരന്‍ അല്ല ..ഒരു അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്‍. സംഗതി അന്താരാക്ഷ്ട്രമാണ്‌ പൊരാത്തതിനു ജോലി പൂക്കച്ചവടവും അതുകൊണ്ട്‌ ഇദ്ദേഹം ഒരു കോടീശ്വരനാണന്ന്‌ പ്രത്യെകം പറയെണ്ടതില്ലല്ലൊ. ആയതിനാല്‍ 'പൂച്ചമന്തിക്കരക്കാരനായ കോടീശ്വരനായ അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്‍ ' എന്നു പറയുന്നതാവും കൂടുതല്‍ ശരി. 


ഇദ്ദെഹം ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായതല്ല. സ്വന്തം തൊടിയിലുള്ള ചെത്തി,മത്തി,ചെമ്പരത്തി,പിച്ചി,മാന്തി തുടങ്ങിയ പൂവുകള്‍ പറിച്ച്‌ മാലയില്‍ കോര്‍ത്ത്‌ പൂച്ചമാന്തിക്കര മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റ്‌ തുടങ്ങിയതാണ്‌. പിന്നീടദ്ദെഹം തണ്റ്റെ ഫീല്‍ഡ്‌ സ്വന്തം തൊടിയില്‍ നിന്നും അടുത്തുള്ളവണ്റ്റെ പറമ്പ്‌ , റോഡിണ്റ്റെ സൈഡ്‌ എന്നിവയിലെയ്ക്ക്‌ വ്യാപിപ്പിച്ചതൊടെ ബിസിനസ്‌ പുഷ്ടിപ്പെട്ടു. മെലിഞ്ഞ ശരീരപ്രക്രിതി കാരണം അനായസമായി മരത്തില്‍ കയറാനും പൂ പറിക്കാനും ഉള്ള കഴിവ്‌, അസാധാരണമായ മെയ്‌ വഴക്കം എന്നിവ ഈ പൂക്കച്ചവടക്കാരണ്റ്റെ മാത്രം പ്രത്യെകത ആണ്‌.


 പൂച്ചമാന്തിക്കരയില്‍ നിന്നും തണ്റ്റെ ബിസിനസ്‌ വിദേശ രാജ്യങ്ങളായ ഞാണ്ടൂറ്‍ കോണം, കളിയിക്കാവിള, ചന്തവിള തുടങ്ങിയ്യടത്തെക്ക്‌ വ്യാപിപ്പിച്ചതൊടെ പൂക്കച്ചവടക്കാരന്‍ അന്താരാഷ്ട്രമായി. അന്താരാഷ്ട്രമായതൊടെ പൂക്കച്ചവടക്കാരനു ഒരു കുഴപ്പം പറ്റി. കാണുന്ന പെണ്ണൂങ്ങള്‍ എല്ലാം ഓടി വന്നു പ്രേമിക്കുന്നു. എതൊരു പൂക്കച്ചവടക്കാരനും നേരിട്ടെക്കാവുന്ന ഒരു പ്രശ്നം.......പക്ഷെ ഇതങ്ങനെ അല്ല...കെട്ടിപ്പിടിക്കുന്നു,ഉമ്മ വയ്ക്കുന്നു, ഡാന്‍സ്‌ കളിക്കുന്നു...പൂക്കച്ചവടക്കാരന്‍ ധര്‍മ സങ്കടത്തിലായി....കുറച്ചു നാളുകള്‍ക്കകം തന്നെ 'ദി ഹോട്ടസ്റ്റ്‌ ഗയി ഇന്‍ തമ്പാനൂറ്‍' എന്ന പേരു നേടിക്കഴിഞ്ഞു നമ്മുടെപൂക്കച്ചവടക്കാരന്‍.... 


അങ്ങനെ ഇരിക്കെ പൂക്കച്ചവടക്കാരന്‍ , പൂങ്കവനം എന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പൊതുവെ നാണക്കാരനായ പൂക്കച്ചവടക്കാരന്‍ പെണ്ണ്‌ എന്നു കേട്ടാല്‍ തന്നെ ഓടിക്കളുമായിരുന്നു. പക്ഷെ പൂങ്കാവനത്തിനെ പരിചയപ്പെട്ടതൊടെ പൂക്കച്ചവടക്കാരണ്റ്റെ മനസില്‍ ഒരു ഇതു പൊട്ടി...അങ്ങനെ പൂക്കച്ചവടക്കാരനും പൂങ്കാവനവും പൂന്തൊപ്പുകളായ പൂന്തൊപ്പുകള്‍ എല്ലാം പാറി പറന്നു നടന്നു പ്രെമിച്ച്‌ പ്രേമിച്ച്‌ പുഷ്പ്പിച്ച്‌ ജീവിച്ചു പോന്നു.... 


അങ്ങനെ ഇരിക്കെ ഒരു സംഭവം ഉണ്ടായി. പൂക്കച്ചവടക്കാരണ്റ്റെ പൂ കയറ്റിയ ലോറിയില്‍ നിന്നു ഒരു ലോഡ്‌ പൂ പൂങ്കവനത്തിണ്റ്റെ തലയില്‍ വീണു പൂങ്കാവനം ചത്ത്‌ പോയി... കഷ്ടം തന്നെ അല്ലെ? പാവം പൂക്കച്ചവടക്കാരന്‍ 


കഥ തീര്‍ന്നു..... 


ഈയിടെ ഇറങ്ങിയ റോഷന്‍ ആണ്ട്രുസിണ്റ്റെ ഒരു സിനിമയുമായി ഈ കഥക്ക്‌ ബന്ധമുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ ....എണ്റ്റെ പൊന്നെ ശുദ്ദ അസംബന്ധമാണു കെട്ടൊ....വിശ്വസിക്കരുത്‌.... കാരണം ഇതു മുത്തശ്ശി പറഞ്ഞു തന്നതാണ്‌ 


ആട്ടെ ......... ഞാന്‍ പൂക്കച്ചവടക്കാരന്‍ പൂക്കച്ചവടക്കാരന്‍ എന്നു തന്നെ ആണല്ലൊ പറഞ്ഞത്‌ അല്ലെ?????

2011 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

എലി ശല്യം രൂക്ഷം ...ഐ. ടി മേഖല പ്രതിസന്ധിയില്‍

                                                                          കാര്‍ഷിക വ്യവസായിക ആരൊഗ്യ മേഖലകളില്‍ എലികള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ്‌ ചില്ലറയൊന്നും അല്ല....കര്‍ഷകരുടെ അധ്വാന ഫലമായ കപ്പ,കിഴങ്ങ്‌ തുടങ്ങിയവ തിന്നു നശിപ്പിക്കുക,നെല്ല്‌,അരി,ഗോതമ്പ്‌ തുടങ്ങിയവ ഗോഡൌണുകളില്‍ നിന്നും ചാക്ക്‌ കടിച്ച്‌ മുറിച്ച്‌ കടത്തിക്കൊണ്ട്‌ പോകുക,മാരക രോഗങ്ങളായ എലിപ്പനി,പ്ളേഗ്‌ തുടങ്ങിയവ നാടെങ്ങും പരത്തുക തുടങ്ങിയ കാര്യങ്ങളില്‍ എലികള്‍ വഹിക്കുന്ന പങ്ക്‌ നിസ്തുലമാണ്‌....

എലികള്‍ ഇത്രമാത്രം പെരുകാന്‍ എന്താണ്‌ കാരണം??? കാലാവസ്ഥയിലും പരിസ്തിതിയുടെ സന്തുലിതാവസ്ഥയിലും ഉണ്ടായ മാറ്റങ്ങള്‍ ഇതിനു ഹേതുവാണെങ്കിലും ഭക്ഷ്യ ശ്രിംഖലയില്‍(ഫൂഡ്‌ ചെയിന്‍) ഉണ്ടായ മാറ്റമാണ്‌ എലികള്‍ ഇത മാത്രം പെറ്റ്‌ പെരുകാന്‍ കാരണം. ഭക്ഷ്യ ശ്രിംഖലയിലെ അഞ്ചാമത്തെ ശ്രേണിയുടെ പ്രത്യേകിച്ച്‌ കടുവകളുടെ എണ്ണത്തിലുണ്ടായ കുറവാണ്‌ പ്രധാന കാരണമായി എടുത്തൂ കാട്ടുന്നത്‌. ഉദാഹരണമായി നെല്ല്‌ തിന്നുന്ന എലി,എലിയെ തിന്നുന്ന പൂച്ച,പൂച്ചയെ തിന്നുന്ന പട്ടി,പട്ടിയെ തിന്നുന്ന കടുവ...ഈ ഭക്ഷ്യ ശ്രിംഖല നോക്കുക.....കടുവകളുടെ എണ്ണത്തിലുണ്ടായ കുറവ്‌ പട്ടികള്‍ പെരുകുന്നതിന്‌ ഇടയാക്കി..ഇതു പൂച്ചകളുടെ എണ്ണത്തില്‍ കുറവു വരുത്തി...എലിയെ തിന്നാന്‍ പൂച്ച കുറഞ്ഞപ്പൊള്‍ സ്വാഭാവികമായി എലികള്‍ പെരുകി...

എലികളുടെ മാറിയ ആഹാര രീതിയും ഇതിനൊരു കാരണമാണ്‌. മനുഷ്യന്‍ എന്ത്‌ കഴിക്കുന്നുവൊ അതാണ്‌ എലികളും കഴിക്കുന്നത്‌.പണ്ടൊക്കെ കായിക ശേഷി വര്‍ധിപ്പിക്കുന്ന കപ്പ , കിഴങ്ങ്‌ തുടങ്ങിയവ കഴിച്ചിരുന്ന മനുഷ്യന്‍ ഇപ്പൊള്‍ ബുദ്ധി കൂടാന്‍ ഉള്ള ആഹാരങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്ത്‌ തുടങ്ങി. ഇവ കഴിക്കുന്ന എലികള്‍ക്കും ആനുപാതികമായി ബുദ്ധി കൂടി.അതോടെ എലിക്കെണിയെയു എലിവിഷത്തെയും മറ്റും ഫലപ്രധമായി നേരിടാനുള്ള പ്രാപ്തി എലികള്‍ നേടിക്കഴിഞ്ഞു......

എന്തൊക്കെയായാലും ഐ.റ്റി മേഖലയും എലികള്‍ കാരണം ഇപ്പൊള്‍ പ്രധിസന്ധിയിലാണ്‌.കഴിഞ്ഞ ആഴച ഓഫീസില്‍ ഉണ്ടായ ഒരു സംഭവം ഇതിലെയ്ക്കണ്‌ വിരള്‍ ചൂണ്ടുന്നത്‌. പതിനാറ്‌ ഗിഗാ ബിറ്റ്സ്‌ പര്‍ സെക്കണ്ട്‌ സ്പീഡിലുള്ള സിഗ്നലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കോപ്പര്‍ കേബിളുകള്‍ എലി കരണ്ട്‌ മുറിച്ച്‌ തിന്നിരിക്കുന്നു...കപ്പയും കിഴങ്ങും തിന്നു നടന്നിരുന്ന എലികള്‍ ഹൈടെക്കും ബ്ളൂച്ചിപ്പും തിന്നാന്‍ തുടങ്ങിയാല്‍ ഈ നാടിണ്റ്റെ അവസ്ഥ എന്താകും?രാജ്യപുരോഗതി,ഗ്രാമവികസനം,നഗരവല്‍ക്കരണം,റോഡ്‌ നിര്‍മ്മാണം,ജലസേചനം തുടങ്ങിയ സമസ്ഥ മേഖലകളേയുമാണ്‌ ഈ "നാനൊ എലികളുടെ" പരാക്രമം ബാധിക്കാന്‍ പോകുന്നത്‌...
ഓഫീസില്‍ ഉണ്ടായിരുന്ന മൂന്നു 'ഹാര്‍ഡ്‌ ഡിസ്ക്ക്‌' കളുടെ തിരോദ്ധാനവും മറ്റാരിലെയ്ക്കും അല്ല വിരള്‍ ചൂണ്ടുന്നത്‌.. പതിനാറ്‌ ഗിഗാ ബിറ്റ്സ്‌ പര്‍ സെക്കണ്ട്‌ സ്പീഡിലുള്ള സിഗ്നലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കോപ്പര്‍ കേബിളുകള്‍ തിന്നാമെങ്കില്‍ കേവലം അഞ്ഞൂറ്‌ മെഗാ ബിറ്റ്സ്‌ പര്‍ സെക്കണ്ട്‌ സ്പ്പീടുള്ള മൂന്നു ഹാര്‍ഡ്‌ ഡിസ്ക്കുകള്‍ ഈ എലിയ്ക്ക്‌ നിഷ്പ്രയാസം അകത്താക്കാന്‍ സാധിക്കും....

എന്തായാലും എലിയുടെ പരാക്രമം അവസാനിപ്പിക്കാന്‍ മാനേജര്‍മാര്‍ കൂടിയ മീറ്റിംഗിണ്റ്റെ വിശദാംശം ചുവടെ ചേര്‍ത്തിരിക്കുന്നു....

1. എലിയെ വര്‍ഗ ശത്രുവായി കാണുക ... "കില്‍ എലി" എന്നതാവണം നമ്മുടെ മോട്ടൊ

2. എലിയെ പിടിക്കാനുള്ള പരമ്പരാഗത സൂത്രങ്ങളായ പൂച്ച,എലിക്കെണി,എലിവിഷം എന്നിവയോടൊപ്പം കടുവകളുടെ സംരക്ഷണം ഉറപ്പു വരുത്തുക(ഭക്ഷ്യ ശ്രിംഗല)

3.ഒരു പ്രോജക്റ്റ്‌ തുടങ്ങുന്നതിനോടൊപ്പം എലിയെ ഓടിക്കാനുള്ള പ്ളാനും എക്സിക്യൂഷന്‍ പ്ളാനില്‍ ഉള്‍പ്പെടുത്തുക. സ്റ്റാറ്റസ്‌ മീറ്റിങ്ങിണ്റ്റെ ഒരു ഭാഗം ഇതിനായി നീക്കി വയ്ക്കുക

4. എലിയെ പിടിക്കുന്നവര്‍ക്ക്‌ പ്രത്യെക പരിഗണന അപ്രൈസല്‍ സമയത്ത്‌ നല്‍കുക(അമ്പതൊ അതില്‍ അധികമൊ എലിയെ പിടിക്കുന്നവര്‍ക്ക്‌ ഫാര്‍ എക്സീഡിംഗ്‌ നല്‍കാവുന്നതാണ്‌)

5. എലികളുടെ ജനസംഖ്യാ വര്‍ധനവിനെതിരെയും അവ രാജ്യ പുരോഗതിക്കുണ്ടാക്കുന്ന തടസങ്ങളേയും പറ്റി എലികള്‍ക്കിടയില്‍ ബോധ വല്‍ക്കരണം നടത്തുക

6. ആന്‍ഡ്രോയിട്‌ ഫോണിലും മറ്റും എലിയെ രക്ഷപെടുത്തുന്ന കളികള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി എലിയെ അപായപ്പെടുത്തുന്ന കളികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക

7.കമ്പ്യുട്ടര്‍ മൌസ്‌ പരമാവധി ഒഴിവാക്കുക....

 8. ഇനിയും എലി ശല്യം കുറഞ്ഞില്ലെങ്കില്‍ എലിയെ ആകര്‍ഷിക്കുന്ന ചിപ്പുകള്‍,കേബിളുകള്‍ തുടങ്ങിയവ പ്രോജക്റ്റില്‍ നിന്ന്‌ ഒഴിവാക്കി പുതിയത്‌ കണ്ടെത്തുക...... .

2011 മേയ് 20, വെള്ളിയാഴ്‌ച

പഴംചൊല്ലില്‍ പതിരില്ല

ശരിയാണ്‌ പഴംചൊല്ലില്‍ പതിരില്ല....പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍ എന്ന പോലെ ബ്ളൂ ലോകത്തിലെ രജാക്കന്‍മാര്‍ പലരും പയറ്റി തെളിഞ്ഞ വിഷയം ഇവിടെ വീണ്ടും എടുത്തിടുന്നത്‌ ശരിയാണോ എന്നറിയില്ല.എവിടെയെങ്കിലും കേട്ടുമറന്ന നിര്‍വചനങ്ങളാണ്‌ വായിക്കുന്നതെങ്കില്‍ അത്‌ തികച്ചും യാദ്രിശ്ചികം മാത്രം. വായന ശീലമാക്കിയവര്‍ക്കും(ഉടനെ നിര്‍ത്താന്‍ ഉദ്ദേശമില്ലാത്തവര്‍ മാത്രം) പ്രത്യെകിച്ച്‌ പണി ഒന്നും ഇല്ലാത്തവര്‍ക്കും ധൈര്യപൂര്‍വം വായിക്കാം. ...കമണ്റ്റാം...... ഇംഗ്ളീഷിലെ പ്രശസ്ത പഴംചൊല്ലുകളും അവയുടെ മലയാള പരിഭാഷയും


1.All that glitters is not gold

 ഗ്ളിറ്റ്‌ തേച്ചാല്‍ അലുമിനിയം ഗോള്‍ഡ്‌ ആകില്ല



2.God helps those who help themselves

തോമസിനെ സഹായിക്കുന്നവനെ ദൈവം സഹായിക്കും


3.An idle brain is devils workshop

 ഡേവിഡിണ്റ്റെ വര്‍ക്ഷോപ്പില്‍ ഇരുന്നു ഇഡ്ഡലി തിന്നുന്നത്‌ ബ്രേയിനിനു നല്ലതാണ്‌
 
4.Jack of all trades and master of none

ജാക്ക്‌ ഹെഡ്മാസ്റ്റര്‍ മാത്രമല്ല ഒരു വ്യാപാരി കൂടി ആകുന്നു





5.Necessity is the mother of invention

ഒരു മദറിനെ കണ്ടുപിടിക്കേണ്ടത്‌ അത്യാവശ്യം ആയിരിക്കുന്നു

6.one man's meat is another man's poison

ഇറച്ചിയില്‍ വിഷം ചേര്‍ത്താലും മനുഷ്യന്‍ മനുഷ്യനല്ലാതെ ആകുമൊ??




7.Dead men tell no lies

ചത്ത മനുഷ്യരൊട്‌ കള്ളം പറയരുത്‌ 

8.Don't put all your eggs in one basket

കോഴീ,,,ഇന്നു നീ വേറേ ബാസ്കറ്റില്‍ മുട്ട ഇട്ടോണം


9.don't bark if you can't bite

പട്ടീ,,,കുരച്ചൊ പക്ഷെ കടിക്കരുത്‌...


10.Every dog has its day

ആഗോള പട്ടി ദിനം




11.a leopard cannot change its spot

സ്പോട്ടില്‍ നിന്ന്‌ മാറിയില്ലെങ്കില്‍ പുലിയും പണി തരും
 
12.bind the sack before it be full

ബിന്ദുവിനെ ചാക്കിലാക്കാന്‍ ഫുള്‍ ടൈം പുറകെ നടക്കണം


13.look only on the sunny side of life

സണ്ണി ജീവിതത്തിണ്റ്റെ ഒരു സൈഡെ കണ്ടിട്ടൊള്ളു.





14.kill two birds with one stone

 രജനികാന്ത്‌

15.the first step to health is to know that we are sick

സിഖുകാര്‍ക്ക്‌ സ്റ്റെപ്‌ കയറുന്നത്‌ ആരൊഗ്യ പ്രശ്നങ്ങള്‍ സ്രിഷ്ടിക്കും


16.the more you get,the more you want

മോര്‌ ആവശ്യമുള്ളപ്പോളെല്ലാം കിട്ടണം





17.honesty is the best policy

പോളിസി അടയ്ക്കുന്നവര്‍ എപ്പോഴും സത്യസന്ധരായിരിക്കണം  


18.money is the root of all evil

അവളുടെ വീട്ടിലേയ്ക്കുള്ള റൂട്ട്‌ മണി കണ്ടുപിടിച്ചൂകഴിഞ്ഞു


19.an allple a day keep the doctor away
  
ദിവസവും ആപ്പിള്‍ കൊടുക്കാത്തതിനാല്‍ ഡൊക്ടര്‍ പോയി

20.a man is known by the company he keeps

 കമ്പനിയില്‍ കീപ്‌ ഉള്ള പുരുഷന്‍മാര്‍ ചീത്തയാണ്‌ 

21.a stich in time saves nine

നിന്നെ സമയത്ത്‌ രക്ഷിച്ചത്‌ കാരണം ഒരു സ്റ്റിച്ചേ വേണ്ടി വന്നൊള്ളു


22.a small leak will sink a ship

കപ്പല്‍ മുങ്ങി എന്ന വാര്‍ത്ത എങ്ങനെയൊ ലീക്കായി

23.a child is father to the man

കുട്ടിയുടെ അച്ഛന്‍ ഒരു ആണാണൊ????


24.pen is mightier than sword

വാളെടുത്താല്‍ പെണ്ണ്‌ അതി ശക്തയാണ്‌


25.behind every successful man is a woman

രക്ഷിക്കപ്പെട്ട ആണുങ്ങള്‍ പെണ്ണിണ്റ്റെ പുറകെ പോകില്ല



















2010 ഡിസംബർ 18, ശനിയാഴ്‌ച

വേലപ്പന്‍ ചേട്ടനും വിക്കിലീക്സും

 വേലപ്പന്‍ ചേട്ടന്‍ പണ്ടൊരു തെറ്റ്‌ ചെയ്തു...തെറ്റെന്നു പറഞ്ഞാല്‍ ആളുകളെ കൊല്ലുകയൊ,ഇറാക്കിലും അഫ്ഗാനിസ്ഥാനിലും പീഠനങ്ങള്‍ നടത്തുകയൊ,തീവ്ര വാദത്തെക്കുറിച്ച്‌ വിവാദ പരമായ പ്രസ്ഥാവനകള്‍ ഇറക്കുകയൊ ചെയ്തിട്ടില്ല.എങ്കിലും ആ തെറ്റ്‌ ഇന്ന്‌ വേലപ്പന്‍ ചേട്ടണ്റ്റെ ഉറക്കം കെടുത്തുന്നു. അതുകൊണ്ട്‌ തന്നെ 'വിക്കിലീക്സ്‌' എന്ന പേരു കേട്ടാല്‍ വേലപ്പണ്റ്റെ ഉള്ളില്‍ തീ പുകയും.
വ്യക്തികളോ, ഭരണകൂടങ്ങളോ പണ്ട്‌ ചെയ്തിട്ടുള്ളതും, ഇപ്പോള്‍ ചെയ്ത്കൊണ്ടിരിക്കുന്നതുമായ, മൂടി വച്ചതൊ,മൂടി വയ്ക്കാന്‍ ശ്രമിച്ചതൊ ആയ 'രഹസ്യങ്ങള്‍' തെളിവുകള്‍ സഹിതം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്ന ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ വിക്കിലീക്സ്‌ എന്ന്‌ എട്ടാം ക്ളാസില്‍ പഠിക്കുന്ന തോമസു കുട്ടി പറഞ്ഞുള്ള അറിവേ വേലപ്പന്‍ ചേട്ടനുള്ളൂ...ജൂലിയന്‍ അന്‍സാജ്‌ എന്ന ഒരു വ്യക്തിയാണ്‌ ഇതിനു പിന്നില്‍ എന്നു കൂടി കേട്ടപ്പോള്‍ വേലപ്പന്‍ ചേട്ടണ്റ്റെ ഉള്ള ബോധം കൂടി പോയി....അന്നു മുതല്‍ ടി.വി,പത്രം,റേഡിയോ,പിള്ളച്ചേട്ടണ്റ്റെ ചായക്കട എന്നീ മാധ്യമങ്ങളില്‍ നിന്ന്‌ വേലപ്പന്‍ ചേട്ടന്‍ പരമാവധി ഒഴിഞ്ഞ്‌ നില്‍ക്കുകയാണ്‌...

അമേരിക്ക വരെ കുടുങ്ങി...ഇപ്പോള്‍ ഇന്‍ഡ്യയും.....രക്ഷയില്ലാ...തനിക്കിനി രക്ഷയില്ല.ഇവരെയൊക്കെ പൂട്ടാമെങ്കില്‍ വികിലീക്സിന്‌ തന്നെ പൂട്ടാന്‍ വളരെ നിസാരമായിരിക്കും....തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ വേലപ്പന്‍ ചേട്ടന്‌ ഉറക്കം വരണില്ല...അന്‍സാജിനെ ലൈംഗികാപവാദക്കേസില്‍ അറസ്റ്റ്‌ ചെയ്തപ്പോള്‍ വേലപ്പന്‍ ചേട്ടണ്റ്റെ ശ്വാസം നേരെ വീണു..എന്നാല്‍ അന്‍സാജിണ്റ്റെ അനുയായികള്‍ ലോകമെമ്പാടുമുള്ള വിവിധ വെബ്സൈറ്റുകള്‍ അക്രമിച്ച്‌ തകര്‍ത്തപ്പോള്‍ കിട്ടിയ ശ്വാസം വീണ്ടും പോയി....എന്നാണാവൊ ഇവര്‍ എണ്റ്റെ ഷാപ്പ്‌ തകര്‍ക്കുന്നത്‌?...കവലയില്‍ ഒന്നു രണ്ട്‌ പേര്‍ തന്നെ അര്‍ഥഗര്‍ഭമായി ഒന്നു നോക്കിയാലുടന്‍ വേലപ്പന്‍ ചേട്ടന്‍ പതിയെപ്പറയും.."അന്‍സാജിണ്റ്റെ അനുയായികള്‍...അവര്‍ എണ്റ്റെ ഷാപ്പ്‌ തകര്‍ക്കും..."..ചെത്തുകാരനായ വേലപ്പന്‍ ചേട്ടന്‌ നാട്ടില്‍ പൊതുവെ ക്ളീന്‍ ഇമേജ്‌ ആണെങ്കിലും,ഈ 'തെറ്റ്‌' പുറത്തായാല്‍ പിന്നെ രക്ഷയില്ലാ...

കഴിഞ്ഞ അമാവാസി ദിവസമാണ്‌ തെറ്റിനാസ്പദമായുള്ള സംഭവം ഉണ്ടായത്‌.അന്തിക്കള്ളു ചെത്താന്‍ തെങ്ങില്‍ കയറിയപ്പോള്‍ ചുമ്മാ...വെറുതെ ചുമ്മാ.....താഴോട്ട്‌ നോക്കിയതാണ്‌...അടുത്തവീട്ടിലെ ലോറന്‍സ്‌ മുതലാളിയുടെ വീട്ടിലെ വേലക്കാരി ജാനു മേല്‍ക്കൂരയില്ലാത്ത കുളിമുറിയില്‍ നിന്നു കുളിക്കുന്നു...ഇരുട്ട്‌ കാരണം വ്യക്തമായി ഒന്നും കാണാന്‍ സാധിച്ചില്ലെങ്കില്‍ കൂടി അവള്‍ കുളിക്കുകയാണെന്ന്‌ മനസിലായി...വേലപ്പന്‍ ചേട്ടന്‍ ചുറ്റും നോക്കി....ഇല്ല...ഒരീച്ച പോലും സംഭവം അറിഞ്ഞിട്ടില്ല.........
ഇങ്ങനെ സമാധാനിച്ചിരിക്കുമ്പോളാണ്‌ വികിലീക്സ്‌ ചാടി വന്നത്‌...സി.എന്‍.എന്‍-ഐ.ബി.എന്‍ ഇലെ ലാറി കിങ്ങും എന്‍.ഡി.ടി.വിയിലെ ബുര്‍ഖ ദത്തും മറ്റും വട്ടം കൂടിയിരുന്ന്‌ തണ്റ്റെ ഈ വേലത്തരത്തെക്കുറിച്ച്‌ ഡിസ്കസ്‌ ചെയ്യുന്നത്‌ ചിന്തിക്കാന്‍ കൂടി വേലപ്പന്‍ ചേട്ടന്‌ കഴിയുമായിരുന്നില്ല...ഒടുവില്‍ വിക്കി ലീക്സിനെപ്പറ്റി പറഞ്ഞുതന്ന തോമസ്സുകുട്ടി തന്നെ പോംവഴിയും നിര്‍ദേശിച്ചു...'വിക്കിലീക്സ്‌ പിടിക്കുന്നതിനു മുന്‍പ്‌ ജാനുവിനോട്‌ മാപ്പ്‌ പറയുക.'....എന്ത്‌???...നിഷ്കളങ്കയും,പരിശുദ്ദയും,സര്‍വോപരി കന്യകയുമായ ഒരു പെണ്‍കുട്ടിയോട്‌ ഇതു പറയുകയൊ ഛെ!!!!!...ഇതിലും ഭേദം അന്‍സാജിണ്റ്റെ അനിയായികള്‍ ഷാപ്പ്‌ തകര്‍ക്കുന്നത്‌ തന്നെയാ......

ഒടുവില്‍ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ പറയുന്നത്‌ കേള്‍ക്കാന്‍ തന്നെ വേലപ്പന്‍ ചേട്ടന്‍ തീരുമാനിച്ചു..ജാനു മീന്‍ വാങ്ങാന്‍ പോകുന്ന വഴിയില്‍ കാത്തു കാത്തു നിന്ന്‌ വേലപ്പന്‍ ചേട്ടന്‍ ഒരുവിധം കാര്യം അവതരിപ്പിച്ചു...

" ഈയിടെ കുട്ടി കുളിക്കുമ്പോള്‍.....ഞാന്‍ .....തെങ്ങിണ്റ്റെ മുകളില്‍.......".

""ഞാന്‍ കുളിക്കുകയൊന്നും അല്ലാരുന്നു ചേട്ടാ...ചേട്ടന്‍ തെങ്ങു ചെത്തുന്നത്‌ കാണാന്‍ നല്ല രസാ.....പലപ്പോഴും ഞാനത്‌ നോക്കി നിന്നിട്ടുണ്ട്‌.. "

തണ്റ്റെ സ്വതസിദ്ദമായ നാണത്തോടെ,കാലുകള്‍ക്കൊണ്ട്‌ നിലത്ത്‌ ചിത്രം വരച്ച്‌ ജാനു മൊഴിഞ്ഞു...........

ഹോ!!!!!!!!!!!!! വേലപ്പന്‍ ചേട്ടണ്റ്റെ ശ്വാസം നേരെ വീണു..

 നിഷ്കളങ്കയും,പരിശുദ്ദയും സര്‍വോപരി കന്യകയുമായ ഒരു പാവം പെണ്‍കുട്ടി...ഇവളെ ഞാന്‍ വെറുതെ തെറ്റിദ്ദരിച്ചു................

2010 ഡിസംബർ 13, തിങ്കളാഴ്‌ച

ദി ഹൈറ്റ്‌ ഓഫ്‌ ഫ്രീക്നസ്സ്‌ അഥവാ മോഡേണിസത്തിണ്റ്റെ അങ്ങേയറ്റം..... ..

മോഡേണിസം അതിണ്റ്റെ ഉച്ച്സ്ഥായിയില്‍ എത്തി നില്‍ക്കുന്ന കാലം.കുറിഞ്ഞിയും,രാം രാജും,കുന്നത്തും അരങ്ങ്‌ വാണിരുന്നിടത്ത്‌ ജോക്കിയും വി.ഐ പിയും വളേറോയും തിളങ്ങി നില്‍ക്കുന്നു....കാണാന്‍ പാടില്ലാത്തത്‌ അല്‍പമെങ്കിലും പുറത്ത്‌ കണ്ടാല്‍ "അയ്യെ" എന്നു പറഞ്ഞിരുന്ന കാലം കഴിയാറയി....വയറ്‌ കാണിക്കല്‍,നാട്‌ കാണിക്കല്‍ എന്നിവ പോലെ ഈ "ബ്രാന്‍ഡ്‌ കാണിക്കല്‍" ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മറിച്ച്‌ പുരാതന കാലം മുതല്‍ക്കെ പുതിയത്‌ എന്തേലും വാങ്ങിച്ചാല്‍ അത്‌ നാലു പേരെ കാണിക്കണം എന്ന മനുഷ്യണ്റ്റെ സ്വാഭാവിക ചിന്താഗതിയില്‍ നിന്നും ഉടലെടുത്ത അഭിനിവേശം പ്രവ്രിത്തിയായി രൂപാന്തരപ്പെട്ട അന്നു മുതല്‍ തുടങ്ങിയതാണ്‌.കൈയില്‍ ഒരാപ്പിളും,പോക്കറ്റില്‍ ഒരു ആന്‍ഡ്രോയിഡും ഉണ്ടെങ്കില്‍ ഏത്‌ കണ്ണു പൊട്ടനും മൊബൈലില്‍ ഏത്‌ സമയത്തും ത്രികോണം വരച്ച്‌ കളിക്കാവുന്ന അവസ്ഥ.....കോള്‍ ചെയ്യുക, മെസേജ്‌ അയയ്ക്കുക എന്ന പരമ്പരാഗത സൂത്രങ്ങള്‍ ചെയ്യാന്‍ മാത്രം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഈ നാട്ടില്‍ ജീവിക്കേണ്ട എന്ന ഭാവമാണ്‌ ഉണ്ണാനും,ഉറങ്ങാനും പെടുക്കാനും വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ചില ചെറ്റ പരിഷകള്‍ക്കുള്ളത്‌.ഇവണ്റ്റെയൊക്കെ തന്തയും തള്ളയും മൂന്നു നേരം ആന്‍ഡ്രോയിഡ്‌ പുഴുങ്ങിക്കൊടുത്താണൊ ഇവനെയൊക്കെ വളര്‍ത്തിയത്‌???........ഇത്‌ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കുമിതിണ്റ്റെ ഫീച്ചേഴ്സിണ്റ്റെ പത്തിലൊരംശം പോലും അറിയില്ല എന്നുള്ളത്‌ രസകരമായ വേറെ വസ്ഥുതയാണ്‌.......

അങ്ങനെ ഇരിക്കുമ്പോഴാണ്‌ ആ സാധനം എണ്റ്റെ മുന്നില്‍ വന്ന്‌ പെട്ടത്‌.കടും നീല ബനിയന്‍,കറുത്ത കൂളിംഗ്‌ ഗ്ളാസ്‌,സ്പൈക്‌ ചെയ്ത്‌ ചെമ്പിച്ച മുടി, ഊരിപ്പോരാന്‍ പാകത്തിന്‌ മുട്ടി നില്‍ക്കുന്ന ഒരു ജീന്‍സും...മേല്‍പ്പറഞ്ഞ ബ്രാന്‍ഡുകലിലൊന്ന്‌ ഏത്‌ പൊട്ടക്കണ്ണനും വായിക്കാവുന്ന വിധത്തില്‍ വ്യക്തമായി തെളിഞ്ഞ്‌ നില്‍ക്കുന്നു... ദി ഹൈറ്റ്‌ ഓഫ്‌ ഫ്രീക്നസ്സ്‌ അഥവാ മോഡേണിസത്തിണ്റ്റെ അങ്ങേയറ്റം.....'പോള്‍ ഈനാശു'..... ആറു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ റുവാണ്ടയില്‍ ഓണ്‍ സൈറ്റ്‌ പോയതാണ്‌..എയര്‍ പോര്‍ട്ടില്‍ നിന്നും ഒാട്ടോ പിടിച്ച്‌ നേരെ എണ്റ്റെ മുന്നില്‍ വന്ന്‌ ചാടിയിരിക്കുന്നു..
(അതൊ ഗഫൂറ്‍ ഇവനെയും പറഞ്ഞ്‌ പറ്റിച്ച്‌ മദിരാശിയില്‍ ഇറക്കി വിട്ടതാണോ??)... ......
ആരും കാണാതെ ഓഫീസില്‍ നിന്ന്‌ ചായ കുടിക്കാന്‍ ഒളിച്ചും പാത്തും ഇറങ്ങിയതാണ്‌ ഇവനെങ്ങനെ ക്രിത്യമായി എണ്റ്റെ മുന്നില്‍ തന്നെ വന്നു ചാടി??...എണ്റ്റെ വിധി...അല്ലാണ്ടെന്താ ഇപ്പ പറയുക???.................
"ഹായി അനൂപ്‌ വാസപ്‌??"....
"ഹല്ലൊ പോള്‍ വെല്‍ക്കം ടു ഊട്ടി ആന്‍ഡ്‌ നൈസ്‌ റ്റൊ മീറ്റ്‌ യു... "(നമ്മുടെ അടുത്താ അവണ്റ്റെ പീറ ഇംഗ്ളീഷ്‌)

 "ട്രിവാന്‍ഡ്രം ഹാസ്‌ ചേയ്ഞ്ച്ഡ്‌ എ ലോട്ട്‌ അല്ലെ അനൂപ്‌??"
"യാ യാ....ട്രിവാന്‍ഡ്രം.......ഹാസെ....................ചയിന്‍ച്ചിഡെ.........എ..ലോട്ടേ........."
 (മോഡേണായ ഞാനും ഒട്ടും വിട്ടു കൊടുത്തില്ല)
"പണ്ട്‌ ഇവിടെയൊരു ഹോട്ടല്‍ ഉണ്ടായിരുന്നല്ലൊ?"
"അത്‌ പൊളിച്ച്‌ മാറ്റി".....
"ഒോ മൈ ഗോഡ്‌.....ഊപ്സ്‌!!!!!!!!! ട്രിവാന്‍ഡ്രം ചേയ്ന്‍ച്ചിഡ്‌ എ ലോട്ട്‌ ഹീ...ഹീ...ഹീി...ഹീി.... "

കീ..കീ..കീെ..ഇതിനിത്ര കിണിക്കാന്‍ എന്താണാവൊ ഉള്ളത്‌?? അവണ്റ്റെ അമ്മേടെ.......................വീടിണ്റ്റെ അടുത്താ എണ്റ്റെ വീടും...എന്നാലും....ഇതൊരുമാതിരി സരിഗമയില്‍ എം.ജി ശ്രീകുമാറ്‍ ഇളിക്കുന്നപോലത്തെ കിണിയായിപ്പോയി......

"അനൂപ്‌ ട്രിവാന്‍ഡ്റത്തിണ്റ്റെ പേര്‌ ഇപ്പഴും ട്രിവാന്‍ഡ്റം എന്നു തന്നെ അല്ലെ??...ഹീ ഹീ..ഹീ..ഹീി...ഹീി... ഹീീി"

അപ്പണ്റ്റെ പേര്‌ ഇപ്പഴും ഈനാശു എന്നുതന്നെയല്ലെ?? മാറിയിട്ടില്ലല്ലൊ??.....ഇവനെയൊക്കെ...........വല്ല പൂച്ചക്കുട്ടിയൊ മറ്റൊ ആയിരുന്നെങ്കില്‍ ചാക്കിലൊ വല്ലോം കെട്ടി തോട്ടിലൊ മറ്റോ കണ്ടെ കളയാമായിരുന്നു........ഇതിപ്പം??....

"അനൂപ്‌, ഫോണ്‍ ഒന്നു തരുമൊ? ഒരു കോള്‍ ചെയ്യാനാ...എണ്റ്റെ ചാര്‍ജ്‌ തീറ്‍ന്നു... "
തീരും..ചാര്‍ജ്‌ തീരും അമ്മാതിരി നോട്ടമല്ലെ പെണ്ണുങ്ങളെ നോക്കുന്നത്‌??..വെടക്ക്‌.......

 "ഓ അതിനെന്താ പോള്‍..ഇതാ ഫോണ്‍".....

"ഒോൊ അനൂപ്‌,,,,,ഇപ്പഴും ഈ പഴഞ്ചന്‍ ഫോണ്‍ ആണൊ ഉപയോഗിക്കുന്നത്‌??......സീ മൈ മോബ്‌...ഇതില്‍ ജി.പി.ആറ്‍ അസ്‌ ഉണ്ട്‌,നെറ്റ്‌ ഉണ്ട്‌ , ആന്‍ഡ്റോയിഡ്‌ ഉണ്ട്‌...പിന്നെ ടച്ച്‌ സ്ക്രീന്‍ ആണ്‌... "

 പിന്നെ....എണ്റ്റേതും ടച്ച്‌ സ്ക്രീന്‍ ആണ്‌..തൊടാം.......സ്ക്രാച്ച്‌ വരാതെ തൊടണം...തൊടുക മാത്രമെ ചെയ്യാവൊള്ളെ....

"അല്ല പോള്‍ ഇതില്‍ കോള്‍ ചെയ്യാനും മെസേജ്‌ അയയ്ക്കാനും ഒക്കെ പറ്റുമൊ??"
"നോട്ടി അനൂപ്‌, കളിയാക്കിയതാണോ?? ഹീ.. ഹീ"

പിന്നല്ലാണ്ട്‌???............ ആണായാല്‍ പൌരുഷം വേണം അതില്ലാതെ വേറെ എന്തൊക്കെ ഉണ്ടായിട്ടെന്താ???
മാരണം എന്തായാലും തലേല്‍ വന്നു കേറി....എന്നാല്‍ പിന്നെ ചായക്കാശ്‌ മൊതലാക്കാം.......

"പോള്‍ ,,നമുക്ക്‌ ഒരു ചായ കുടിച്ചാലൊ??"
"വൈ നോട്ട്‌....?..കം..അനൂപ്‌"....

അവണ്റ്റെ ഒടുക്കത്തെ ഇംഗ്ളീഷ്‌....

 ചായ കുടിക്കുന്ന സമയമത്രയും അവണ്റ്റെ ബ്രാന്‍ഡിലേയ്ക്ക്‌ തന്നെ തുറിച്ച്‌ നോക്കിയിരുന്ന ഒരു കുട്ടിയുടെ കണ്ണു പൊത്താന്‍ അതിണ്റ്റെ അമ്മ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു.....

"അയൊ അനൂപ്‌....ചെയിഞ്ച്‌ ഇല്ല.. ബില്‍ പെ ചെയ്യുമൊ??"

അവന്‍ അവണ്റ്റെ സ്വഭാവം കാണിച്ച്‌ തുടങ്ങി......... (മാഗി ടുഡെ ഐ വില്‍ പേ ദി ബില്ല്... ഹ്മ്മ്മ്)
എതു നേരത്താണോ ചായ കുടിക്കാന്‍ തോന്നിയത്‌???

 മോഡേണിസത്തിണ്റ്റെ അങ്ങേയറ്റമായ.....ദി ഹൈറ്റ്‌ ഓഫ്‌ ഫ്രീക്നസ്‌....മിസ്റ്ററ്‍ പോള്‍ ഈനാശു ടിപ്‌ കൊടുക്കാന്‍ വച്ചിരുന്ന കാശും എടുത്ത്‌ പോക്കറ്റില്‍ ഇടുന്നത്‌ കണ്ടപ്പോള്‍ എണ്റ്റെ കണ്ണുകല്‍ നിറഞ്ഞ്‌ പോയി..................

 ജാസ്തിയാല്‍ ഉള്ളത്‌ തൂത്താല്‍ പോകുമൊ?....അഥവാ എച്ചി എന്നും എച്ചി ആയിരിക്കും.........................